ആദിമധ്യാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദിമധ്യാന്തം
സംവിധാനംഷെറി
നിർമ്മാണംപി. റഷീദ്
അഭിനേതാക്കൾസജിത മഠത്തിൽ
സംഗീതം
  • സജിറാം
ഛായാഗ്രഹണംജലീൽ ബാദുഷ
ഭാഷമലയാളം

ഷെറി സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആദിമധ്യാന്തം. ഷെറി ആദ്യമായി സംവിധാനം ചെയ്യുന്ന മുഴുനീള കഥാചിത്രമാണിത്. നാടകപ്രവർത്തകയായ സജിത മഠത്തിൽ ആണു് ഈ ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്[1] . ജലീൽ ബാദുഷ ഛായാഗ്രഹണവും, സജി റാം സംഗീതവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാതാവ് പി. റഷീദ് ആണ്[1]. 2011-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം ഈ ചിത്രത്തിനു ലഭിച്ചു[2]

2011-ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ ആദ്യം ഉൾപ്പെടുത്തിയ ഈ ചിത്രം പിന്നീട് പൂർണ്ണമല്ല എന്ന കാരണത്താൽ ഒഴിവാക്കി[3][4] . കേരള ചലച്ചിത്ര അക്കാദമി ചെയർമാനായ പ്രിയദർശൻ തന്റെ പ്രത്യേകാധികാരമുപയോഗിച്ചാണ് ഈ ചിത്രം ഒഴിവാക്കിയത്. ടൈറ്റിലുകളും സബ്‌ടൈറ്റിലുകളും പോലുമില്ലാതെയാണ് ഈ ചിത്രം പരിഗണനക്കായി എത്തിയതെന്ന ആരോപണത്തെ തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ഷെറിയോട് ചലച്ചിത്ര അക്കാദമി വിശദീകരണം ചോദിച്ചിരുന്നു.നിർമ്മാണം പോലും പൂർത്തിയാകാത്ത ചലച്ചിത്രമാണ് മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയത് എന്നുള്ള വാർത്ത വന്നതിനെത്തുടർന്നാണ് ചിത്രം ഒഴിവാക്കാൻ അക്കാദമി തീരുമാനിച്ചത്[3].

പിന്നീട് ചലച്ചിത്രമേളയിൽ ആദ്യ ദിവസത്തെ ഓപ്പൺ ഫോറത്തിൽ ഈ ചലച്ചിത്രം ലോകസിനിമാ വിഭാഗത്തിൽ ഒരു തവണ പ്രദർശിപ്പിക്കാമെന്ന് ഉറപ്പു നൽകി. ആദിമധ്യാന്തം പ്രദർശിപ്പിക്കാത്തതിനെത്തുടർന്ന് പ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രിയദർശൻ ഈ ചലച്ചിത്രം പ്രദർശിപ്പിക്കുമെന്ന് ഉറപ്പു നൽകിയത്[5] .

അവലംബം[തിരുത്തുക]

  1. 1.0 1.1 "ആദിമധ്യാന്തം: ഒരു സിനിമാ കൊലപാതകത്തിന്റെ കഥ". നാലാമിടം. Retrieved 2011 ഡിസംബർ 8. {{cite web}}: Check date values in: |accessdate= (help)
  2. "ബ്യാരി മികച്ച ചിത്രം: വിദ്യാ ബാലൻ നടി / മാതൃഭൂമി". Archived from the original on 2012-03-13. Retrieved 2012-03-07.
  3. 3.0 3.1 "ആദിമധ്യാന്തം നിന്നൊഴിവാക്കി". മാതൃഭൂമി. Archived from the original on 2011-12-03. Retrieved 2011 ഡിസംബർ 8. {{cite web}}: Check date values in: |accessdate= (help)
  4. "Adimadhyantham removed from IFFK competition section". The Hindu. Retrieved 2011 ഡിസംബർ 8. {{cite web}}: Check date values in: |accessdate= (help)
  5. "പ്രിയദർശൻ മാപ്പു പറഞ്ഞു; 'ആദിമധ്യാന്തം' പ്രദർശിപ്പിക്കും". മാതൃഭൂമി. Archived from the original on 2011-12-13. Retrieved 2011-12-12.
"https://ml.wikipedia.org/w/index.php?title=ആദിമധ്യാന്തം&oldid=3658447" എന്ന താളിൽനിന്ന് ശേഖരിച്ചത്