എം.ടി. വാസുദേവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം ടി വാസുദേവൻ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ
MT VASUDEVAN NAIR.jpg
Pen nameഎം.ടി [1]
Occupationനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്രസംവിധായകൻ
Nationality ഇന്ത്യ
Genreനോവൽ, ചെറുകഥ, ബാലസാഹിത്യം
Subjectസാമൂഹികം
Notable awardsജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം വയലാർ അവാർഡ്
Spouseപ്രമീള (1965 മുതൽ 1976 വരെ )
കലാമണ്ഡലം സരസ്വതി (1977 മുതൽ) [2]

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലായ് 15 [3])[note 1]. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ[4], എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ബാല്യവും വിദ്യാഭ്യാസവും[തിരുത്തുക]

പുന്നയൂർക്കുളത്തുക്കാരനായ ടി.നാരായണൻ നായരുടെയും (തെണ്ട്യേത്ത് നാരായണൻ നായർ) കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായിട്ടാണ് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ പറയുന്നു. ഈ പെൺ കുട്ടി ആരെന്ന് എം.ടി പറയുന്നില്ലെങ്കിലും എം.ടിയുടെ അച്ഛന് പ്രഭാകരൻ എന്നൊരു മകൻ സിലോണിലെ ഭാര്യയിൽ ഉണ്ടെന്ന് പറയപ്പെടുന്നു.[5]

കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി.തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.[6]

വ്യക്തി ജീവിതം[തിരുത്തുക]

എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്.1965ൽ. എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും.[7]കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതിയും നർത്തകിയാണ്.[8]

രചനകൾ[തിരുത്തുക]

സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.

പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്)[9], വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്

മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.

ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

പ്രമാണം:എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ.jpg
എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ

കർമ്മ മണ്ഡലങ്ങൾ[തിരുത്തുക]

എം.ടി

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ[10], കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.[11] എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണ്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.[12] പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌‍ക്കാരം എം ടിക്ക് ലഭിച്ചു. [13]

മറ്റു പുരസ്കാരങ്ങൾ[തിരുത്തുക]

പ്രധാന കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]


കഥകൾ[തിരുത്തുക]

തിരക്കഥകൾ[തിരുത്തുക]

എംടി

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും[തിരുത്തുക]

മറ്റുകൃതികൾ[തിരുത്തുക]

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.

ചിത്രങ്ങൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 ചില രേഖകളിൽ ജനന തിയ്യതി 1933 ഓഗസ്റ്റ് 10 എന്നും ചിലതിൽ 1933 ജൂലൈ 15 എന്നും കാണുന്നു. കൂടുതൽ വിവരങ്ങൾക്ക് സംവാദം താൾ നോക്കുക.

അവലംബം[തിരുത്തുക]

  1. http://w.suhrthu.com/group/psc-coaching/forum/topics/2669796:Topic:2355944?commentId=2669796%3AComment%3A2442261&xg_source=activity&groupId=2669796%3AGroup%3A1260492[പ്രവർത്തിക്കാത്ത കണ്ണി]
  2. "മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാൾ". മാതൃഭൂമി. 2015-08-04. Archived from the original on 2015-08-04. ശേഖരിച്ചത് 2015-08-04.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "എം.ടി വാസുദേവൻ നായർ; മലയാള ഭാഷയുടെ സുകൃതം".
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 767. 2012 നവംബർ 05. ശേഖരിച്ചത് 2013 മെയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  5. "മാതാപിതാക്കൾ".
  6. https://www.tribuneindia.com/2005/20050417/spectrum/book8.htm. {{cite web}}: Missing or empty |title= (help)
  7. https://web.archive.org/web/20150721073119/http://www.mathrubhumi.com/books/special/index.php?id=228385&cat=824. മൂലതാളിൽ നിന്നും 2015-07-21-ന് ആർക്കൈവ് ചെയ്തത്. {{cite web}}: Missing or empty |title= (help)
  8. "അശ്വതി".
  9. Randamoozham
  10. 10.0 10.1 10.2 10.3 "സ്മരണ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 717. 2011 നവംബർ 21. ശേഖരിച്ചത് 2013 ഏപ്രിൽ 06. {{cite news}}: Check date values in: |accessdate= and |date= (help)
  11. എം.ടി. വ്യക്തിയും വിജയവും-(ദേശേഭിമാനി 2013 ജൂലൈ 13) കെ.പി.രാമനുണ്ണി
  12. "എം ടി ക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്; ഷാജികുമാറിന് യുവസാഹിത്യ പുരസ്‌ക്കാരം". മാതൃഭൂമി. 2013 ഓഗസ്റ്റ് 23. Archived from the original on 2013-08-24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  13. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html
  14. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). ശേഖരിച്ചത് 27 മാർച്ച് 2020.
  15. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-09.
  16. "എം.ടി.ക്ക് ജെ.സി. ദാനിയേൽ പുരസ്കാരം". മനോരമ. 2014 സെപ്റ്റംബർ 23. Archived from the original on 2014-09-23. ശേഖരിച്ചത് 2014 സെപ്റ്റംബർ 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.ടി._വാസുദേവൻ_നായർ&oldid=3926344" എന്ന താളിൽനിന്ന് ശേഖരിച്ചത്