Jump to content

ഭാർഗവചരിതം മൂന്നാം ഖണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാർഗവചരിതം മൂന്നാം ഖണ്ഡം
ഡി.വി.ഡി. പുറംചട്ട
സംവിധാനംജോമോൻ
നിർമ്മാണംനൗഷാദ്
കഥജോമോൻ
ശ്രീനിവാസൻ
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾമമ്മൂട്ടി
ശ്രീനിവാസൻ
റഹ്‌മാൻ
നികിത
പത്മപ്രിയ
സംഗീതംഔസേപ്പച്ചൻ
അലക്സ് പോൾ
ഗാനരചനശരത് വയലാർ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംപി.എസി. മോഹനൻ
സ്റ്റുഡിയോഎൻ.എൻ.എസ്. ആർട്സ്
വിതരണംഎൻ.എൻ.എസ് ആർട്സ്
വൈശാഖ ആർട്സ്
റിലീസിങ് തീയതി2006 ഓഗസ്റ്റ് 25
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോമോന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്രീനിവാസൻ, റഹ്‌മാൻ, നികിത, പത്മപ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാർഗവചരിതം മൂന്നാം ഖണ്ഡം. എൻ.എൻ.എസ് ആർട്സിന്റെ ബാനറിൽ നൗഷാദ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എൻ.എൻ.എസ് ആർട്സും, വൈശാഖ ആർട്സും ചേർന്നാണ്‌. ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസൻ, ജോമോൻ എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.

കഥാതന്തു

[തിരുത്തുക]

കൊച്ചിയിലെ അധോലോക നായകനായ കറന്റ് ഭാർഗ്ഗവൻ (മമ്മൂട്ടി) തന്റെ മനസ്സിന്റെ ആത്മവിശ്വാസവും ധൈര്യവും നഷ്ടപ്പെട്ട് അമേരിക്കയിൽ നിന്ന് വന്ന മനോരോഗ വിദഗ്ദ്ധൻ ഡോക്ടർ ശാന്താറാമിനെ (ശ്രീനിവാസൻ) സമീപിക്കുന്നു. കറന്റ് ഭാർഗ്ഗവനുമായുള്ള സമ്പർക്കം ഡോക്ടറുടെ ജീവിതത്തിലും ബന്ധങ്ങളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഒടുവിൽ എല്ലാം കലങ്ങിത്തെളിഞ്ഞ് ഭാർഗ്ഗവൻ രോഗമെല്ലാം മാറി ഒരു നല്ല മനുഷ്യനായി മാറുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]