രതിനിർവ്വേദം (2011-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രതിനിർവ്വേദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രതിനിർവ്വേദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രതിനിർവ്വേദം (വിവക്ഷകൾ) എന്ന താൾ കാണുക. രതിനിർവ്വേദം (വിവക്ഷകൾ)
രതിനിർവ്വേദം
സംവിധാനംടി.കെ. രാജീവ് കുമാർ
നിർമ്മാണംസുരേഷ് കുമാർ
രചനപി. പത്മരാജൻ
ആസ്പദമാക്കിയത്രതിനിർവ്വേദം
by പി. പത്മരാജൻ]]
അഭിനേതാക്കൾശ്വേത മേനോൻ, ശ്രീജിത്ത് വിജയ്
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംമനോജ് പിള്ള
സ്റ്റുഡിയോരേവതി കലാമന്ദിർ
റിലീസിങ് തീയതിജൂൺ 16, 2011
രാജ്യം ഇന്ത്യ
ഭാഷമലയാളം

രതിനിർവ്വേദം എന്ന നോവലിനെ ആസ്പദമാക്കി 1978 - ൽ പത്മരാജന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രതിനിർവേദം എന്ന മലയാളചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് 2011 - ൽ പുറത്തിറങ്ങുന്ന രതിനിർവ്വേദം. 2011 - ലെ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ടി.കെ. രാജീവ് കുമാറാണ്. മാവേലിക്കരയിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ഈ ചിത്രം നിർമ്മിക്കുന്നു. ജയഭാരതി അവതരിപ്പിച്ച കഥാപാത്രത്തെ ശ്വേത മേനോൻ അവതരിപ്പിക്കുന്നു. കൃഷ്ണചന്ദ്രൻ അവതരിപ്പിച്ച പപ്പു എന്ന പ്രധാന കഥാപാത്രത്തെ ഇതിൽ ശ്രീജിത്ത് വിജയ് അവതരിപ്പിക്കുന്നു. 2011 ജൂൺ 16-നു് ഈ ചിത്രം പുറത്തിറങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

  • ബാനർ: രേവതി കലാമന്ദിർ
  • നിർമ്മാണം:ജി. സുരേഷ് കുമാർ
  • സംവിധാനം: ടി.കെ. രാജീവ് കുമാർ
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് സേനൻ
  • എഡിറ്റിംഗ്: അജിത്ത്
  • സംഗീതം: എം. ജയചന്ദ്രൻ
  • ഗാനരചന: മുരുകൻ കാട്ടാക്കട
  • ഛായാഗ്രഹണം: മനോജ് പിള്ള
  • കലാസംവിധാനം: മോഹൻദാസ്
  • വസ്ത്രാലങ്കാരം: കുക്കു പരമേശ്വരൻ
  • മേക്കപ്പ്: പി.വി. ശങ്കർ
  • നിശ്ചലഛായാഗ്രഹണം: ഹരി തിരുമല
  • ഡിസൈൻ: ജിസ്സെൻ പോൾ
  • നിർമ്മാണനിയന്ത്രണം: കിച്ചി പൂജപ്പുര

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]