രതിനിർവ്വേദം (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രതിനിർവ്വേദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രതിനിർവ്വേദം (വിവക്ഷകൾ) എന്ന താൾ കാണുക. രതിനിർവ്വേദം (വിവക്ഷകൾ)

പത്മരാജൻ എഴുതിയ മലയാളം നോവലാണ്‌ രതിനിർവ്വേദം. 1970 മേയിലാണ് ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 1978-ലും 2011-ലും നോവൽ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു.

കഥാസംഗ്രഹം[തിരുത്തുക]

നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഗ്രന്ധകാരൻ ഈ നോവലിൽ ചിത്രീകരിക്കുന്നത്. കായംകുളത്തിനടുത്ത് ചെപ്പാട്ടുമുക്ക് എന്ന സാങ്കൽപ്പികഗ്രാമത്തിലാണ് കഥ നടക്കുന്നത്. പപ്പു, രദുവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

പ്രസിദ്ധീകരണം[തിരുത്തുക]

1970 മേയിലാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ കൃതി ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 2005-ൽ ഡി.സി. ബുക്സ് ഗ്രന്ധശാലാപരമ്പരയിലൂടെ ഈ കൃതി വീണ്ടും പ്രസിഡീകരിച്ചു.

ചലച്ചിത്രാവിഷ്കാരങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രതിനിർവ്വേദം_(നോവൽ)&oldid=2298287" എന്ന താളിൽനിന്ന് ശേഖരിച്ചത്