Jump to content

ഇഷ തൽവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഷ തൽവാർ
ജനനം (1987-12-22) 22 ഡിസംബർ 1987  (37 വയസ്സ്) [1]
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഇഷ
കലാലയംസെന്റ് സേവ്യേഴ്സ് കോളജ്, മുംബൈ
തൊഴിൽചലച്ചിത്ര അഭിനേത്രി, മോഡൽ
സജീവ കാലം2010–present
ബന്ധുക്കൾവിനോദ് തൽവാർ (father)
വെബ്സൈറ്റ്www.ishatalwar.com

സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രി. 2012-ൽ പുറത്തിറങ്ങിയ "തട്ടത്തിൻ മറയത്ത്" എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ഇഷയെ മലയാള പ്രേക്ഷകർ പരിചയപ്പെട്ടു തുടങ്ങിയത്. 2000ൽ "ഹമാര ദിൽ ആപ്കെ പാസ്‌ ഹേ" എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാ രംഗത്തെക്കെത്തിയത്.

ജീവിതരേഖ

[തിരുത്തുക]

മുംബൈയിൽ ജനിച്ചുവളർന്ന ഇഷ മുംബൈയ് സെന്റ് സേവ്യേർസ് കോളേജിൽ നിന്ന് 2008ൽ ബിരുദവും തുടർന്ന് മുംബൈയിലെ തന്നെ ഡാൻസ് കമ്പനിയായ “ടെറൻസ് ലൂയിസിൽ” കണ്ടെമ്പററി ഡാൻസ് പരിശീലനവും തുടർന്ന് ജോലിയും ചെയ്തിരുന്നു. കുടുംബത്തിൽ അഭിനയം പുതുമ അല്ലാത്ത ഇഷ രണ്ട് വർഷക്കാലം മോഡലിംഗിനും ശേഷം സിനിമയിൽ നല്ലൊരു തുടക്കത്തിനു വേണ്ടി കാത്തിരുന്നതിനു ശേഷമാണ് അഭിനയപ്രാധാന്യമുള്ളൊരു വേഷം തിരഞ്ഞെടുത്ത് മലയാളത്തിലെത്തുന്നത്. രണ്ട് മാസത്തെ വോയിസ് ടെക്നിക്കുകളും മലയാള ഭാഷാ പരിശീനത്തിനും ശേഷമാണ് വിനീത് ശ്രീനിവാസന്റെ "തട്ടത്തിൻ മറയത്തിലെ" നായികയായ “ആയിഷ" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ വേഷം ഭാഷ മറ്റു വിവരങ്ങൾ
2000 ഹമാര ദിൽ ആപ്കെ പാസ്‌ ഹേ പ്രീതിയുടെ സഹോദരി (ബാലതാരം) ഹിന്ദി
2012 തട്ടത്തിൻ മറയത്ത് ആയിശ റഹ്മാൻ മലയാളം ഏറ്റവും നല്ല താരജോഡിക്കുള്ള ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം (നിവിൻ പോളിക്കൊപ്പം)[2]
South Indian International Movie Award for Best Female Debutant
Vanitha Film Awards - Best Female Debut
Nominated - Asianet Award for Best Female New Face of the Year[3]
2012 ഐ ലൗ മി സാമന്ത മലയാളം
2012 The Restaurant Couple മീര ഇംഗ്ലീഷ്‌ ചെറു ചലച്ചിത്രം
2013 Gunde Jaari Gallanthayyinde ശ്രുതി തെലുഗു നാമനിർദ്ദേശം - South Indian International Movie Award for Best Female Debutant
2013 Thillu Mullu ജനനി തമിഴ്
2014 ബാല്യകാലസഖി സുഹറ മലയാളം
2014 ഉൽസാഹ കമ്മിറ്റി റോസ് മേരി മലയാളം
2014 ഗോഡ്സ് ഓൺ കൺട്രി ആശ മലയാളം
2014 ബാംഗ്ലൂർ ഡെയ്സ് മീനാക്ഷി മലയാളം
2014 Maine Pyaar Kiya ശാലിനി തെലുഗു
2015 ഭാസ്ക്കർ ദി റാസ്ക്കൽ റാണി മലയാളം
2015 മീണ്ടും ഒരു കാതൽ കഥെെ ആയിശ തമിഴ് Filming[4]
  1. "CINTAA – Isha Talwar". Cintaa.net. Retrieved 2013-09-12.
  2. "> News Releases > Amrita Award for Outstanding Contribution to be conferred on E.Sreedharan, Kapil Dev, V V S Laxman and Abhilash Tomy". Indiantelevision.com. 2013-04-20. Retrieved 2013-05-22.
  3. New, Express (2013-04-19). "Amrita Film Awards tomorrow". The New Indian Express. Archived from the original on 2013-06-14. Retrieved 2013-05-22.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-17. Retrieved 2015-07-28.
"https://ml.wikipedia.org/w/index.php?title=ഇഷ_തൽവാർ&oldid=4019649" എന്ന താളിൽനിന്ന് ശേഖരിച്ചത്