ഉള്ളടക്കത്തിലേക്ക് പോവുക

തകര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തകര
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
കഥപി. പത്മരാജൻ
നിർമ്മാണംവി.വി. ബാബു
അഭിനേതാക്കൾ
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംഎൻ.പി. സുരേഷ്
സംഗീതം
നിർമ്മാണ
കമ്പനി
ജോവിയൽ ഫിലിംസ്
വിതരണംസാഗരിഗ റിലീസ്
റിലീസ് തീയതി
1979
ദൈർഘ്യം
110 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തകര.[1]. പത്മരാജൻ തിരക്കഥയെഴുതി ഭരതൻ സംവിധാനം നിർവ്വഹിച്ച് വി.വി. ബാബു നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണനായിരുന്നു. പശ്ചാത്തലസംഗീതം നൽകിയത് ജോൺസണും.

പ്രതാപ് കെ. പോത്തൻ, സുരേഖ, നെടുമുടി വേണു തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിൽ ശ്രീലത, ശാന്താദേവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

1992 ൽ ഭരതൻ ഈ കഥ ആവാരംപൂ എന്ന പേരിൽ തമിഴിൽ വീണ്ടും ചലച്ചിത്രമാക്കി.

കഥാസാരം

[തിരുത്തുക]

തകര (പ്രതാപ് പോത്തൻ) ഒരു അനാഥനാണ്. മാനസികവളർച്ചയില്ലെങ്കിലും അയാൾ ഒരു ശുദ്ധഗതിക്കാരനാണ്. സുഭാഷിണി (സുരേഖ) എന്ന പെൺകുട്ടിയുമായി അയാൾ അടുപ്പത്തിലാകുന്നു. ചെല്ലപ്പനാശാരിയുടെ (നെടുമുടി വേണു) വാക്കുകളിൽ പ്രേരിതനായി അയാൾ സുഭാഷണിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നു. ഇതറിഞ്ഞ സുഭാഷിണിയുടെ അച്ഛൻ മാത്തുമൂപ്പൻ (കെ.ജി. മേനോൻ) തകരയെ മർദ്ദിച്ചു ബോധംകെടുത്തുന്നു. വൈരാഗ്യം മൂത്ത തകര അവിടെനിന്ന് ഓടിപ്പോകുകയും കുറച്ചു കാശുണ്ടാക്കി ഒരു കത്തി വാങ്ങുകയും ചെയ്യുന്നു. ഗ്രാമത്തിൽ തിരിച്ചെത്തുന്ന തകര മൂപ്പനെ കൊല്ലുന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ വിവാഹഭ്യർത്ഥന സുഭാഷിണി നിരസിക്കുന്നു. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ ഒരു ട്രെയിനിനു മുന്നിൽ ചാടി തകര ആത്മഹത്യ ചെയ്യുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പൂവച്ചൽ ഖാദർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. രാധാകൃഷ്ണൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കുടയോളം ഭൂമി"  കെ.ജെ. യേശുദാസ്, എസ്. ജാനകി 3:49
2. "മൗനമേ"  എസ്. ജാനകി 3:21

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തകര_(ചലച്ചിത്രം)&oldid=3941525" എന്ന താളിൽനിന്ന് ശേഖരിച്ചത്