പവിത്രം
ദൃശ്യരൂപം
| പവിത്രം | |
|---|---|
ഡി.വി.ഡി. പുറംചട്ട | |
| സംവിധാനം | ടി.കെ. രാജീവ് കുമാർ |
| തിരക്കഥ | പി. ബാലചന്ദ്രൻ |
| Story by | പി. ബാലചന്ദ്രൻ ടി.കെ. രാജീവ് കുമാർ |
| നിർമ്മാണം | തങ്കച്ചൻ |
| അഭിനേതാക്കൾ | മോഹൻലാൽ തിലകൻ ശോഭന, വിന്ദുജ മേനോൻ |
| ഛായാഗ്രഹണം | സന്തോഷ് ശിവൻ |
| ചിത്രസംയോജനം | വേണുഗോപാൽ |
| സംഗീതം | ശരത് |
നിർമ്മാണ കമ്പനി | വിശുദ്ധി പ്രൊഡക്ഷൻ |
| വിതരണം | ജൂബിലി പിൿചേഴ്‌സ് |
റിലീസ് തീയതി | 1994 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, ശോഭന, വിന്ദുജ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പവിത്രം. വിന്ദുജ മേനോന്റെ ആദ്യ ചിത്രമായിരുന്നു ഇത്. വിശുദ്ധി ഫിലിംസിന്റെ ബാനറിൽ തങ്കച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലി പിൿചേഴ്‌സ് ആണ്. പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | ഉണ്ണികൃഷ്ണൻ (ചേട്ടച്ഛൻ) |
| തിലകൻ | ഈശ്വര പിള്ള |
| നെടുമുടി വേണു | വാര്യർ |
| ശ്രീനിവാസൻ | രാമകൃഷ്ണൻ |
| നരേന്ദ്രപ്രസാദ് | ശങ്കരൻ പിള്ള |
| ഇന്നസെന്റ് | എറുശ്ശേരി |
| സുധീഷ് | ശിവൻ കുട്ടി |
| സി.ഐ. പോൾ | |
| ശോഭന | മീര |
| വിന്ദുജ മേനോൻ | മീനാക്ഷി |
| ശ്രീവിദ്യ | ദേവകി തമ്പുരാട്ടി |
| രുദ്ര | റീത്ത |
| രേണുക | നിർമ്മല |
| കെ.പി.എ.സി. ലളിത | പുഞ്ചിരി |
| ശാന്തകുമാരി |
സംഗീതം
[തിരുത്തുക]ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ശരത് ആണ്.
- ഗാനങ്ങൾ
- താളമയഞ്ഞു ഗാനമപൂർണ്ണം – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- വാലിൻമേൽ പൂവും വാലിട്ടെഴുതിയ – എം.ജി. ശ്രീകുമാർ
- പറയൂ നിൻ – കെ.ജെ. യേശുദാസ്
- കണ്ണിൽ പേടമാനിന്റെ – ജി. വേണുഗോപാൽ, സുജാത മോഹൻ
- ശ്രീരാഗമോ തേടുന്നു നീ – കെ.ജെ. യേശുദാസ്
- പറയൂ നിൻ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സന്തോഷ് ശിവൻ |
| ചിത്രസംയോജനം | വേണുഗോപാൽ |
| കല | സാബു സിറിൾ |
| ചമയം | തോമസ് |
| വസ്ത്രാലങ്കാരം | മഹി |
| നൃത്തം | കുമാർ |
| സംഘട്ടനം | ത്യാഗരാജൻ |
| നിശ്ചല ഛായാഗ്രഹണം | എൻ.എൽ. ബാലകൃഷ്ണൻ |
| എഫക്റ്റ്സ് | മുരുകേഷ് |
| ശബ്ദലേഖനം | സ്വാമിനാഥൻ |
| നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
| നിർമ്മാണ നിർവ്വഹണം | സി.എസ്. ഹമീദ് |
| സ്റ്റോറി ബോർഡ് | പ്രകാശ് മൂർത്തി |
| അസോസിയേറ്റ് എഡിറ്റർ | പി. നാരായണൻ |
| അസോസിയേറ്റ് കാമറാമാൻ | ബേബി ജോസഫ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പവിത്രം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പവിത്രം Archived 2014-04-21 at the Wayback Machine – മലയാളസംഗീതം.ഇൻഫോ