കിന്നാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതീക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് കിന്നാരം. ജഗതി ശ്രീകുമാർ ചെയ്യുന്ന കഥാപാത്രമായ വർമ്മാജി എന്ന സംഗീതസംവിധായകനു വേണ്ടി ജഗതി തന്നെ സെറ്റിൽ വെച്ചുണ്ടാക്കിയ ഒന്നു രണ്ട് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. അതിലെ 'പിസ്താ സുമാ കിറ സോമ്മാരി സജമാ കിരായ' [1] എന്ന ഗാനം വർഷങ്ങൾക്കു ശേഷം 2013ൽ നേരം[2] എന്ന ചിത്രത്തിലെ പ്രൊമോ ഗാനമായി റീമിക്സ് ചെയ്തത് വൻ ഹിറ്റായി മാറി.[3]

സുകുമാരൻ, നെടുമുടി വേണു, പൂർണ്ണിമ ജയറാം, മമ്മൂട്ടി, ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[4][5]

അവലംബം[തിരുത്തുക]

  1. പിസ്ത സുമ - m3db.com
  2. നേരം (2013) - m3db.com
  3. കിന്നാരം (1983) - m3db.com
  4. കിന്നാരം (1983)- www.malayalachalachithram.com
  5. കിന്നാരം (1983) - malayalasangeetham.info
  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=കിന്നാരം&oldid=2330303" എന്ന താളിൽനിന്നു ശേഖരിച്ചത്