വിനയ പ്രസാദ്
വിനയ പ്രസാദ് | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് വിനയ പ്രസാദ് (കന്നഡ: ವಿನಯಾ ಪ್ರಸಾದ) . വിനയ പ്രകാശ് എന്നും അറിയപ്പെടുന്നു.
അഭിനയജീവിതം[തിരുത്തുക]
1988 ഒരു കന്നട ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് വിനയ പ്രസാദ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് കന്നടയിലും മലയാളത്തിലുമായി 60 ലധികം ചിത്രങ്ങളിൽ വിനയ അഭിനയിച്ചുണ്ട്. 1993 ൽ മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. നായിക വേഷത്തിൽ പ്രധാനമായും അഭിനയിച്ചുട്ടുള്ളത് കന്നട ചിത്രങ്ങളിലാണ്. ഇപ്പോൾ പ്രധാനമായും സഹ നടീ വേഷങ്ങളിലാണ് വിനയ അഭിനയിക്കുന്നത്. മലയാളത്തിൽ മോഹൻലാൽ അഭിനയിച്ച മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. അഭിനയം കൂടാതെ, വിനയ ഒരു നല്ല ഗായികയും കൂടിയാണ്.[1]
ഏഷ്യാനെറ്റ് ചാനൽ 1997 മുതൽ 2000 വരെ പ്രക്ഷേപണം ചെയ്ത മലയാള ടെലിവിഷൻ പരമ്പരയായ സ്ത്രീയിൽ വിനയ അഭിനയിച്ച വേഷം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. അതിനു ശേഷം തുടർന്ന പുതിയ "സ്ത്രീ"യിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിച്ച് പോലീസ് വേഷം ചെയ്ത വിനയ പ്രസാദ് വീണ്ടും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മണിച്ചിത്രത്താഴ് എന്ന മലയാളചിത്രത്തിന്റെ തമിഴിലെ പുനർനിർമ്മാണമായ ചന്ദ്രമുഖി എന്ന ചിത്രത്തിലും രജനികാന്തിനൊപ്പം വിനയ അഭിനയിച്ചു.
2006 ൽ മലയാള ടെലിവിഷൻ പരമ്പരകളിലേക്ക് വിനയ വീണ്ടും തിരിച്ചു വന്നു.
സ്വകാര്യ ജീവിതം[തിരുത്തുക]
വിനയ ജനിച്ചതും വളർന്നതും കർണ്ണടകയിലെ ഉഡുപ്പിയിലാണ്. ടെലിവിഷൻ സംവിധായകനായ ജ്യോതിപ്രകാശ് ആണ് ഭർത്താവ്.[2]
അവലംബം[തിരുത്തുക]
- ↑ http://www.us.imdb.de/name/nm1110573/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-15.