കൽപ്പന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്പന (വിവക്ഷകൾ) എന്ന താൾ കാണുക. കല്പന (വിവക്ഷകൾ)
കൽപ്പന
മറ്റ് പേരുകൾ കൽപ്പന അനിൽ
തൊഴിൽ അഭിനേത്രി
സജീവം 1983 - ഇതുവരെ
ജീവിത പങ്കാളി(കൾ) അനിൽ(ചലച്ചിത്ര സംവിധായകൻ)
Wiktionary-logo-ml.svg
കൽപ്പന എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് കൽപ്പന എന്നറിയപ്പെടൂന്ന കൽപ്പന അനിൽ (ജനനം: ഒക്ടോബർ 5, 1965) . മലയാള ചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു.[1]

പ്രവർത്തന മേഖല[തിരുത്തുക]

തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാള ചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലർ കൽപ്പനയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു.[2]

വ്യക്തി ജീവിതം[തിരുത്തുക]

ചലച്ചിത്ര സംവിധായകനായ അനിലാണ് ഭർത്താവ്‌. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]

സിനിമകൾ[തിരുത്തുക]

സിനിമ വർഷം വേഷം
തനിച്ചല്ല ഞാൻ 2012 റസിയ ബീവി
മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. 2012
ഇന്ത്യൻ റുപ്പി 2011 മേരി
സീനിയർ മാണ്ട്രെക്ക് 2010
ട്വന്റി20 2008 സ്വർണ്ണമ്മ
അഞ്ചിൽ ഒരാൾ അർജുനൻ 2007 ശാന്ത
കൃത്യം 2005 വിക്ടോറിയ
അത്ഭുതദ്വീപ് 2005 മല്ലിക
ബംഗ്ലാവിൽ ഔത 2005
ഫൈവ് ഫിങ്ങേഴ്സ്‌ 2005 മേരിക്കുട്ടി
ഇദയ തിരുടൻ- തമിഴ് 2005
മാമ്പഴക്കാലം 2004 നീലിമ
വിസ്മയത്തുമ്പത്ത് 2004 മായ
താളമേളം 2004 കനകവല്ലി
വരും വരുന്നു വന്നു 2003 വേലക്കാരി
മിഴി രണ്ടിലും 2003 ശാരദ
മേൽവിലാസം ശരിയാണ് 2003 സരസമ്മ പി വർഗ്ഗീസ്‌
വെള്ളിത്തിര 2003 പുഷ്പം
പമ്മൽ കെ സംബന്ധം- തമിഴ് 2002
ചിരിക്കുടുക്ക 2002 സീമന്തിനി
കാക്കേ കാക്കേ കൂടെവിടെ 2002
കണ്ണകി 2002 കനകമ്മ
കാശില്ലാതെയും ജീവിക്കാം 2002
കൃഷ്ണ ഗോപാലകൃഷ്ണ 2002 സുജാത
ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ 2002 കന്യക
ഇഷ്ടം 2001 മറിയാമ്മ തോമസ്
ഡും ഡും ഡും -തമിഴ് 2001
അമേരിക്കൻ അമ്മായി 1999
ചന്ദാമാമ 1999 കൊച്ചമ്മിണി
ചാർളി ചാപ്ലിൻ 1999
സ്വസ്ഥം ഗൃഹഭരണം 1999 സരള
ആലിബാബയും ആറരക്കള്ളൻമാരും 1998 തങ്കി
ഗ്രാമ പഞ്ചായത്ത് 1998 പങ്കജാക്ഷി
ജൂനിയർ മാൻഡ്രേക്ക് 1997
കല്യാണ ഉണ്ണികൾ 1997 ലൂസി
കോട്ടപ്പുറത്തെ കൂട്ടുകുടുംബം 1997 ചന്ദ്രിക
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ 1997
ന്യൂസ്പേപ്പർ ബോയ്‌ 1997
ഉല്ലാസപ്പൂങ്കാറ്റ് 1997
എസ്ക്യൂസ് മീ ഏതു കോളേജിലാ 1996
കാതിൽ ഒരു കിന്നാരം 1996 മണിക്കുട്ടി
കളിവീട് 1996 മേരി
കുടുംബക്കോടതി 1996 ഗുണ്ടൂർ പാർവതി
മലയാള മാസം ചിങ്ങം ഒന്ന് 1996
കാട്ടിലെ തടി തേവരുടെ ആന 1995 കനക
കളമശ്ശേരിയിൽ കല്യാണ യോഗം 1995 ചെമ്പകശ്ശേരി ശകുന്തള
പൈ ബ്രദഴ്സ് 1995 കോമളം
പുന്നാരം 1995
സതി ലീലാവതി 1995 ലീലാവതി
ത്രീമെൻ ആർമി 1995 ഇന്ദിര ദേവി
സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്. 1994 ക്ലാര
കുടുംബവിശേഷം 1994 ഏലിക്കുട്ടി
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 1994 പൊന്നമ്മ
പൂച്ചയ്ക്കാരു മണി കേട്ടും 1994 കാർത്തിക
ബട്ടർഫ്ലൈസ് 1993
ഗാന്ധർവം 1993 കൊട്ടാരക്കര കോമളം
ഇഞ്ചക്കാടൻ മത്തായി & സൺസ് 1993 അന്നക്കുട്ടി
കാബൂളിവാല 1993 ചന്ദ്രിക
കാവടിയാട്ടം 1993
പൊന്നുച്ചാമി 1993
ഉപ്പുകണ്ടം ബ്രദേഴ്‌സ് 1993 ഏലമ്മ
എന്നോടിഷ്ടം കൂടാമോ 1992 ഭാഗ്യം
ഇൻസ്പെക്ടർ ബൽറാം 1991 ദാക്ഷായണി
ഇന്നത്തെ പ്രോഗ്രാം 1991 മിനികുട്ടി
പൂക്കാലം വരവായി 1991 ട്യൂഷൻ ടീച്ചർ
സൌഹ്രദം 1991 അന്നമ്മ
ഡോക്ടർ പശുപതി 1990 യൂ ഡി സി കുമാരി
കൗതുകവാർത്തകൾ 1990 കമലൂ
മാലയോഗം 1990 സുഭദ്ര
ഒരുക്കം 1990 ആലീസ്‌
സാന്ദ്രം 1990 അന്ന
ഒരു സായാഹ്നത്തിന്റെ സ്വപ്നം 1989 തങ്കമണി
പെരുവണ്ണാപുറത്തെ വിശേഷങ്ങൾ 1989 മോഹിനി
ചിന്നവീട് -തമിഴ്‌ 1985
ഇത് നല്ല തമാശ 1985 സുന്ദരി
മഞ്ഞു 1983 രശ്മി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൽപ്പന&oldid=1785522" എന്ന താളിൽനിന്നു ശേഖരിച്ചത്