ആർട്ടിസ്റ്റ്
ആർട്ടിസ്റ്റ് | |
---|---|
സംവിധാനം | ശ്യാമപ്രസാദ് |
നിർമ്മാണം | എം. മണി |
രചന | ശ്യാമപ്രസാദ് |
ആസ്പദമാക്കിയത് | ഡ്രീംസ് ഇൻ പ്രഷൻ ബ്ളൂ by ഉത്തം |
അഭിനേതാക്കൾ | |
സംഗീതം | ബിജിബാൽ |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | സുനിത പ്രൊഡക്ഷൻസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ 2013 ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആർട്ടിസ്റ്റ്. ഫഹദ് ഫാസിൽ, ശ്രീറാം രാമചന്ദ്രൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൂനെയിലെ സോഫ്റ്റ്‌വേർ എഞ്ചിനിയറായ പരിതോഷ് ഉത്തം എഴുതിയ ഡ്രീംസ് ഇൻ പ്രഷൻ ബ്ളൂ എന്ന ഇംഗ്ളീഷ് നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കഥാതന്തു
[തിരുത്തുക]നോവലിൽ മുംബൈ ഫൈൻ ആർട്സ് കോളജാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ചലച്ചിത്രത്തിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പശ്ചാത്തലമാക്കിയിരിക്കുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവരുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ് ബ്രാഹ്മണ പെൺകുട്ടിയായ ഗായത്രിയെയാണ് ആൻ അവതരിപ്പിക്കുന്നത്. വാഹനാപകടത്തിൽ അന്ധനായ ചിത്രകാരനെ (മൈക്കേൽ) ഫഹദ് അവതരിപ്പിക്കുന്നു. യാഥാസ്ഥിതിക ചുറ്റുപാടിൽനിന്നും വന്ന ഗായത്രിയും മൈക്കേലും അവിവാഹിതരായി ഒന്നിച്ചു ജീവിക്കുന്നു.