മേഘം (ചലച്ചിത്രം)
ദൃശ്യരൂപം
| മേഘം | |
|---|---|
പോസ്റ്റർ | |
| സംവിധാനം | പ്രിയദർശൻ |
| തിരക്കഥ | ടി. ദാമോദരൻ |
| Story by | പ്രിയദർശൻ |
| നിർമ്മാണം | സുരേഷ് ബാലാജി |
| അഭിനേതാക്കൾ | മമ്മൂട്ടി ദിലീപ് ശ്രീനിവാസൻ പൂജ ബത്ര പ്രിയ ഗിൽ |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സംഗീതം | ഔസേപ്പച്ചൻ |
നിർമ്മാണ കമ്പനി | സിത്താര കമ്പൈൻസ് |
| വിതരണം | പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് |
റിലീസ് തീയതി | 1999 ഏപ്രിൽ 15 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രിയദർശന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, ശ്രീനിവാസൻ, പൂജ ബത്ര, പ്രിയ ഗിൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മേഘം. ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും യേശുദാസും പ്രിയദർശനും ഒരുമിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രമാണ് ഇത്. സിതാര കമ്പൈൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പ്രിയദർശന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി. ദാമോദരൻ ആണ്. പടം ഹിറ്റ് ആയിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | രവി തമ്പുരാൻ |
| ദിലീപ് | മണി |
| ശ്രീനിവാസൻ | ഷണ്മുഖൻ |
| നെടുമുടി വേണു | കുമാരൻ |
| വേണു നാഗവള്ളി | സണ്ണി |
| കൊച്ചിൻ ഹനീഫ | കുഞ്ഞൂട്ടൻ |
| മാമുക്കോയ | കുറുപ്പ് |
| പൂജ ബത്ര | സ്വാതി |
| പ്രിയ ഗിൽ | മീനാക്ഷി |
| കെ.പി.എ.സി. ലളിത | ആച്ചമ്മ |
| ക്യാപ്റ്റൻ രാജു | |
| മങ്കാ മഹേഷ് |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മഞ്ഞുകാലം നോൽക്കും കുഞ്ഞുപൂവിൻ – കെ.ജെ. യേശുദാസ്
- വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ – എം.ജി. ശ്രീകുമാർ
- തുമ്പയും തുളസിയും – കെ.എസ്. ചിത്ര
- മാർഗഴിയേ മല്ലികയേ – എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, കെ.എസ്. ചിത്ര
- ഞാനൊരു പാട്ട് പാടാം – കെ.ജെ. യേശുദാസ്
- മഞ്ഞുകാലം നോൽക്കും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- തുമ്പയും തുളാസിയും – എം.ജി. ശ്രീകുമാർ, കോറസ്
- വിളക്കുവയ്ക്കും വിണ്ണിൽ (ഇൻസ്ട്രമെന്റൽ) – ഔസേപ്പച്ചൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| കല | സാബു സിറിൾ |
| നൃത്തം | ജി. കല |
| സംഘട്ടനം | ത്യാഗരാജൻ |
| കോറിയോഗ്രാഫി | കല |
| നിർമ്മാണ നിയന്ത്രണം | വി. സച്ചിദാനന്ദൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മേഘം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മേഘം Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- നൗ റണ്ണിംഗിൽ മേഘം Archived 2012-10-08 at the Wayback Machine
- പോപ്കോണിൽ മേഘം Archived 2013-02-18 at archive.today
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രിയദർശൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ
- ഔസേപ്പച്ചൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- സഞ്ജീവ് ശങ്കർ ക്യാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ