ട്രാൻസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രാൻസ്
സംവിധാനംഅൻവർ റഷീദ്[1]
നിർമ്മാണംഅൻവർ റഷീദ്
കഥവിൻസന്റ് വടക്കൻ
തിരക്കഥവിൻസന്റ് വടക്കൻ [2]
അഭിനേതാക്കൾഫഹദ് ഫാസിൽ
നസ്രിയ നസീം
വിനായകൻ
സൗബിൻ സാഹിർ
സംഗീതംജാക്സൺ വിജയൻ
ഛായാഗ്രഹണംഅമൽ നീരദ്
ചിത്രസംയോജനംപ്രവീൺ പ്രഭാകർ
സ്റ്റുഡിയോഅൻവർ റഷീദ് എന്റർടെയിൻമെന്റ്
റിലീസിങ് തീയതി
  • 20 ഡിസംബർ 2019 (2019-12-20)
രാജ്യംഇന്ത്യ
ഭാഷമലയാളം

അൻവർ റഷീദ് സംവിധാനം ചെയ്ത ഒരു മലയാളം ചലച്ചിത്രമാണ് ട്രാൻസ്.[3] അൻവർ റഷീദ് എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന ഈ ചലച്ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്രിയ നസീം, സൗബിൻ സാഹിർ, വിനായകൻ, ഗൗതം മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[4] അമൽ നീരദ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൽ സംഗീത സംവിധായകൻ റെക്സ് വിജയന്റെ സഹോദരനായ ജാക്സൺ വിജയനാണ് സംഗീതം നൽകിയിരിക്കുന്നത്. ഒപ്പം വിൻസന്റ് വടക്കൻ തിരക്കഥാകൃത്തായും റസൂൽ പൂക്കുട്ടി ശബ്ദസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.[5][6] 2019 സെപ്റ്റംബർ 1 - ന് ട്രാൻസിന്റെ ഷൂട്ടിങ് പൂർത്തിയാവുകയുണ്ടായി. 2019 ഡിസംബർ 20 - നായിരുന്നു റിലീസിംഗ്.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ട്രാൻസിന്റെ ആദ്യത്തെ പോസ്റ്റർ അൻവർ റഷീദാണ് റിലീസ് ചെയ്തത്. 2017 ഡിസംബറിൽ മുംബൈയിൽ വച്ച് ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിന്ന ആദ്യത്തെ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി.[7] മലയാള സിനിമയിൽ ആദ്യമായി, ചില ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനു വേണ്ടി ബോൾട്ട് ഹൈ സ്പീഡ് സൈൻബോട്ട് ക്യാമറകൾ ഉപയോഗിച്ചത് ട്രാൻസിന്റെ ചിത്രീകരണത്തിലാണ്. മുഴുവൻ ചിത്രവും സിങ്ക് സൗണ്ടിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരിയുടെ കടലോര മേഖലകളിലും ഇന്ത്യയിലും ദുബായിലും പ്രധാനമായി ചിത്രീകരിച്ച ഈ ചലച്ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ആംസ്റ്റർഡാമിലാണ് ചിത്രീകരിച്ചത്. ഏതാണ്ട് 20 കോടി രൂപയാണ് ട്രാൻസിന്റെ ആകെ മുതൽമുടക്ക്. ഫഹദ് ഫാസിൽ അഭിനയിച്ച ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ മുതൽമുടക്കിയിട്ടുള്ള സിനിമയും ഇതാണ്.[8]

അവലംബം[തിരുത്തുക]

  1. "Fahadh Faasil-Amal Neerad-Anwar Rasheed's film Trance's poster is here - Times of India". The Times of India. ശേഖരിച്ചത് 2018-02-21.
  2. "Fahadh Faasil's Trance: Biggest Film In The Actor's Career" (ഭാഷ: ഇംഗ്ലീഷ്). 2017-08-28. ശേഖരിച്ചത് 2018-02-21.
  3. "Fahadh Faasil, Director Anwar Rasheed Team Up For Trance". NDTV.com. ശേഖരിച്ചത് 2018-02-23.
  4. "First look and release date of Fahadh Faasil's Trance out". The New Indian Express. ശേഖരിച്ചത് 2019-09-13.
  5. "Nazriya not in Fahadh Faasil's Trance? - Times of India". The Times of India. ശേഖരിച്ചത് 2018-02-21.
  6. "First look poster of Fahadh's Trance puzzles fans". Mathrubhumi. ശേഖരിച്ചത് 2018-02-21.
  7. "Fahadh Faasil's Trance heads to Mumbai - Times of India". The Times of India. ശേഖരിച്ചത് 2018-02-23.
  8. Pillai, Sreedhar (18 July 2019). "Fahadh Faasil film Trance postponed to Christmas 2019; major VFX work reason behind delay". Firstpost. ശേഖരിച്ചത് 19 July 2019.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രാൻസ്_(ചലച്ചിത്രം)&oldid=3285475" എന്ന താളിൽനിന്ന് ശേഖരിച്ചത്