അനിൽ മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനിൽ മുരളി
ജനനം12/04/1964
തിരുവനന്തപുരം
മരണം30/07/2020
എറണാകുളം
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം1993-2020
ജീവിതപങ്കാളി(കൾ)സുമ
കുട്ടികൾആദിത്യ, അരുന്ധതി

മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു അനിൽ മുരളി (1964-2020) വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. 2002-ലെ വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷം അനിൽ മുരളിയെ പ്രശസ്തനാക്കി. 2020 ജൂലൈ 30ന് അന്തരിച്ചു[1] [2] [3].

ജീവിതരേഖ[തിരുത്തുക]

മുരളീധരൻ നായരുടേയും ശ്രീകുമാരിയമ്മയുടേയും മകനായി 1964 ഏപ്രിൽ 12 ന് തിരുവനന്തപുരത്ത് ജനിച്ചു. 1993-ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2002-ലെ വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷം അനിൽ മുരളിയെ മലയാള സിനിമയിൽ പ്രശസ്തനാക്കി.

തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും വേഷങ്ങൾ ചെയ്തു. 100-ൽ അധികം മലയാള സിനിമകളിൽ വേഷമിട്ട അനിൽ മുരളി തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. ടെലി സീരിയലുകളിലും സജീവമായ അഭിനേതാവായിരുന്നു 2020 ജൂലൈ 30ന് അന്തരിച്ചു[4]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • കന്യാകുമാരിയിൽ ഒരു കവിത (1993)
  • ബോക്സർ (1995)
  • വാൽക്കണ്ണാടി (2002)
  • ഇവർ (2003)
  • ചാക്കോ രണ്ടാമൻ (2006)
  • ശ്യാമം (2006)
  • ദി ഡോൺ (2006)
  • ജയം (2006)
  • ബാബ കല്യാണി (2006)
  • ജുലൈ 4 (2007)
  • നസ്രാണി (2007)
  • റോക്ക് ആന്റ് റോൾ (2007)
  • പുതിയ മുഖം (2009)
  • ഞാൻ സഞ്ചാരി (2010)
  • കയം (2010)
  • സിറ്റി ഓഫ് ഗോഡ് (2011)
  • മാണിക്യക്കല്ല് (2011)
  • വെള്ളരിപ്രാവിന്റെ ചങ്ങാതി (2011)
  • കളൿടർ (2011)
  • വാദ്ധ്യാർ (2012)
  • അസുരവിത്ത് (2012)
  • വാദ്ധ്യാർ (2012)
  • അച്ഛന്റെ ആണ്മക്കൾ (2012)
  • ഹീറോ (2012)
  • മുല്ലമൊട്ടും മുന്തിരിച്ചാറും (2012)
  • നമ്പർ 66 മധുര ബസ്‌ (2012)
  • താപ്പാന (2012)
  • മാന്ത്രികൻ (2012)
  • ഒരു യാത്രയിൽ (2012)
  • അയാളും ഞാനും തമ്മിൽ (2012)
  • ഹൈഡ് ആന്റ് സീക് (2012)
  • കർമ്മയോദ്ധാ (2012)
  • ചേട്ടായീസ് (2012)
  • ബ്ലാക്ക്ബെറി (2013)
  • ആമേൻ (2013)
  • കൗബോയ് (2013)
  • ഇമ്മാനുവേൽ (2013)
  • ഇത് പാതിരാമണൽ (2013)
  • വിശുദ്ധൻ (2013)
  • ബഢി (2013)
  • ബ്ലാക്ക് ടിക്കറ്റ് (2013)
  • @ അന്ധേരി (2014)
  • ഡോൾഫിൻ ബാർ (2014)
  • പോളിടെക്നിക് (2014)
  • അവതാരം (2014)
  • ഇയ്യോബിൻ്റെ പുസ്തകം (2014)
  • കെ.എൽ. പത്ത് (2015)
  • രാമലീല (2017)
  • ആകാശ മിഠായി (2017)
  • ജോസഫ് (2018)
  • ബ്രദേഴ്സ് ഡേ (2019)
  • ഫോറൻസിക് (2020)

അവലംബം[തിരുത്തുക]


  1. https://www.mathrubhumi.com/print-edition/kerala/actor-anil-murali-passed-away-1.4942438
  2. https://www.mathrubhumi.com/mobile/print-edition/kerala/actor-anil-murali-passes-away-1.4942623
  3. https://www.mathrubhumi.com/mobile/movies-music/interview/biju-pappan-actor-interview-on-struggle-in-malayalam-industry-anil-murali-death-1.4946700
  4. https://m3db.com/anil-murali
"https://ml.wikipedia.org/w/index.php?title=അനിൽ_മുരളി&oldid=3542798" എന്ന താളിൽനിന്ന് ശേഖരിച്ചത്