ലോറി (1980ലെ ചലച്ചിത്രം)
ലോറി | |
---|---|
സംവിധാനം | ഭരതൻ |
നിർമ്മാണം | രാജമ്മ ഹരി |
രചന | പി. പത്മരാജൻ |
അഭിനേതാക്കൾ | അച്ചൻകുഞ്ഞ് ബാലൻ കെ. നായർ നിത്യ പ്രതാപ് പോത്തൻ മീന ശാന്തകുമാരി |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സുപ്രിയ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1980-ൽ പത്മരാജന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ്ലോറി. അച്ചൻ കുഞ്ഞ്, ബാലൻ കെ നായർ, പ്രതാപ് പോത്തൻ, നിത്യ, ശാന്തകുമാരി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.[1]
കഥാസാരം[തിരുത്തുക]
വേലൻ എന്ന തെരുവുസർക്കസ്സുകാരൻ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി കണ്ണുപൊട്ടിച്ചും, ക്രൂരമായി പീഡിപ്പിച്ചും സർക്കസ്സ് കാട്ടി നടക്കുന്നയാളാണ്. അയാളുടെ സംഘത്തിലെ സർക്കസ്സുകാരിയാണ് റാണി. സുന്ദരിയായ അവളിൽ വേലന് ഒരു കണ്ണുണ്ട്. അവൾ ഒരു ലോറിയിലെ ക്ലീനറായ ദാസപ്പനുമായി ചങ്ങാത്തത്തിലാകുന്നു. ഇതറിയുന്ന വേലൻ അവളെ നശിപ്പിക്കാൻ ഒരുങ്ങുന്നു. അവൾ ഓടി ലോറിക്കടുത്തെത്തുമ്പോൾ ലോറി ഡ്രൈവർ ഔസേപ്പ് അവളെ പൊക്കിയെടുത്ത് വണ്ടിവിടുന്നു. അയാൾ അവളെ നശിപ്പിക്കാനൊരുങ്ങുമ്പോൾ ദാസപ്പൻ അയാളെ തടുക്കാൻ ശ്രമിക്കുന്നെങ്കിലും അയാളെ വഴിയിൽ തള്ളി അയാൾ അവളെ തന്റെ വീട്ടിൽ ഏൽപ്പിക്കുന്നു. സംഗതിയുടെ ഗൌരവം പിടികിട്ടിയ റാണി അവിടെനിന്ന് രക്ഷപെട്ട് നാടുവിടുന്നു. അതിനിടയിൽ ദാസപ്പൻ അവരെ കണ്ടെത്തുന്നു. റാണിയെ അന്വേഷിക്കുന്ന വേലനും, ഔസേപ്പും അവളെ കണ്ടെത്തുന്നുണ്ടെങ്കിലും ലോറിയുടെ പിന്നിൽ പോരടിക്കുന്ന അവരെ മരിക്കാൻ വിട്ടുകൊണ്ട് ദാസപ്പൻ റാണിയെ രക്ഷിച്ചുകൊണ്ട് ലോറി അപകടപ്പെടുത്തുന്നു.[2]
അഭിനേതാക്കൾ[തിരുത്തുക]
- പ്രതാപ് പോത്തൻ-ദാസപ്പൻ
- അച്ചൻകുഞ്ഞ്-വേലൻ
- ബാലൻ കെ. നായർ-ഔസേപ്പ്
- നിത്യ-റാണി
- ബഹദൂർ
- മീന-
- ശാന്തകുമാരി -അമ്മു
സംഗീതം[തിരുത്തുക]
പൂവച്ചൽ ഖാദറിന്റെ വരികൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതം നൽകിയിരിക്കുന്നു.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | അറിഞ്ഞു നാം തമ്മിൽ | എസ്. ജാനകി, സംഘം | പൂവച്ചൽ ഖാദർ | എം.എസ്. വിശ്വനാഥൻ |
2 | കന്നിപ്പൂവിനിന്നു കല്യാണം | പി. സുശീല, ജോളി എബ്രഹാം | പൂവച്ചൽ ഖാദർ | എം.എസ്. വിശ്വനാഥൻ |
References[തിരുത്തുക]
- ↑ https://en.wikipedia.org/wiki/Lorry_(film)
- ↑ "Bharathan". Cinemaofmalayalam.net. Retrieved March 9, 2011.
External links[തിരുത്തുക]
- Lorry on IMDb
- Lorry at the Malayalam Movie Database
- ചിത്രം കാണുവാൻ ലോറി (1980)