കുഞ്ഞാണ്ടി
കുഞ്ഞാണ്ടി | |
---|---|
ജനനം | 07 സെപ്റ്റംബർ 1919 |
മരണം | 6 ജനുവരി 2002 | (പ്രായം 82)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രനടൻ, നാടക നടൻ |
സജീവ കാലം | 1962–1998 |
ജീവിതപങ്കാളി(കൾ) | ജാനകി |
കുട്ടികൾ | മോഹൻ ദാസ് മുരളീധരൻ വത്സല പ്രഭാവതി ശൈലജ |
മാതാപിതാക്ക(ൾ) | മൂച്ചിലോട്ട് ചേറൂട്ടി, കുഞ്ഞിമാളൂ |
മലയള സിനിമാ നാടക രംഗങ്ങളിൽ സ്വഭാവനടൻ സഹനടൻ എന്നീ നിലകളിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു കുഞ്ഞാണ്ടി (1919–2002). നാടകനടനെന്ന നിലയിൽ പ്രാഗത്ഭ്യം തെളിയിച്ചതിനു ശേഷമാണ് കുഞ്ഞാണ്ടി ചലച്ചിത്ര രംഗത്തെത്തുന്നത്. അമ്പതുകളിൽ നാടകപ്രവർത്തനം ആരംഭിച്ച അദ്ദേഹം വർഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്നു. നൂറ്റമ്പതോളം ചിത്രങ്ങളിലും എണ്ണൂറോളം നാടകങ്ങളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്.[1] ഉത്തരായനം, ഒരിടത്ത്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അമൃതംഗമയ, നിർമാല്യം തുടങ്ങിയ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 2002 ജനവരി ആറ് ഞായറാഴ്ച കോഴിക്കോടിനടുത്തുള്ള കുതിരവട്ടത്തെ വീട്ടിൽ വെച്ച് എൺപത്തിമൂന്നാമത്തെ വയസ്സിൽ അന്തരിച്ചു.
ജീവിതം
[തിരുത്തുക]കുഞ്ഞാണ്ടി കോഴിക്കോട് ജനിച്ചു.കോട്ടൂളിയിലെ ഒരു എഴുത്തു പള്ളിയിൽ പഠനം തുടങ്ങി. കുതിരവട്ടം യു പി, പുതിയറ സഭ സ്ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം നടത്തി. അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു. ഇതിനിടയിൽ ഭാഗവതർ കൃഷ്ണപ്പണിക്കരുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. പന്ത്രണ്ടാം വയസ്സിൽ അല്ലി അർജുന എന്ന നാടകത്തിൽ ബാലനടനായി അരങ്ങേറ്റം കുറിച്ചു. 1937ൽ കോഴിക്കോട് മാതൃഭൂമിയിൽ ജോലി ലഭിച്ചു. ജോലിക്കിടയിൽ നാടകാഭിനയം തുടങ്ങിയ കുഞ്ഞാണ്ടി 1940ൽ ദേശപോഷിണിയുടെ ബി എ മായാവിയിലെ പ്രധാന നടൻ ആയി. തുടർന്നു് എണ്ണൂറോളം നാടകങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തു.[2] 1962ൽ പുറത്തിറങ്ങിയ സ്വർഗ്ഗരാജ്യം ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ.1970-80 കാലങ്ങളിൽ അദ്ദേഹം സിനിമയിൽ സജ്ജീവമയിരുന്നു .[3]1972ലെ സംഗീത നാടക അക്കാദമി അവാർഡ്, 1993ലെ പുഷ്പശ്രീ ട്രസ്റ് അവാർഡ്, 1977ൽ കേരള സംഗീത അക്കാദമി ഫെലോഷിപ്പ്, 1999ൽ രാമാശ്രമം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.[4] [5]ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 42 വർഷത്തോളം മാതൃഭൂമി പ്രസ്സിൽ ജോലി നോക്കിയിരുന്നു. അഞ്ച് മക്കളുണ്ട്.
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]ക്ര.നം. | ചിത്രം | വർഷം | വേഷം |
---|---|---|---|
1 | ദ ട്രൂത്ത് | 1998 | |
2 | സിദ്ധാർത്ഥ | 1998 | |
3 | കല്യാണ ഉണ്ണികൾ | 1998 | |
4 | കല്യാണക്കച്ചേരി | 1997 | |
5 | കാഞ്ചനം | 1996 | |
6 | കിടിലോൽക്കിടിലം | 1995 | |
7 | നം 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | 1995 | |
8 | ആമിന ടൈലേഴ്സ് | 1991 | മൊയ്തുക്ക |
9 | കടവ് | 1991 | |
10 | കടത്തനാടൻ അമ്പാടി | 1990 | |
11 | ബ്രഹ്മരക്ഷസ്സ് | 1990 | |
12 | മാളൂട്ടി | 1990 | ഗോവിന്ദൻ നായർ |
13 | മഹായാനം | 1989 | |
14 | ധ്വനി | 1988 | |
15 | കനകാംബരങ്ങൾ | 1988 | ഗോപാലൻ മാസ്റ്റർ |
16 | മരിക്കുന്നില്ല ഞാൻ | 1988 | |
17 | ഒരിടത്ത് | 1987 | തോമാച്ചൻ |
18 | വൃത്തം | 1987 | |
19 | അമൃതം ഗമയ | 1987 | കാക്ക |
20 | അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | 1986 | |
21 | മലമുകളിലെ ദൈവം | 1986 | |
22 | ദൂരെ ദൂരെ ഒരു കൂടു കൂട്ടാം | 1986 | ഗോവിന്ദൻ കുട്ടി മാഷ് |
23 | വാർത്ത | 1986 | |
24 | പഞ്ചാഗ്നി | 1986 | |
25 | അത്തം ചിത്തിര ചോതി | 1986 | പണിക്കർ |
26 | അടിവേരുകൾ | 1986 | |
27 | കയ്യും തലയും പുറത്തിടരുത് | 1985 | |
28 | വെള്ളം | 1985 | |
29 | അനുബന്ധം | 1985 | |
30 | ശ്രീകൃഷ്ണപ്പരുന്ത് | 1984 | |
31 | എൻ.എച് 47 | 1984 | |
32 | സുറുമയിട്ട കണ്ണുകൾ | 1983 | |
33 | ഇനിയെങ്കിലും | 1983 | നാണൂ ആശാരി |
34 | കണ്മണിക്കൊരുമ്മ | 1982 | |
35 | അഹിംസ | 1982 | |
36 | അങ്കുരം | 1982 | |
37 | ഈ നാട് | 1982 | ബീരാൻ |
38 | ചാപ്പ | 1982 | |
39 | ഇളനീർ | 1981 | |
40 | ഗ്രീഷ്മജ്വാല | 1981 | |
41 | അങ്ങാടി | 1980 | |
42 | വിൽക്കാനുണ്ട് സ്വപ്നങ്ങൾ | 1980 | അച്ഛൻ |
43 | ലാവ | 1980 | കുമാരൻ |
44 | ചാകര | 1980 | ശങ്കരൻ മാസ്റ്റർ |
45 | അന്യരുടെ ഭൂമി | 1979 | |
46 | ബന്ധനം | 1978 | ശങ്കരമേനോൻ |
47 | ഉദയം കിഴക്കു തന്നെ | 1976 | |
48 | ഉത്തരായനം | 1975 | |
49 | സ്ഥാനാർത്ഥി സാറാമ്മ | 1966 | ഗോപിപ്പിള്ള |
50 | മുറപ്പെണ്ണ് | 1965 | കുട്ടപ്പമേനോൻ |
51 | ആദ്യകിരണങ്ങൾ | 1964 | പാപ്പി |
52 | തച്ചോളി ഒതേനൻ | 1964 | കണ്ടചേരി ചാപ്പൻ |
53 | അമ്മയെകാണാൻ | 1963 | കുട്ടായി |
54 | സ്വർഗ്ഗരാജ്യം | 1962 |
References
[തിരുത്തുക]- ↑ http://www.thehindu.com/todays-paper/tp-features/tp-metroplus/oldisgold/article2485656.ece
- ↑ https://malayalasangeetham.info/displayProfile.php?artist=Kunjandi&category=actors
- ↑ http://imprintsonindianfilmscreen.blogspot.com.au/2012/12/kunjandi.html
- ↑ https://malayalam.filmibeat.com/news/010602kunjandi.html
- ↑ http://timesofindia.in62diatimes.com/city/thiruvananthapuram/Actor-Kunjandi-dead/articleshow/1615924899.cms[പ്രവർത്തിക്കാത്ത കണ്ണി]