സന്തോഷ് പണ്ഡിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സന്തോഷ് പണ്ഡിറ്റ്
Santhosh Pandit.jpg
ജനനം
സന്തോഷ് പണ്ഡിറ്റ്

(1973-04-08) ഏപ്രിൽ 8, 1973 (പ്രായം 47 വയസ്സ്)
തൊഴിൽനടൻ, സംവിധായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്
സജീവം2011 -
മാതാപിതാക്കൾ(s)അപ്പുണ്ണി
സരോജിനിയമ്മ [1]

ഇന്റർനെറ്റിലെ യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ 2011-ൽ മലയാളികൾക്കിടയിൽ അഭൂതപൂർവ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്.

ധാരാളം വിമർശനങ്ങൾക്കും പരിഹാസത്തിനും പാത്രമായ അദ്ദേഹത്തിന്റെ ഈ ഗാനരംഗങ്ങൾ ഉൾപ്പെട്ട കൃഷ്ണനും രാധയും എന്ന മുഴുനീള ചലച്ചിത്രം 2011 ഒക്ടോബർ 21-നു് കേരളത്തിലെ മൂന്നു സിനിമാതീയറ്ററുകളിൽ പണ്ഡിറ്റ് തന്നെ പ്രദർശനത്തിനെത്തിക്കുകയുണ്ടായി[2]. സിനിമ ആദ്യ ഒരാഴ്ച തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയിൽക്കൂടി സന്തോഷ് പണ്ഡിറ്റ്[3][4] പ്രശസ്തനായി[5]. ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയ പാട്ടുകളുടെ വീഡിയോകൾ, സിനിമ ഇറങ്ങുന്നതിനു മാസങ്ങൾക്കു മുൻപ് തന്നെ യുട്യൂബിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രചരിക്കുകയും, ആ സമയത്തു് തന്നെ അവയുടെ നിലവാരമില്ലായ്മ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരു.ന്നു[4][6]. ഗൂഗിളിന്റെ 2011 നവംബറിലെ കണക്കുപ്രകാരം സന്തോഷ് പണ്ഡിറ്റ് പത്താമതായുള്ള ജനപ്രിയ സെർച്ച് വാക്കാണ് എന്നു രേഖപ്പെടുത്തിയിരിക്കുന്നു [7]

ഉയർന്ന കലാമൂല്യങ്ങൾ ഉണ്ടെന്നവകാശപ്പെടുന്ന മുഖ്യധാരാ സിനിമകളെ വിമർശനാത്മകമായി വീക്ഷിക്കാനും, അത്തരത്തിലുള്ള നിരവധി വായനയ്ക്കും, ചർച്ചകൾക്കും സന്തോഷ് പണ്ഡിറ്റിന്റെ സിനിമ വഴി മരുന്നിട്ടു.[8]

കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഒഴികെയുള്ള ഒട്ടു മിക്ക പ്രധാന കാര്യങ്ങളും ചെയ്തിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്[3].

വ്യക്തിജീവിതം[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിലാണ് സന്തോഷ് ജനിച്ചത് [9]. ചേലന്നൂർ എ.കെ.കെ.ആർ ഹൈസ്ക്കൂളിലും , ഗവൺമെന്റ് ആർട്ട്സ് കോളേജിലുമായാണ് സന്തോഷ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നവജ്യോത് ഏക മകൻ ആണ്

ചലച്ചിത്രങ്ങൾ[തിരുത്തുക]

ക്രമം വർഷം ചിത്രം സംവിധായകൻ വേഷം കുറിപ്പ്
1 2011 കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് ജോൺ ഒക്ടോബർ 21-ന് പ്രദർശനത്തിനെത്തി
2 2012 സൂപ്പർസ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്‌ സന്തോഷ് പണ്ഡിറ്റ് ജിത്തുഭായ് ഓഗസ്റ്റ് 3-ന് പ്രദർശനത്തിനെത്തി
3 2012 മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് ഫെബ്രുവരി 28-ന് പ്രദർശനത്തിനെത്തി[10]

ടെലിഫിലിം[തിരുത്തുക]

 • പ്രേമസ്വരൂപനും കൂട്ടുകാരും (സംവിധാനം).
 • കല്യാണിയുടെ കല്യാണം (സംവിധാനം)

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2011 കർമ്മശ്രേഷ്ഠ പുരസ്കാരം - ഏകലവ്യ ചാരിറ്റബിൾ ട്രസ്റ്റ്[11] - ഒരു ചലച്ചിത്രത്തിലെ 8 പ്രധാന ജോലികൾ നിർവ്വഹിച്ചതിനു്.

അവലംബം[തിരുത്തുക]

 1. 1.0 1.1 "മനോരമ ഓൺലൈൻ". അഭിമുഖം. ശേഖരിച്ചത് 2011 നവംബർ 16.
 2. "മാതൃഭൂമി: കൃഷ്ണനും രാധയും". മാതൃഭൂമി. ശേഖരിച്ചത് 2011 ഒക്ടോബർ 26.
 3. 3.0 3.1 "Santhosh Pandit's success stuns critics". Deccan Chronicle. 2011 ഒക്ടോബർ 24. ശേഖരിച്ചത് 2011 ഒക്ടോബർ 24.
 4. 4.0 4.1 "Audience cheer for Santhosh". ടൈംസ് ഓഫ് ഇന്ത്യ. 2011 ഒക്ടോബർ 24. ശേഖരിച്ചത് 2011 ഒക്ടോബർ 24.
 5. "ഇന്ത്യാ വിഷൻ". ശേഖരിച്ചത് October 24, 2011.
 6. "മലയാള മനോരമ". ശേഖരിച്ചത് 2011 ഒക്ടോബർ 24.
 7. "പണ്ഡിറ്റ്‌ ചെയ്‌ത പുണ്യങ്ങൾ".
 8. "Santhosh Pandit interview in ManoramaOnline.com".
 9. http://www.mathrubhumi.com/movies/malayalam/432955/
 10. "Asianet News Network :: ഒടുവിൽ സന്തോഷ് പണ്ഡിറ്റിന്‌ അവാർഡും". ശേഖരിച്ചത് 2011 November 10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സന്തോഷ്_പണ്ഡിറ്റ്&oldid=3283987" എന്ന താളിൽനിന്ന് ശേഖരിച്ചത്