ശരത് (സംഗീതസം‌വിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശരത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശരത് (വിവക്ഷകൾ) എന്ന താൾ കാണുക. ശരത് (വിവക്ഷകൾ)
ശരത്
ജീവിതരേഖ
സ്വദേശം കൊല്ലം
തൊഴിലുകൾ സംഗീതസം‌വിധാനം, പിന്നണി ഗായകൻ
സജീവമായ കാലയളവ് 1990 മുതൽ

മലയാള, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത സംഗീതസം‌വിധായകനാണ്‌ ശരത്. 2011-ലെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[1].

ആദ്യകാലം[തിരുത്തുക]

1964-ൽ തിരുവനന്തപുരത്ത് ഒരു പരമ്പരാഗത സംഗീത കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിൽ ഇദ്ദേഹം സംഗീതം അഭ്യസിക്കുകയുണ്ടായി. [2] പ്രശസ്ത സംഗീതസംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.

1990-ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രമാണ് ശരത് സംഗീതം നൽകിയ ആദ്യ ചിത്രം. തുടർന്ന് പത്തോളം ചിത്രങ്ങളിൽ ശരത് സംഗീതം നൽകുകയുണ്ടായി.

സംഗീതം നൽകിയ ചലച്ചിത്രങ്ങൾ[തിരുത്തുക]

 • ക്ഷണക്കത്ത് (1990)
 • ഒറ്റയാൾ പട്ടാളം (1990)
 • പവിത്രം (1994)
 • രുദ്രാക്ഷം (1994)
 • സാഗരം സാക്ഷി 1994)
 • തച്ചോളി വർഗ്ഗീസ് ചേകവർ (1995)
 • സിന്ദൂര രേഖ (1995)
 • ദയ (1998)
 • അച്ചനെയാണെനിക്കിഷ്ടം (2001)
 • ശേഷം (2002)
 • വസന്തമാളിക (2003)
 • ചോട്ടാ ജാദൂഗർ (2003) - ഹിന്ദി
 • ഇവർ (2003)
 • ദ ക്യാമ്പസ് (2005)
 • കണ്ണേ മടങ്ങുക (2005)
 • തിരക്കഥ (2008)

പുരസ്കാരങ്ങൾ[തിരുത്തുക]

 • 2009: മികച്ച ശാസ്ത്രീയ സംഗീത ആലാപനത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം - മേഘതീർത്ഥം എന്ന ചിത്രത്തിലെ ഭാവയാമി എന്ന ഗാനത്തിന്
 • 2008: ഫിലിംഫെയറിന്റെ മികച്ച സംഗീതത്തിനുള്ള പുരസ്കാരം - തിരക്കഥ എന്ന ചിത്രത്തിലെ സംഗീതത്തിന്.
 • 2008: മുല്ലശ്ശേരി രാജു ഫിലിം പുരസ്കാരം - തിരക്കഥ എന്ന ചിത്രത്തിലെ സംഗീതത്തിന്.
 • 2011: മികച്ച സംഗീതസവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

 1. ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം
 2. http://entertainment.oneindia.in/malayalam/top-stories/2008/sharath-thirakkatha-renjith-prithviraj-300408.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശരത്_(സംഗീതസം‌വിധായകൻ)&oldid=1767872" എന്ന താളിൽനിന്നു ശേഖരിച്ചത്