വെള്ളരിപ്രാവിന്റെ ചങ്ങാതി
വെള്ളരിപ്രാവിന്റെ ചങ്ങാതി | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | അക്കു അക്ബർ |
നിർമ്മാണം | അരുൺ ഘോഷ് ഷിജോയ് |
രചന | ജി.എസ്. അനിൽ |
അഭിനേതാക്കൾ | ദിലീപ് കാവ്യ മാധവൻ |
സംഗീതം | മോഹൻ സിത്താര |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | വിപിൻ മോഹൻ സമീർ ഹക്ക് |
ചിത്രസംയോജനം | ലിജോ പോൾ |
സ്റ്റുഡിയോ | ചാന്ദ് വി ക്രിയേഷൻസ് |
വിതരണം | ചാന്ദ് വി റിലീസ് |
റിലീസിങ് തീയതി | 2011 ഡിസംബർ 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അക്കു അക്ബർ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. ദിലീപ്, കാവ്യ മാധവൻ, മനോജ് കെ. ജയൻ, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് 2011-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പ്രമാദമായ സുലേഖ കൊലക്കേസിനെ ആസ്പദമാക്കിയാണ് ജി.എസ്. അനിൽ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.[1] ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ഷിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ[തിരുത്തുക]
- ദിലീപ് – മുക്കം ഷാജഹാൻ / രവി
- കാവ്യ മാധവൻ – മേരി വർഗ്ഗീസ് / സുലേഖ
- മനോജ് കെ. ജയൻ – കൃഷ്ണൻ / ബഷീർ
- ഇന്ദ്രജിത്ത് – മാണിക്കുഞ്ഞ്
- സായികുമാർ – വൈക്കോടൻ മാഷ് / തങ്ങളുപ്പാപ്പ
- ലാൽ
- വിജയരാഘവൻ – കെ. ശങ്കുണ്ണി
- മണിയൻപിള്ള രാജു – പ്രേമൻ
- മാമുക്കോയ – മൂന്നാൻ
- സുരാജ് വെഞ്ഞാറമൂട്
- രാമു – അഗസ്റ്റിൻ ജോസഫ്
- അനിൽ മുരളി – മൂസ
നിർമ്മാണം[തിരുത്തുക]
"ഇതാണോ വലിയ കാര്യം" എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്.[2] തൊടുപുഴ, എറണാകുളം, പൊള്ളാച്ചി, കന്യാകുമാരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.
സംഗീതം[തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "പതിനേഴിന്റെ" | കബീർ, ശ്രേയ ഘോഷാൽ | 4:22 | |||||||
2. | "നാണം ചാലിച്ച" | മഞ്ജരി, പ്രിയ അജി | 5:06 | |||||||
3. | "തെക്കോ തെക്കൊരിക്കൽ" | പൂർണ്ണശ്രീ | 4:13 | |||||||
4. | "പതിനേഴിന്റെ" | ശ്രേയ ഘോഷാൽ | 4:22 |
അവലംബം[തിരുത്തുക]
- ↑ പി.എസ്. രാകേഷ് (2012 ജനുവരി 16). "വെള്ളരിപ്രാവിന്റെ സമ്മാനം". മാതൃഭൂമി.കോം. ശേഖരിച്ചത് 2012 ഡിസംബർ 17. Check date values in:
|accessdate=
and|date=
(help) - ↑ ""Dileep in Vellaripravinte Changathi"". Kottaka.com. ശേഖരിച്ചത് October 5, 2011.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- വെള്ളരിപ്രാവിന്റെ ചങ്ങാതി on IMDb
- വെള്ളരിപ്രാവിന്റെ ചങ്ങാതി – മലയാളസംഗീതം.ഇൻഫോ