Jump to content

തിരക്കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Screenplay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരക്കഥയുടെ ഒരു ഏട്

ചലച്ചിത്രത്തിനായോ , ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ , ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ്‌ തിരക്കഥ എന്നു പറയുന്നത്. ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം, സമയം, കഥാപാത്രങ്ങൾ, ശബ്ദം, അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു. തിരക്കഥകൾ ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം. ചലച്ചിത്രത്തിന്റെ രൂപരേഖ. തിരക്കഥ, അതിനെ ആശ്രയിച്ചു നിർമ്മിക്കേ സിനിമയ്ക്കു വേണ്ടിയാണ് തയ്യാറാക്കുന്നത്. ബെർഗ്മാൻ, ഫെല്ലിനി, കുറസോവ, അന്റെണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകൾ സാഹിത്യഗുണം ഉള്ളവയാണ്. തിരക്കഥ ചലച്ചിത്രത്തിന്റെ അസ്ഥിവാരമാണ്. ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു പറയുമ്പോൾ തിരക്കഥയാകും. അത് ചലച്ചിത്രകാരന്മാരുടെ മാർഗരേഖയും അധ്യേതാക്കളുടെ പാഠ്യസാമഗ്രിയും ആണ്. ചലച്ചിത്രസാഹിത്യത്തിന്റെ പ്രമുഖമായ ഒരു ശാഖയാണ് തിരക്കഥകൾ. നല്ലൊരു സിനിമയ്ക്കടിസ്ഥാനം നല്ല തിരക്കഥയാണ്. തിരക്കഥയില്ലാതെ സിനിമയെടുക്കുന്ന സംവിധായകരുമുണ്ട്.

ഒരു തിരക്കഥ നിരവധി അങ്കങ്ങൾ (scene) ആയി വിഭജിച്ചിരിക്കും. അങ്കങ്ങളെ തിരചിത്രങ്ങൾ(Shot)ആയി വിഭജിച്ചിരിക്കും. സാധാരണയായി സീൻ എഴുതി തീർന്നതിനുശേഷമാണ് ഓരോന്നിനെയും ഷോട്ടുകൾ ആയി വിഭജിക്കുന്നത്.

ഒരു കഥയിൽ അന്തർഭവിച്ചിട്ടുള്ള കഥയുടെ ദൃശ്യാവിഷ്കാരത്തെ സംബന്ധിച്ച വിശദീകരണത്തോടൊപ്പം കഥയുടെ ക്രമാനുഗതവും അടുക്കും ചിട്ടയുമാർന്ന വളർച്ചയും വികാസവും തിരക്കഥയിൽ പ്രതിഫലിക്കുന്നു.

തിരക്കഥ ഒരുസാഹിത്യ രൂപമല്ല. ചിത്രീകരിക്കപ്പെടേണ്ട സംഭവങ്ങളുടെ വിശദീകരണങ്ങൾ ആണ്. എന്നാൽ സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന പുസ്തകരൂപത്തിലുള്ള തിരക്കഥകൾക്ക് ഇപ്പോൾ സാഹിത്യസ്വഭാവം കൈവന്നിട്ടുണ്ട്.

തിരക്കഥകൾ മലയാളസാഹിത്യത്തിൽ

[തിരുത്തുക]

മലയാള സാഹിത്യത്തിലെ പല പ്രമുഖരും തിരക്കഥകൾ, എന്ന നവീനമായ സാഹിത്യ ശാഖയിലൂടെ സിനിമ എന്ന മാധ്യമത്തിന്റെ വളർച്ചക്ക്‌ സഹായമായി പ്രവർത്തിച്ചിട്ടുണ്ട്‌. എം ടി വാസുദേവൻ നായർ, പി. പത്മരാജൻ, ലോഹിതദാസ്, ശ്രീനിവാസൻ, രഞ്ജി പണിക്കർ, മധു മുട്ടം, രഞ്ജിത്ത്, വേണു നാഗവള്ളി എന്നിവർ മലയാളത്തിലെ പ്രമുഖരായ തിരക്കഥാകൃത്തുകളാണ്.അനേകം മികച്ച തിരക്കഥകൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്.

മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കൾ

[തിരുത്തുക]

പത്മരാജൻ

"https://ml.wikipedia.org/w/index.php?title=തിരക്കഥ&oldid=4112880" എന്ന താളിൽനിന്ന് ശേഖരിച്ചത്