മാടമ്പ് കുഞ്ഞുകുട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madampu Kunjukuttan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാടമ്പ് ശങ്കരൻ നമ്പൂതിരി
Madambu.jpg
ജനനം(1941-06-23)ജൂൺ 23, 1941
ദേശീയതഇന്ത്യൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അദ്ധ്യാപകൻ, നടൻ
ജീവിതപങ്കാളി(കൾ)സാവിത്രി അന്തർജ്ജനം
പുരസ്കാരങ്ങൾമികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം
തൂലികാനാമംമാടമ്പ് കുഞ്ഞുകുട്ടൻ
രചനാ സങ്കേതംനോവൽ, ചെറുകഥ

പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി. 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.[1] പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി.[2]. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.[3]

നോവലുകൾ[തിരുത്തുക]

 • അശ്വത്ഥാമാവ്
 • മഹാപ്രസ്ഥാനം
 • അവിഘ്നമസ്തു
 • ഭ്രഷ്ട്
 • എന്തരോ മഹാനുഭാവുലു
 • നിഷാദം
 • പാതാളം
 • ആര്യാവർത്തം
 • അമൃതസ്യ പുത്രഃ

ചലച്ചിത്രം[തിരുത്തുക]

അഭിനയിച്ചവ.[തിരുത്തുക]

.2006- ആനചന്തം[തിരുത്തുക]

തിരക്കഥയെഴുതിയവ[തിരുത്തുക]

 • 2005 - മകൾക്ക് (തിരക്കഥ, സംഭാഷണം)
 • 2003 - ഗൗരീശങ്കരം (തിരക്കഥ)
 • 2003 - സഫലം (തിരക്കഥ, സംഭാഷണം)
 • 2000 - കരുണം (തിരക്കഥ)
 • 1997 - ദേശാടനം (തിരക്കഥ)

അവലംബം[തിരുത്തുക]

 1. "മലയാളത്തിന്റെ മാടമ്പ്‌". janmabhumidaily.com/.
 2. http://www.hinduonnet.com/thehindu/2000/07/14/stories/09140221.htm
 3. http://thatsmalayalam.oneindia.in/news/2001/04/07/ker-madambu.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാടമ്പ്_കുഞ്ഞുകുട്ടൻ&oldid=3491846" എന്ന താളിൽനിന്ന് ശേഖരിച്ചത്