വല്ല്യേട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വല്യേട്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വല്യേട്ടൻ
വി.സി.ഡി.കവർ
സംവിധാനംഷാജി കൈലാസ്
നിർമ്മാണംബൈജു അമ്പലക്കര
അനിൽ അമ്പലക്കര
രചനരഞ്ജിത്ത്
അഭിനേതാക്കൾമമ്മൂട്ടി
സായി കുമാർ
സിദ്ദിഖ്
മനോജ്‌ കെ. ജയൻ
ശോഭന
പൂർണ്ണിമ
സംഗീതംമോഹൻ സിതാര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംരവിവർമ്മൻ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഅമ്പലക്കര ഫിലിംസ്
വിതരണംഅമ്മ ആർട്സ്
സാഗർ മൂവീസ്
രാജശ്രീ ഫിലിംസ്
റിലീസിങ് തീയതി
  • 2000 സെപ്തംബർ 10
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, സിദ്ദിഖ്, മനോജ്‌ കെ. ജയൻ, ശോഭന, പൂർണ്ണിമ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വല്ല്യേട്ടൻ. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മ ആർട്സ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി അറയ്ക്കൽ മാധവനുണ്ണി
സായി കുമാർ പട്ടേരി ശിവകുമാർ
എൻ.എഫ്. വർഗ്ഗീസ് മാമ്പറ ബാവ
സിദ്ദിഖ് രഘു
മനോജ്‌ കെ. ജയൻ ദാസൻ
സുധീഷ് ശങ്കരൻ കുട്ടി
വിജയകുമാർ അപ്പു
കലാഭവൻ മണി പപ്പൻ
ക്യാപ്റ്റൻ രാജു ഇല്യാസ് മുഹമ്മദ്
ഇന്നസെന്റ് രാമൻ കുട്ടി കൈമൾ
അഗസ്റ്റിൻ ഗംഗാധരൻ
നാരായണൻ നായർ അറയ്ക്കൽ കുട്ടികൃഷ്ണൻ നായർ
ഭീമൻ രഘു നെടുങ്ങാടി
വി.കെ. ശ്രീരാമൻ സൂപി ഹാജി
സുബൈർ അജിത് കുമാർ
രാമു ചന്ദ്രമോഹൻ
കുഞ്ചൻ ചാത്തുണ്ണി
ശോഭന ദേവി
പൂർണ്ണിമ ലക്ഷ്മി
സുകുമാരി കുഞ്ഞിക്കവമ്മ
പൊന്നമ്മ ബാബു
വത്സല മേനോൻ

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. സ്മരാമി വൈഷ്ണവ ചാരുമൂർത്തേ – പി. ജയചന്ദ്ര
  2. ശിവമല്ലിപ്പൂ പൊഴിക്കും – കെ.എസ്. ചിത്ര
  3. നിറനാഴിപ്പൊന്നിൽ മണലാര്യൻ നെല്ലിൽ – എം.ജി. ശ്രീകുമാർ, കോറസ്
  4. അറുപതു തിരിയിട്ടകെ.ജെ. യേശുദാസ്
  5. നെറ്റിമേലെ പൊട്ടിട്ടാലും – കെ.എസ്. ചിത്ര
  6. അറുപതു തിരിയിട്ട – കെ.എസ്. ചിത്ര
  7. നെറ്റിമേലെ പൊട്ടിട്ടാലും – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  8. കണ്ണിലമ്പും വില്ലും – എം.ജി. ശ്രീകുമാർ, അഫ്‌സൽ

ബോക്സ് ഓഫീസ്[തിരുത്തുക]

2000-ലെ ഏറ്റവും വലിയ വിജയമായിരുന്നു ഈ ചിത്രം. 2000ൽ കൈരളി ടി വി പ്രദർശനം ആരംഭിച്ചപ്പോൾ ഈ പടത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കി, കൈരളി ടിവിക്ക് സാറ്റ്ലൈറ്റ് അവകാശം ലഭിച്ച ആദ്യ സിനിമയായ ഇത് 2022ലെ കണക്കനുസരിച്ച് കഴിഞ്ഞ 22 വർഷത്തിനിടെ 1656* തവണ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യ്തുകഴിഞ്ഞു. ഒരു സിനിമ ഇത്രയധികം തവണ ഒരു ചാനലിൽ കൂടി സംപ്രേഷണം ചെയ്യ്തതിന്റെ റെക്കോർഡും ഈ പടത്തിനാണ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രവിവർമ്മൻ
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല ബോബൻ
ചമയം പി.വി. ശങ്കർ, ജോർജ്ജ്
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ, ഏഴുമലൈ
നൃത്തം കുമാർ ശാന്തി
സംഘട്ടനം റോക്കി രാജേഷ്, കിംഗ് പഴനിരാജ്
നിർമ്മാണ നിയന്ത്രണം എം. രഞ്ജിത്ത്
അസോസിയേറ്റ് ഡയറക്ടർ എം. പത്മകുമാർ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ വല്ല്യേട്ടൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=വല്ല്യേട്ടൻ&oldid=3773884" എന്ന താളിൽനിന്ന് ശേഖരിച്ചത്