Jump to content

പി. പത്മരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Padmarajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഞവരയ്ക്കൽ പത്മരാജൻ
പി. പത്മരാജൻ (കഥയുടെ ഗന്ധർവ്വൻ)
ജനനം
പി. പത്മരാജൻ

(1946-05-23)മേയ് 23, 1946
മരണംജനുവരി 23, 1991(1991-01-23) (പ്രായം 45)
അന്ത്യ വിശ്രമംതിരുവനന്തപുരം
മറ്റ് പേരുകൾപപ്പേട്ടൻ
തൊഴിൽസംവിധായകൻ, നോവലിസ്റ്റ്‌,തിരക്കഥാകൃത്ത്
സജീവ കാലം1975-1991
ജീവിതപങ്കാളി(കൾ)രാധാലക്ഷ്മി പത്മരാജൻ
കുട്ടികൾഅനന്തപത്മനാഭൻ, മാധവിക്കുട്ടി
മാതാപിതാക്ക(ൾ)തുണ്ടത്തിൽ അനന്തപത്മനാഭ പിള്ള( അച്ഛൻ) ഞവരയ്ക്കൽ ദേവകിയമ്മ(അമ്മ)

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945ജനുവരി 24, 1991).[1] ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. സംവിധായകൻ ഭരതനോടൊപ്പം നിരവധി മികച്ച ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട് ഇദ്ദേഹം. പ്രേക്ഷകരെ മാനസികമായി വേട്ടയാടുന്നത് പോലെയുള്ള ക്ലൈമാക്സുകളാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് അധികവും.

ജീവിതരേഖ

[തിരുത്തുക]

ജനനം, മാതാപിതാക്കൾ

[തിരുത്തുക]

1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരയ്ക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. മുതുകുളത്തെ ഒരു അഭിജാത നായർ കുടുംബം ആണ് ഞവരയ്ക്കൽ തറവാട്. പ്രശസ്ത സിനിമഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ സഹോദരൻ അഡ്വ. പി ഗോപാലകൃഷ്ണൻ തമ്പി വിവാഹം കഴിച്ചത് പദ്മരാജന്റെ മാതൃസഹോദരിപുത്രിയെയാണ്.

വിദ്യാഭ്യാസം, ജോലി

[തിരുത്തുക]

മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു (1963). ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.

സാഹിത്യജീവിതം

[തിരുത്തുക]

കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.[2] ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ.

കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി.[2] ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്.[2] പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.

ചലച്ചിത്രജീവിതം

[തിരുത്തുക]

1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ.[2] ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ഭരതനുമായുള്ള ബന്ധം

[തിരുത്തുക]

ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു. 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.[2]

കുടുംബം

[തിരുത്തുക]

ഭാര്യ : രാധാലക്ഷ്മി പത്മരാജൻ
മക്കൾ : പ്രശസ്ത എഴുത്തുകാരൻ അനന്തപത്മനാഭൻ, മാധവിക്കുട്ടി

ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു.

ദുഃശകുനങ്ങൾ

[തിരുത്തുക]

ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ പത്മരാജന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം അദ്ദേഹം ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു പാട് ദുഃശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതു മൂലം യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു.[3][4]

പുരസ്കാരങ്ങൾ

[തിരുത്തുക]

ചലച്ചിത്രപുരസ്കാരങ്ങൾ

[തിരുത്തുക]
  • 1975
  • 1977
  • 1978
    • മികച്ച തിരക്കഥ - സംസ്ഥാന അവാർഡ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
    • മികച്ച തിരക്കഥ - ഫിലിം ഫാൻസ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
  • 1978
    • മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകൻ - പെരുവഴിയമ്പലം
    • മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം ​- നാഷ്‌ണൽ അവാര്ഡ്‌ - പെരുവഴിയമ്പലം
  • 1979
    • മികച്ച തിരക്കഥ - ഫിലിം ഫാൻസ് - തകര
  • 1982
  • 1984
    • മികച്ച ചിത്രം - സംസ്ഥാന അവാർഡ് - കൂടെവിടെ
    • മികച്ച തിരക്കഥ - ഫിലം ക്രിട്ടിക്സ് - കൂടെവിടെ
    • മികച്ച സംവിധായകൻ പൗർണമി അവാർഡ് - കൂടെവിടെ
  • 1985
  • 1986
    • മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ
    • മികച്ച കഥ - ഫിലിം ചേമ്പർ - തൂവാനതുമ്പികൾ
    • മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നൊമ്പരത്തിപൂവ്‌
  • 1989
    • മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് - അപരൻ, മൂന്നാം പക്കം
    • മികച്ച സംവിധായകൻ - ഫിലം ​ഫെയർ - അപരൻ
  • 1990
    • മികച്ച തിരക്കഥ- സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ്, ഫിലിം ചേംബർ- ഇന്നലെ
  • 1991

സാഹിത്യ പുരസ്കാരങ്ങൾ

[തിരുത്തുക]

സാഹിത്യകൃതികൾ

[തിരുത്തുക]

ചെറുകഥ/ കഥാ സമാഹാരം

[തിരുത്തുക]
  1. പ്രഹേളിക
  2. അപരൻ
  3. പുകക്കണ്ണട
  4. മറ്റുള്ളവരുടെ വേനൽ
  5. കൈവരിയുടെ തെക്കേയറ്റം
  6. സിഫിലിസ്സിന്റെ നടക്കാവ്
  7. കഴിഞ്ഞ വസന്തകാലത്തിൽ
  8. പത്മരാജന്റെ കഥകൾ

നോവലെറ്റുകൾ

[തിരുത്തുക]
  1. ഒന്ന്, രണ്ട്, മൂന്ന് (3 നോവെലെറ്റുകളുടെ സമാഹാരം)
  2. പെരുവഴിയമ്പലം
  3. തകര
  4. രതിനിർവ്വേദം
  5. ജലജ്വാല
  6. നന്മകളുടെ സൂര്യൻ
  7. വിക്രമകാളീശ്വരം

നോവലുകൾ

[തിരുത്തുക]
  1. നക്ഷത്രങ്ങളെ കാവൽ (കേരളസാഹിത്യ അക്കാദമി പുരസ്കാരം)
  2. വാടകക്കൊരു ഹൃദയം
  3. ഉദ്ദകപ്പോള
  4. ഇതാ ഇവിടെവരെ
  5. ശവവാഹനങ്ങളും തേടി
  6. മഞ്ഞുകാലംനോറ്റ കുതിര
  7. പ്രതിമയും രാജകുമാരിയും
  8. കള്ളൻ പവിത്രൻ
  9. ഋതുഭേദങ്ങളുടെ പാരിതോഷികം

തിരക്കഥകൾ (പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചവ)

[തിരുത്തുക]
  1. പത്മരാജന്റെ തിരക്കഥകൾ
  2. പെരുവഴിയമ്പലം
  3. ഇതാ ഇവിടെ വരെ

ചലച്ചിത്രങ്ങൾ

[തിരുത്തുക]
No. വർഷം സിനിമ അഭിനയിച്ചവർ രചന പ്രത്യേകത
1 1979 പെരുവഴിയമ്പലം അശോകൻ, ഭരത് ഗോപി Green tickY ആദ്യ ചലച്ചിത്രം
2 1981 ഒരിടത്തൊരു ഫയൽവാൻ ജയന്തി, റാഷിദ്, നെടുമുടി വേണു Green tickY മികച്ച തിരക്കഥയ്ക്കു കോലാലംപുർ ഫിലിം ഫെസ്റിവലിൽ അവാർഡ് ലഭിച്ചു.
3 1981 കള്ളൻ പവിത്രൻ നെടുമുടി വേണു, അടൂർ ഭാസി, ഭരത് ഗോപി Green tickY അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം.
4 1982 നവംബറിന്റെ നഷ്ടം പ്രതാപ് കെ. പോത്തൻ, മാധവി Green tickY
5 1983 കൂടെവിടെ റഹ്‌മാൻ, സുഹാസിനി, മമ്മൂട്ടി Green tickY വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
6 1984 പറന്ന് പറന്ന് പറന്ന് റഹ്‌മാൻ, രോഹിണി, നെടുമുടി വേണു Green tickY
7 1985 തിങ്കളാഴ്ച നല്ല ദിവസം മമ്മൂട്ടി, കവിയൂർ പൊന്നമ്മ, ശ്രീവിദ്യ Green tickY
8 1986 നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ മോഹൻലാൽ, ശാരി, തിലകൻ Green tickY കെ.കെ. സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം എന്നാ നോവലിനെ അടിസ്ഥാനമാക്കി അടുത്ത ചിത്രം.
9 1986 കരിയിലക്കാറ്റു പോലെ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ Green tickY ശിശിരത്തിൽ ഒരു പ്രഭാതം എന്ന സുധാകർമംഗളോദയത്തിന്റെ റേഡിയോ നാടകത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
10 1986 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ മമ്മൂട്ടി, അശോകൻ, നെടുമുടി വേണു Green tickY അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം.
11 1986 ദേശാടനക്കിളി കരയാറില്ല കാർത്തിക, ശാരി, മോഹൻലാൽ Green tickY
12 1986 നൊമ്പരത്തിപ്പൂവ് മാധവി, ബേബി സോണിയ, മമ്മൂട്ടി Green tickY
13 1987 തൂവാനത്തുമ്പികൾ മോഹൻലാൽ, സുമലത, പാർ‌വ്വതി,
അശോകൻ
Green tickY അദ്ദേഹത്തിന്റെ ഉദകപ്പോള എന്നാ നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
14 1988 അപരൻ ജയറാം, ശോഭന Green tickY അദ്ദേഹത്തിന്റെ തന്നെ അപരൻ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
15 1988 മൂന്നാം പക്കം തിലകൻ,
ജയറാം, കീർത്തി,
അശോകൻ, റഹ്‌മാൻ
Green tickY
16 1989 സീസൺ മോഹൻലാൽ, ഗാവിൻ പക്കാർഡ്,
മണിയൻപിള്ള രാജു, അശോകൻ
Green tickY
17 1990 ഇന്നലെ ശോഭന, ജയറാം,
സുരേഷ് ഗോപി ശ്രീവിദ്യ
Green tickY വാസന്തിയുടെ പുനർജനനം എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
18 1991 ഞാൻ ഗന്ധർവ്വൻ നിതീഷ് ഭരദ്വാജ്, സുപർണ്ണ,
എം.ജി. സോമൻ, കെ.ബി. ഗണേഷ് കുമാർ
Green tickY അവസാന ചലച്ചിത്രം

മറ്റുള്ളവർ സംവിധാനം ചെയ്ത പത്മരാജൻ ചിത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഇന്റർനാഷണൽ മുവീ ഡാറ്റാബേസ് പത്മരാജൻ
  2. 2.0 2.1 2.2 2.3 2.4 "പി. പത്മരാജൻ". മനോരമ. 2013 ഓഗസ്റ്റ് 14. Archived from the original on 2013-08-21. Retrieved 2013 ഓഗസ്റ്റ് 21. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. പത്മരാജൻ എന്റെ ഗന്ധർവൻ Archived 2013-04-07 at the Wayback Machine. രാധാലക്ഷ്മി പത്മരാജൻ.
  4. ഓർമ്മകളിൽ തൂവാനമായി പത്മരാജൻ Archived 2013-04-07 at the Wayback Machine. രാധാലക്ഷ്മി പത്മരാജൻ.
"https://ml.wikipedia.org/w/index.php?title=പി._പത്മരാജൻ&oldid=3970318" എന്ന താളിൽനിന്ന് ശേഖരിച്ചത്