ലിജോ ജോസ് പെല്ലിശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിജോ ജോസ് പെല്ലിശ്ശേരി
Lijo at IFFI 2018.jpg
2018- ൽ ഐഎഫ്എഫ്ഐയിൽ ലിജോ ജോസ് പെല്ലിശ്ശേരി
ജനനം12 സെപ്റ്റംബർ 1979
ചാലക്കുടി , കേരളം , ഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾകാർമൽ ഹയർ സെക്കണ്ടറി സ്കൂൾ ചാലക്കുടി

യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ

ഐഐപിഎം
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവം2010 മുതൽ
ജീവിത പങ്കാളി(കൾ)ജാസ്മിൻ ജെയിംസ്
മാതാപിതാക്കൾജോസ് പെല്ലിശ്ശേരി, ലില്ലി ജോസ്
പുരസ്കാര(ങ്ങൾ)2013 ഏഷ്യാനെറ്റ് ഫിലിം അവാർഡ്

2017 സിനിമാ പാരഡീസോ ക്ലബ് അവാർഡ്

2017 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

2018 സിൽവർ ക്രോ ഫേസന്റ് ഇഫ്കെ

2019 രാജ്യാന്തര ചലച്ചിത്രമേളയിൽ(IFFI) രജതമയൂരം

മലയാള സിനിമയിലെ ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ഇദ്ദേഹം. 2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി. പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013) എന്നീ വിജയ ചിത്രങ്ങൾ ചെയ്തു. ആദ്യ രണ്ടു ചിത്രങ്ങളും നിരൂപകപ്രശംസ പിടിച്ചു പറ്റിയെങ്കിലും സാമ്പത്തിക പരാജയങ്ങളായിരുന്നു.[1] 2013ൽ പുറത്തിറങ്ങിയ ആമേൻ നിരൂപകപ്രശംസ പിടിച്ചുപറ്റിയതോടൊപ്പം പ്രേക്ഷകശ്രദ്ധയും സാമ്പത്തിക വിജയവും നേടി.[2]

അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമായ ഡബിൾ ബാരൽ എന്ന പരീക്ഷണ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം. ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.[3] 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിനും മികച്ച നടനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2018 ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സിൽവർ ക്രൗട്ട് ഫെസന്റ് അവാർഡ് ലഭിച്ചു. 2019ല് ഗോവയിൽ വെച്ച് നടന്ന 50-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ(IFFI) രണ്ടാം വർഷവും തുടർച്ചയായി മികച്ച സംവിധായകനുള്ള രജതമയൂരം ജല്ലിക്കട്ട് എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.

ജീവചരിത്രം[തിരുത്തുക]

തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ 1979 സെപ്റ്റംബർ 12 നാണ് ലിജോ ജോസ് പെല്ലിശ്ശേരി ജനിച്ചത്. സംസ്ഥാന നാടക അവർഡ് ജേതാവും നാടക നടനുമായ ജോസ് പെല്ലിശ്ശേരിയും ലില്ലിയുമാണ്‌ മാതാപിതാക്കൾ. ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സ്കൂൾ കാലഘട്ടം. ആലുവയിലെ യൂണിയൻ യൂത്ത് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെൻറിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ശീർഷകം അഭിനേതാക്കൾ തിരക്കഥാകൃത്ത് കുറിപ്പുകൾ
2010 നായകൻ ഇന്ദ്രജിത്ത് , സിദ്ദിക്ക് , തിലകൻ പി എസ് റഫീഖ്
2011 സിറ്റി ഓഫ് ഗോഡ് പൃഥ്വിരാജ് , റിമ കല്ലിങ്കൽ , ഇന്ദ്രജിത്ത് , പാർവതി ബാബു ജനാർദ്ദനൻ
2013 ആമേൻ ഫഹദ് ഫാസിൽ , സ്വാതി റെഡ്ഡി , ഇന്ദ്രജിത്ത് , പി എസ് റഫീഖ്
2015 ഡബിൾ ബാരൽ പൃഥ്വിരാജ് , ഇന്ദ്രജിത്ത് , ആസിഫ് അലി , ആര്യ ലിജോ ജോസ് പെല്ലിശ്ശേരി
2017 അങ്കമാലി ഡയറി ആന്റണി വർഗീസ് , അന്ന രാജൻ ചെമ്പൻ വിനോദ് ജോസ്
2018 ഈ.മ.യൗ വിനയകൻ , ചേമ്പൻ വിനോദ് ജോസ് , ദിലീഷ് പോത്തൻ പി.എഫ്. മാത്യൂസ്
TBA ജല്ലിക്കട്ട് വിനയകൻ , ആന്റണി വർഗീസ് എസ് ഹരീഷ് [4]

പുരസ്കാരങ്ങൾ[തിരുത്തുക]

വർഷം പുരസ്കാരം വിഭാഗം ഫിലിം
2013 ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച സംവിധായകൻ ആമേൻ
2013 അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച ജനപ്രിയ ചിത്രം ആമേൻ
2014 റോയൽ റീൽ അവാർഡ് - കാനഡ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രം ആമേൻ
2017 സിപിസി സിനി അവാർഡ് മികച്ച സംവിധായകൻ അങ്കമാലി ഡയറീസ്
2017 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച സംവിധായകൻ ഈ.മ.യൗ
2018 സിൽവർ പീക്കോക്ക് ഐ എഫ് ഐ 2018 മികച്ച സംവിധായകൻ ഈ.മ.യൗ
2018 ഗോൾഡൻ ക്രോ ഫെസന്റ് IFFK 2018 മികച്ച സംവിധായകൻ ഈ.മ.യൗ
2019 രജതമയൂരം IFFI 2019 മികച്ച സംവിധായകൻ ജല്ലിക്കട്ട്

അവലംബം[തിരുത്തുക]

  1. Lijo Jose Pellissery, Powered by entertainment. "Powered by entertainment". The Hindu. ശേഖരിച്ചത് 2013 ഏപ്രിൽ 3.
  2. "ആമേൻ". Indiaglitz. ശേഖരിച്ചത് 2013 ഏപ്രിൽ 3. |first= missing |last= (help)
  3. "Kerala Film Awards 2018 Best Director".
  4. "ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ജെല്ലിക്കെട്ട്". Mathrubhumi. 2018-12-02. ശേഖരിച്ചത് 2018-12-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിജോ_ജോസ്_പെല്ലിശ്ശേരി&oldid=3251908" എന്ന താളിൽനിന്ന് ശേഖരിച്ചത്