Jump to content

കള്ളൻ പവിത്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കള്ളൻപവിത്രൻ
സംവിധാനംപത്മരാജൻ
നിർമ്മാണംഎം. മണി
രചനപി. പത്മരാജൻ
അഭിനേതാക്കൾനെടുമുടി വേണു
അടൂർ ഭാസി
ഭരത് ഗോപി
സംഗീതംശ്യാം
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംമധു കൈനകരി
സ്റ്റുഡിയോസുനിതാ പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി1981
രാജ്യംഇന്ത്യ
ഭാഷമലയാളം

പത്മരാജന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കള്ളൻ പവിത്രൻ. പത്മരാജന്റെ തന്നെ ഇതേപേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. ചിത്രത്തിൽ പവിത്രൻ എന്ന കള്ളൻ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് നെടുമുടി വേണുവാണ്. അടൂർ ഭാസി, ഭരത് ഗോപി തുടങ്ങിയവരും ഈ ചിത്രയിൽ അഭിനയിച്ചിട്ടുണ്ട്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം ആണ്. വിപിൻ ദാസ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

ഇതിവൃത്തം

[തിരുത്തുക]

സുചരിതയും പതിഭക്തയുമായ ഭാര്യ ഉണ്ടായിരിക്കെ കണ്ണിൽകണ്ടപെണ്ണുങ്ങളുടെ പിറകെ പോകുന്ന എല്ലാ അവനും അപകടം ഫലം എന്ന ഗുണപാഠത്തോടെയാണ് പത്മരാജൻ ഈ കഥ അവതരിപ്പിക്കുന്നത്. നാട്ടിലെ ചെറിയ ചെറിയ കളവുകളൂമായി വീടുപുലർത്താൻ കഷ്ടപ്പെടുന്നവനാണ് പവിത്രൻ. കള്ളൻ എന്ന പേരല്ലാതെ കാര്യമായ സമ്പാദ്യമൊന്നുമില്ല. ആദ്യഭാര്യയും രണ്ട് മക്കളുമിരിക്കെ തന്നെ മദാലസയായ ദമയന്തിയേയും പാതിപരസ്യമായി ഭാര്യയാക്കിയിരിക്കുന്നു. ഒരിക്കൽ അരിയാട്ടുമില്ല് നടത്തുന്ന മാമച്ചന്റെ കിണ്ടിയും മൊന്തയും കട്ടു എന്ന് ആരോപിക്കുന്നു. അന്വേഷിക്കാൻ വന്ന മാമച്ചനുമായിദമയന്തി അതിന്റെ പേരിൽ അടുക്കുന്നു. പവിത്രൻ പിണങ്ങിപോകുന്നു. പവിത്രൻ തന്റെ ഭാര്യയായ ജാനകിയും മക്കളൂമൊത്ത് സുഖമായി കഴിയുന്നു. മൊന്തയും കിണ്ടിയും വിൽക്കാനായി നഗരത്തിലെത്തിയ പവിത്രൻ അവിടെ തന്നെക്കാൾ വലിയ ഒരു കള്ളനായ പാത്രക്കടക്കാരനെ പരിചയപ്പെടുന്നു. അയാളൂടെ ഗോഡൗണിൽ പലതരം ചെമ്പു, ഓട്ടുപാത്രങ്ങളൂം കാണുന്നു. പവിത്രൻ ക്രമത്തിൽ സമ്പന്നനായിമാറുന്നു. അരികുത്തിച്ചു വിറ്റിരുന്ന ജാനകിക്കായി അയാൾ പുതിയ മില്ല് തുറക്കുന്നു. സ്വന്തം കാറും ഡ്രൈവറും ഒക്കെ ആകുന്നു. മാമച്ചൻ കച്ചവടമില്ലത്തവനാകുന്നു. അസൂയയും തോൽ വിയും സഹിക്കാതെ അയാൾ ഉരുകുന്നു. പവിത്രന്റെ കള്ള്ത്തരം താൻ പുറത്ത് കൊണ്ടുവരാമെന്ന് ദമയന്തി ഉറപ്പുനൽകുന്നു. ഇതിനിടയിൽ ഒരിക്കൽ ദമയന്തിയുടെ അനുജത്തി ഭാമയെ കണ്ട പവിത്രൻ വളർന്നുവരുന്ന അവളൂടെ സൗന്ദര്യത്തിൽ മുഴുകുന്നു അവളെ മെല്ലെ തന്നിലേക്കടുപ്പിക്കാൻ ശ്രമിക്കുന്നു. അവൾ അടുപ്പം ഭാവിച്ച് പവിത്രന്റെ സമ്പന്നതയുടെ രഹസ്യം മനസ്സിലാക്കുന്നു. പാത്രം വിൽക്കാൻ പോയ പവിത്രന് ആ കള്ളനായ കച്ചവടക്കാരന്റെ ഗോഡൗണിനെക്കുറിച്ചും പുറത്തുനിന്ന് പൂട്ടിയപോലെ തോന്നുന്ന അതിന്റെ രഹസ്യ പൂട്ടും മനസ്സിലാക്കി ഒരിക്കൽ അവിടെ കയറി ഒരു പ്രതിമ മോഷ്ടിക്കുന്നു അത് തനി തങ്കമായിരുന്നു. അതാണ് സമ്പത്തിലേക്ക് നയിച്ചതെന്ന് മനസ്സിലാക്കുന്നു. ഭാമ അയാളോട് എന്നാൽ ആ മാമച്ചന്റെ മൊന്തകൂടികൊടുത്ത് അപവാദം തീർത്താലെ താൻ വിവാഹത്തിനു സമ്മതിക്കൂ എന്ന് പറയുന്നു. പണീപ്പെട്ട് അയാൾ അത് തിരഞ്ഞ് കണ്ട്പിടിച്ച് കൊണ്ടുവരുന്നു. ഭാമ അത് വാങ്ങാതെ അറിയിച്ചതനുസരിച്ച് കള്ളനെ അറസ്റ്റ് ചെയ്യുന്നു. നല്ലവള്ളായ ഭാര്യയെ മറന്നതിന് അയാൾ ശിക്ഷ അനുഭവിക്കുന്നു.

താരനിര

[തിരുത്തുക]
ക്ര.നം. താരം വേഷം
1 നെടുമുടി വേണു കള്ളൻ പവിത്രൻ
2 അടൂർ ഭാസി പാത്രകച്ചവടക്കാരൻ
3 ഭരത് ഗോപി മാമച്ചൻ
4 ബീന (നടി) ദമയന്തി പവിത്രന്റെ ആദ്യഭാര്യ
5 സുഭാഷിണി ഭാമ ദമയന്തിയുടെ അനിയത്തി
6 ദേവി ജാനകി -പവിത്രന്റെ ഭാര്യ
7 പ്രേംപ്രകാശ് ഡ്രൈവർ
8 ഭാസ്കരക്കുറുപ്പ് പോലീസുകാരൻ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

കള്ളൻ പവിത്രൻ 1981

"https://ml.wikipedia.org/w/index.php?title=കള്ളൻ_പവിത്രൻ&oldid=3570832" എന്ന താളിൽനിന്ന് ശേഖരിച്ചത്