സിബിഐ 5: ദ ബ്രെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിബിഐ 5: ദ ബ്രെയിൻ
പ്രമാണം:IYYER.jpg
സംവിധാനംകെ. മധു
നിർമ്മാണംസ്വർഗ്ഗചിത്ര അപ്പച്ചൻ
രചനS. N. Swamy
അഭിനേതാക്കൾമമ്മൂട്ടി
മുകേഷ്
സായ് കുമാർ
ജഗതി ശ്രീകുമാർ
സംഗീതംജേക്സ് ബിജോയ്
ഛായാഗ്രഹണംഅഖിൽ ജോർജ്
ചിത്രസംയോജനംA.ശ്രീകർ പ്രസാദ്
സ്റ്റുഡിയോസ്വർഗ്ഗചിത്ര ഫിലിംസ്
വിതരണംസ്വർഗ്ഗചിത്ര ഫിലിംസ്
റിലീസിങ് തീയതി1 മേയ് 2022
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹15 കോടി
സമയദൈർഘ്യം164 മിനിറ്റ്
ആകെ₹37.50 കോടി

മലയാള ഭാഷയിൽ 2022-ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷക ത്രില്ലർ ചിത്രമാണ് സിബിഐ:5 ദ ബ്രെയിൻ. എസ്.എൻ. സ്വാമിയുടെ രചനയിൽ കെ. മധു സംവിധാനം ചെയ്യുന്ന ഈ ചിത്രം സിബിഐ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഉദ്യോഗസ്ഥനായ സേതുരാമ അയ്യർ എന്ന കഥാപാത്രത്തോടൊപ്പം സഹതാരമായി മുകേഷ് ജഗതി ശ്രീകുമാറും അഭിനയിക്കുന്നു. സിബിഐ ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത്തെ ഭാഗമാണിത്.

കഥാസാരം[തിരുത്തുക]

ഡിവൈഎസ്പി ബാലഗോപാലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ അതായത്, സിബിഐ ട്രെയിനിങ് ക്ലാസ്സിൽ വെച്ച് 2012 ൽ നടന്ന ഒരു സംഭവത്തെ കുറിച്ച് വിവരിക്കുന്നു. അന്നത്തെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു. ഇതിനുശേഷം ഡോക്ടർ വേണു, മാധ്യമ പ്രവർത്തകൻ ഭാസുരൻ, സി ഐ ജോസ് മോൻ എന്നിവർ വ്യത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നു. ഇങ്ങനെ തുടർച്ചയായ കൊലപാതകങ്ങൾ "ബാസ്കറ്റ് കില്ലിംഗ്" എന്ന പേരിൽ അറിയപ്പെടുന്നു. തുടർന്ന് ഡിവൈഎസ്പി സത്യ ദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുന്നു. അന്വേഷണത്തിനിടയിൽ സത്യ ദാസിനെ ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നു. ഭാഗ്യംകൊണ്ട് രക്ഷപ്പെടുന്നു. അപ്പോഴും കേസ് എങ്ങും എത്തുന്നില്ല. തുടർന്നാണ് ഡിവൈഎസ്പി സേതുരാമയ്യർ രംഗപ്രവേശം നടത്തുന്നത്. സേതുരാമയ്യർ വരുന്നതോടുകൂടി കഥയുടെ ഗതി മാറുന്നു. ഇതിനിടയിൽ അഡ്വക്കേറ്റ് പ്രതിഭ സേതുരാമയ്യരെ കാണാനെത്തുന്നു. സംഭവവികാസങ്ങളെ പറ്റി ചർച്ച ചെയ്യുന്നു. ആദ്യപകുതിയുടെ അവസാനം കൊലയാളി ആരാണെന്ന് തെളിയുന്നു. രണ്ടാം പകുതിയിൽ അന്വേഷണം അതിന്റെ ഗൗരവത്തിലേക്ക് നീങ്ങുന്നു. തുടർന്നു പോൾ മെയ്ജോ എന്നയാളെ കുറിച്ചുള്ള വിവരം ലഭിക്കുന്നു. അതിനിടയിൽ ബിൽഡിങ് കോൺട്രാക്ടർ സാം കൊല്ലപ്പെടുന്നു. ആ കുടുംബത്തെ കുറിച്ച് അന്വേഷണം തുടങ്ങുന്നു. ഇതുവരെയുള്ള എല്ലാ കൊലപാതകങ്ങളും നടത്തിയത് പോൾ മൈജോ ആണെന്ന് തെളിയുന്നു. അതിനിടയിൽ സൂസൻ ജോർജ് എന്നൊരാളെ സേതുരാമയ്യർ പരിചയപ്പെടുന്നു. ഇതോടുകൂടി കഥ ക്ലൈമാക്സ് നോട് അടുക്കുന്നു. സൂസൻ ജോർജ് മുൻപ് ഐജി ഉണ്ണിത്താൻറെ ഭാര്യയായിരുന്നു എന്നും വെളിപ്പെടുത്തുന്നു. തുടർന്ന് ഐജി ഉണ്ണിത്താനിലേക്ക് അന്വേഷണം നീങ്ങുന്നു. യഥാർത്ഥത്തിൽ പൊലീസിലെ ഏറ്റവും ഉയർന്ന അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണ് ഇതിലെ വില്ലൻ. കൊലയാളിയെ കണ്ടെത്തുന്ന തോടുകൂടി കഥ അവസാനിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ അവകാശം സൈന സ്വന്തമാക്കി. ശ്യാം സംഗീതസംവിധാനം ചെയ്ത ആദ്യ സിബിഐ ചിത്രത്തിലെ യഥാർത്ഥ സംഗീതം ജേക്ക്സ് പുനഃസൃഷ്ടിച്ചു.

നിർമ്മാണം[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

പ്രധാന ചിത്രീകരണം 2021 നവംബർ 29-ന് എറണാകുളത്ത് ആരംഭിച്ചു.[3] 2021 ഡിസംബർ ന് മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്തു.[4]

റിലീസ്[തിരുത്തുക]

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന സിബിഐ 5 ദി ബ്രെയിൻ ലോകതൊഴിലാളി ദിനമായ 2022 മെയ്‌ 1 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്തു. കേരളത്തിൽ 350 -ഓളം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. കൂടാതെ ലോകസിനിമചരിത്രത്തിൽ ആദ്യമായി, ഒരേ നായകൻ, ഒരേ തിരക്കഥകൃത്ത്‌, ഒരേ സംവിധായകൻ എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. സിബിഐ സിരീസിലെ അഞ്ചാം ഭാഗം കൂടിയാണിത്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം റിലീസിനു മുൻപേ നെറ്റ്ഫ്ലിക്‌സ് നേടി. സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം സൂര്യ ടിവിയാണ് സ്വന്തമാക്കിയത്.

സ്വീകരണം[തിരുത്തുക]

പ്രേക്ഷകരിൽ നിന്നും മികച്ചൊരു പ്രതികരണം തന്നെയാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഒപ്പം സമ്മിശ്രപ്രതികരണങ്ങളും പല പ്രേക്ഷകരിൽ നിന്നും വന്നു. ശരാശരി തിയേറ്റർ അനുഭവമാണ് സിനിമ നൽകുന്നതെന്ന് വിലയിരുത്തുന്നവരുമുണ്ട്. ആദ്യപകുതിയേക്കാൾ ഗംഭീരമായത് രണ്ടാം പകുതിയാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. കൂടാതെ, നിറയെ ട്വിസ്റ്റുകളും സസ്‌പെൻസുകളും ഉണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ്‌ മുൻപിറങ്ങിയ 4 ഭാഗങ്ങളെക്കാളും വെല്ലുന്ന തരത്തിലുള്ളതാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ തന്നെയാണിത്.

അവലംബങ്ങൾ[തിരുത്തുക]

  1. "കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം: സന്തോഷം കുറിച്ച് രമേശ് പിഷാരടി". Vanitha. Retrieved 2021-12-19.
  2. "Churuli and Joji directors Lijo Jose Pellissery and Dileesh Pothan join Mammootty's CBI 5?". OTTPlay (in ഇംഗ്ലീഷ്). Retrieved 2021-12-19.
  3. "CBI 5 starts rolling". Timesofindia. 29 November 2021. Retrieved 13 December 2021.
  4. "Mammootty joins CBI 5". Keralakaumudi. 11 December 2021. Retrieved 13 December 2021.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിബിഐ_5:_ദ_ബ്രെയിൻ&oldid=3761862" എന്ന താളിൽനിന്ന് ശേഖരിച്ചത്