Jump to content

ഇവിടെ ഇങ്ങനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവിടെ ഇങ്ങനെ
സംവിധാനംജോഷി
നിർമ്മാണംപ്രതാപചന്ദ്രൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾരതീഷ്
സുകുമാരൻ
സീമ
ടി.ജി. രവി
സംഗീതംശ്യാം
ഗാനരചനപൂവച്ചൽ ഖാദർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
റിലീസിങ് തീയതി
  • 13 സെപ്റ്റംബർ 1984 (1984-09-13)
രാജ്യംIndia
ഭാഷMalayalam

ജോഷി സംവിധാനം ചെയ്ത 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഇവിടെ ഇങ്ങനെ . [1]ചിത്രത്തിൽ രതീഷ്, സുകുമാരൻ, സീമ, ടി ജി രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയിൽ പൂവച്ചൽ ഖാദരിന്റെ വരികൾക്ക് ശ്യാം സംഗീതമൊരുക്കി [2] [3]

കഥാതന്തു

[തിരുത്തുക]

ചന്ദ്രശേഖരൻ (ടി.ജി. രവി) എന്ന ക്രൂരനായ മൊതലാളിയുടെയും സാധുക്കളായ മൂന്ന് തൊഴിലാളീകളൂടെ കുടുംബങ്ങളൂം ഉൾപ്പെടുന്ന കഥ. ജയൻ (രതീഷ്)ചന്ദ്രശേഖരന്റെ ഓഫീസിൽ അക്കൗണ്ടന്റ് ആണ്. അത്യധ്വാനിയായ അയാളെ മാനേജറാക്കി. അതിനിടയിൽ അയാളൂടെ പത്നി രമയെ (ചിത്ര) കണ്ട മുതലാളി അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഇതറിഞ്ഞ ജയൻ അയാളുമായി മല്ലിട്ടു. തോക്കെടുത്ത് ചന്ദ്രശേഖരൻ വെടിവെച്ചപ്പോൾ വാച്ചർ പിള്ള (കുഞ്ഞാണ്ടി) മരിച്ചു.ഡ്രൈവർ മാത്യുവിന്റെ (പ്രതാപചന്ദ്രൻ) കള്ളസാക്ഷ്യത്താൽ ജയൻ ജയിലിലായി. മറ്റൊരു കേസിൽ നിന്നും മുതലാളിയെ രക്ഷിക്കാൻ മാത്യവും ജയിലിലായി. അയാൾ ഇതെല്ലാം തന്റെ പുത്രി ഭർത്താവ് വീട്ടിലാക്കിയവളുമായ എൽസിയെ(സുമിത്ര) കരുതിയാണ് ചെയ്തത്. രമ ജോലിയന്വേഷിച്ച് നടക്കുന്നതിനിടയിൽ തെമ്മാടികൾ പിന്തുടർന്നു. അവരിൽ നിന്നും സുഗുണൻ (ഭീമൻ രഘു) അവളെ രക്ഷിച്ചു. ഭാരതിയമ്മയുടെ (സുകുമാരി) അടുത്ത് ജോലിക്കാക്കി. പക്ഷേ അതൊരു വേശ്യാലയമാണെന്ന് അറിഞ്ഞ് അവൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ചന്ദ്രശേഖരന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ അവൾ രക്ഷപ്പെട്ട് ഒരു വീട്ടിൽ എത്തുന്നു അത് മാർക്കറ്റ് രാജു(സുകുമാരൻ) എന്നയാളൂം അമ്മയും(ഫിലോമിന) താമസിക്കുന്ന വീടാണ്. വഴിയെ അത് പിള്ളയുടെ വീടാണെന്നവളറിയുന്നു. ജയിൽ ചാടിയ ജയൻ വേശ്യാലയത്തിലെത്തി അവിടെ എൽസിയെ കാണുന്നു. അവൾ രമയുടെ കാര്യം അറിയിക്കുന്നു. ജയൻ ജയിൽ ചാടിയതറിഞ്ഞ് രാജു അവനെ കൊല്ലാനൊരുങ്ങുന്നു അതിനിടയിൽ മാത്യു വന്ന് കാര്യം പറയുന്നു. അവർ രണ്ട് പേരും കൂടി ചന്ദ്രശേഖരനെ കൊല്ലുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 രതീഷ് ജയൻ
2 സുകുമാരൻ മാർക്കറ്റ് രാജു
3 സീമ അമ്മിണി
4 ടി.ജി. രവി ചന്ദ്രശേഖരൻ
5 കുഞ്ഞാണ്ടി വേലായുധൻ പിള്ള
6 പ്രതാപചന്ദ്രൻ മത്തായി
7 ചിത്ര രമ
8 ജഗതി ശ്രീകുമാർ കുട്ടപ്പൻ
9 സുമിത്ര എൽസി / സുമി
10 വി.ഡി. രാജപ്പൻ മണിയൻ
11 ഭീമൻ രഘു സുഗുണൻ
12 സുകുമാരി ഭാരതിയമ്മ
13 ഫിലോമിന രാജുവിന്റെ അമ്മ
14 കുഞ്ചൻ അപ്പുക്കുട്ടൻ
15 മാസ്റ്റർ രാജകുമാരൻ തമ്പി
16 ബേബി സോണിയ
17 വെട്ടൂർ പുരുഷൻ
18 രമാ ദേവി

പാട്ടരങ്ങ്[5]

[തിരുത്തുക]

ശ്യാം സംഗീതം നൽകിയതും പൂവചൽ ഖാദറാണ് വരികൾ രചിച്ചത്.

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "അരയന്നത്തറിൽ" കെ ജെ യേശുദാസ്, എസ്. ജാനകി പൂവചൽ ഖാദർ
2 "താദിയ പോഡിയ" എസ്.ജാനകി പൂവചൽ ഖാദർ

പരാമർശങ്ങൾ

[തിരുത്തുക]
  1. "ഇവിടെ ഇങ്ങനെ (1984)". www.malayalachalachithram.com. Retrieved 2019-12-18.
  2. "ഇവിടെ ഇങ്ങനെ (1984)". malayalasangeetham.info. Retrieved 2019-12-18.
  3. "ഇവിടെ ഇങ്ങനെ (1984)". spicyonion.com. Retrieved 2019-12-18.
  4. "ഇവിടെ ഇങ്ങനെ (1984)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-12-18. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇവിടെ ഇങ്ങനെ (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-12-18.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

യൂറ്റ്യൂബ്

[തിരുത്തുക]

ഇവിടെ ഇങ്ങനെ

"https://ml.wikipedia.org/w/index.php?title=ഇവിടെ_ഇങ്ങനെ&oldid=3461308" എന്ന താളിൽനിന്ന് ശേഖരിച്ചത്