പി.ടി. കുഞ്ഞുമുഹമ്മദ്
പി.ടി. കുഞ്ഞുമുഹമ്മദ് | |
---|---|
![]() | |
Occupation | ചലച്ചിത്രസംവിധായകൻ |
മലയാള സമാന്തര ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംവിധായകനും നിർമ്മാതാവും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്. മഗ്‌രിബ് ആണ് കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രം.[1] തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്തുള്ള ചക്കുംകണ്ടം സ്വദേശി.[2]
ജീവിതരേഖ[തിരുത്തുക]
എം.കെ. സൈതാലിക്കുട്ടിയുടേയും പണിക്കവീട്ടിൽ തിരുനെല്ലി കുഞ്ഞാമിനയുടേയും മകനായി 1949 ൽ ചാവക്കാടിനടുത്തുള്ള ഏനാമാവിൽ ജനനം. ഗുരുവായുർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും നേടിയ കുഞ്ഞുമുഹമ്മദ് പന്ത്രണ്ട് വർഷത്തോളം യു.എ.ഇ ലെ അബുദാബിയിൽ ജോലിചെയ്തു.[3] പ്രവാസജീവിതത്തിനു ശേഷം നാട്ടിലും ചില ബിസിനസ്സുകൾ നടത്തിവന്നു. ഇപ്പോൾ ഏനമാവിനടുത്ത് പഞ്ചാരമുക്കിൽ താമസം.
- കുടുംബം
ഭാര്യ ഐഷാബി. മക്കൾ രജത, രജ്ഞിത്.
ചലച്ചിത്ര-രാഷ്ട്രീയ-സാമുഹ്യ രംഗത്ത്[തിരുത്തുക]
കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത മഗ്‌രിബ്(1993), ഗർഷോം(1998), പരദേശി(2007) എന്നീ ചിത്രങ്ങൾ നിരൂപകപ്രശംസയും പുരസ്കാരങ്ങളും നേടിയവയായിരുന്നു. അശ്വത്ഥമാവ്, സ്വരൂപം, പുരുഷാർഥം എന്നീ ചലച്ചിത്രങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയായികൊണ്ടാണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്[4]. ഉപ്പ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് കുഞ്ഞുമുഹമ്മദ്[5]. 'അറിയപ്പെടാത്ത മലപ്പുറം' എന്ന ഒരു ഡോക്യുമെന്ററിയും കുഞ്ഞുമുഹമ്മദ് നിർമ്മിച്ചു. ഇടതു സഹയാത്രികനായ കുഞ്ഞുമുഹമ്മദ് 1994 ലും 1996 ലും ഗുരുവായുർ മണ്ഡലത്തിൽ നിന്ന് സി.പി.എം. സ്വതന്ത്ര എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും പ്രാഗാത്ഭ്യം തെളിയിച്ചു അദ്ദേഹം. കൈരളി ടിവിയിൽ അവതരിപ്പിച്ചു വരുന്ന പ്രവാസലോകം എന്ന പരിപാടി നിരവധി എപ്പിസോഡുകൾ പിന്നിട്ടു. കാണാതാവുന്ന പ്രവാസി ഇന്ത്യക്കാരെ കണ്ടെത്തുന്നതിനുള്ള ഒരു പരിപാടിയാണിത്[4]. കേരാള പ്രവാസി സംഘത്തിന്റെ സംസ്ഥാന അധ്യക്ഷനാണ് പി.ടി[6]. ഗൾഫിൽ പ്രവാസിയായി കഴിഞ്ഞതിനാലാവാം കുഞ്ഞുമുഹമ്മദിന്റെ സിനിമകളും പ്രവർത്തനങ്ങളും പ്രവാസികളുമായി ഏറെ ബന്ധമുള്ളതായത്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും മലബാറിലെ പ്രഗല്ഭ കോൺഗ്രസ്സ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ചുള്ള വീരപുത്രൻ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ [7] പുതിയ ചിത്രം. ഈ ചിത്രത്തിന്റെ കഥ എൻ.പി. മുഹമ്മദിന്റേതാണ്. നിർമ്മാണം സിദ്ദീഖ് മങ്കര.[8]. വീരപുത്രനുശേഷം കുഞ്ഞുമുഹമ്മദിന്റെ ബർസക് എന്ന ചിത്രം പൂർത്തിയായി വരുന്നു[9]. കുഞുമുഹമ്മദിന്റെ ഏറ്റവും പുതിയ ചിത്രം 'വിശ്വാസപൂർവം മൻസൂർ' പണിപ്പുരയിലാണ്[10]
ചലചിത്രങ്ങൾ[തിരുത്തുക]
- 2017-വിശ്വാസപൂർവ്വം മൻസൂർ
- 2011- വീരപുത്രൻ
- 2007- പരദേശി
- 1998- ഗർഷോം
- 1993- മഗ്‌രിബ് (ചലചിത്രം)
- 1987- ഉപ്പ്
പുരസ്കാരങ്ങൾ[തിരുത്തുക]
- ഏറ്റവും നല്ല നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്-മഗ്‌രിബ് എന്ന ചിത്രത്തിലൂടെ(1993)[11]
- ഏറ്റവും നല്ല കഥക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം-പരദേശിയുടെ കഥയ്ക്ക്(2008)[12]
അവലംബം[തിരുത്തുക]
- ↑ മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി] 04/10/2009 ശേഖരിച്ചത്
- ↑ http://eci.nic.in/archive/se2001/pollupd/ac/states/S11/Acnstcand65.htm
- ↑ "പുഴ.കോം". മൂലതാളിൽ നിന്നും 2012-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-14.
- ↑ 4.0 4.1 "ഹിന്ദു ഓൺലൈൻ 11/11/2007". മൂലതാളിൽ നിന്നും 2007-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-08.
- ↑ IMDb
- ↑ "ഹിന്ദു ഓൺലൈൻ 22/11/2007". മൂലതാളിൽ നിന്നും 2008-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-04.
- ↑ ചരിത്രകഥ പറയാൻ പി.ടി.-വെബ്ദുനിയ Archived 2008-06-10 at the Wayback Machine. 04/10/2009 ശേഖരിച്ചത്
- ↑ "ചരിത്രപുരുഷന്മാരായി പൃഥ്വിരാജ്-മാതൃഭൂമി ഫ്രൈംസ് (ഓൺലൈൻ) ആഗസ്റ്റ് 12 ,2010". മൂലതാളിൽ നിന്നും 2010-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-11.
- ↑ http://www.pachakutira.com/detail_news.php?id=44[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.madhyamam.com/movies/movies-news/malayalam/pt-kunju-muhammed-will-direct-new-film-viswasapoorvam-mansoor/2016/dec
- ↑ "കേരള സർക്കാർ പി.ആർ.ഡി വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-04.
- ↑ മലയാളം യാഹൂ Archived 2008-04-12 at the Wayback Machine. 04/10/2009 ശേഖരിച്ചത്
അധിക വിവരങ്ങൾക്ക്[തിരുത്തുക]
- വെബ്ദുനിയയിൽ പി.ടി. കുഞ്ഞഹമ്മദുമായുള്ള വീഡിയോ അഭിമുഖം Archived 2009-07-03 at the Wayback Machine.