Jump to content

ഞാൻ പ്രകാശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാൻ പ്രകാശൻ
പ്രമാണം:Njan Prakashan poster.jpg
Promotional poster
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംസേതു മണ്ണാർക്കാട്
രചനശ്രീനിവാസൻ
അഭിനേതാക്കൾഫഹദ് ഫാസിൽ
നിഖില വിമൽ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംഎസ്.കുമാർ
ചിത്രസംയോജനംകെ.രാജഗോപാൽ
സ്റ്റുഡിയോഫുൾ മൂൺ സിനിമ
വിതരണംകലാസംഘം ഫിലിംസ്
എവർഗ്രീൻ ഫിലിംസ്
റിലീസിങ് തീയതി
  • 21 ഡിസംബർ 2018 (2018-12-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഞാൻ പ്രകാശൻ (English: Iam Prakashan) ശ്രീനിവാസൻ രചനയും സത്യൻ അന്തിക്കാട് സംവിധാനവും നിർവ്വഹിച്ച 2018 ഡിസംബർ 21 ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ചിത്രം നിർമ്മിച്ചത്.[1][2][3]ഈ ചിത്രത്തിന് 50 കോടി ഇന്ത്യൻ രൂപ ബോക്സ് ഓഫീസിൽ നിന്ന് ലഭിക്കുകയുണ്ടായി. തിയേറ്റർ ശേഖരണം, ഡിവിഡി, സാറ്റലൈറ്റ് റൈറ്റ്സ് തുടങ്ങിയവയെല്ലാം കൂടി ഏതാണ്ട് 60 കോടി രൂപയാണ് ലഭിച്ചത്.

ബോക്സ് ഓഫീസ്

[തിരുത്തുക]

ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം ആണ്.3 കോടിയുടെ ബജറ്റിനെതിരെ 50 കോടിയിലേറെ ഈ ചിത്രം കളക്ഷൻ നേടി.

കഥാസംഗ്രഹം

[തിരുത്തുക]

വളരെ അദ്വാനം കൂടാതെ വിജയം കൈവരിയ്ക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരുടെ പ്രതിനിധി ആണ് പ്രകാശൻ (ഫഹദ് ഫാസിൽ ). അയാൾ തന്റെ പേര് പി.ആർ ആകാശ് എന്നാക്കി മാറ്റുകയാണ്. പ്രകാശൻറെ കാമുകിയാണ് സലോമി (നിഖില വിമൽ). പ്രകാശൻ തൻറെ സുഹൃത്തായ ഗോപാൽ ജിയുടെ (ശ്രീനിവാസൻ) സഹായത്തോടെ മറ്റും സലോമി വിദേശത്തേക്ക് പോകുന്നു. എന്നാൽ സലോമി പ്രകാശനെ ചതിയ്ക്കുന്നു. വിദേശത്തുള്ള മറ്റൊരാളുമായുള്ള സലോമിയുടെ ഫോട്ടോ കണ്ട് പ്രകാശൻ ആകെ തകരുന്നു. തുടർന്ന് ഗോപാൽ ജിയുടെ കൈയിൽ നിന്ന് വാങ്ങിയ തുക വീട്ടാൻ വേണ്ടി ഗോപാൽ ജിയുടെ നിർദ്ദേശ പ്രകാരം രോഗിയായ ഒരു പെൺകുട്ടിയെ നോക്കാൻ പ്രകാശൻ നിർബദ്ധിതനാകുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഉടലെടുക്കുന്ന സൗഹൃദ പരമായ ബദ്ധത്തിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ഈ ചിത്രം നിർമ്മിച്ചത്. ഇതിനു മുമ്പ് സത്യൻ അന്തിക്കാടുമായി ചേർന്ന് ജോമോൻറെ സുവിശേഷങൾ എന്ന ചിത്രം ഇദ്ദേഹം ചെയ്തു. ഞാൻ പ്രകാശൻ ബോക്സ് ഓഫീസിൽ ഹിറ്റാണ്.

സംഗീതം

[തിരുത്തുക]

ഈ ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത് ഷാൻ റഹ്മാൻ ആണ്..

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

[1]Njan Prakashan (2018)

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/movies/movie-news/2018/11/24/njan-prakashan-teaser-fahadh-sathyan-anthikkadu.html#
  2. https://www.moviebuff.com/njan-prakashan
  3. https://www.filmibeat.com/malayalam/movies/njan-prakashan/cast-crew.html
"https://ml.wikipedia.org/w/index.php?title=ഞാൻ_പ്രകാശൻ&oldid=3591563" എന്ന താളിൽനിന്ന് ശേഖരിച്ചത്