സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംടിനു പാപ്പച്ചൻ
നിർമ്മാണംബി.സി. ജോഷി
ലിജോ ജോസ് പെല്ലിശ്ശേരി
ചെമ്പൻ വിനോദ് ജോസ്‌
രചനദിലീപ് കുര്യൻ
അഭിനേതാക്കൾആന്റണി വർഗീസ്
വിനായകൻ
ചെമ്പൻ വിനോദ് ജോസ്‌
റ്റിറ്റോ വിൽസൺ
സംഗീതംജേക്സ് ബിജോയ്
ദീപക് അലക്സാണ്ടർ
ഛായാഗ്രഹണംഗിരീഷ് ഗംഗാധരൻ
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോസൂര്യ സിനിമ
വിതരണംആർഡി ഇല്ലൂമിനേഷനസ്
റിലീസിങ് തീയതി
  • 31 മാർച്ച് 2018 (2018-03-31) (India)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം137 മിനിറ്റ്

ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ദിലീപ് കുര്യൻ ആണ് ചിത്രത്തിനു തിരക്കഥ രചിച്ചത്. അംഗമാലി ഡയറിസിനു ശേഷം ആന്റണി നായകകഥാപാത്രത്തിൽ എത്തുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. സംവിധായകനായ ബി. ഉണ്ണികൃഷ്ണനും ബി സി ജോഷിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ്‌ എന്നിവരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കു ചേർന്നു. കോട്ടയത്തെ ഒരു ഫിനാൻസ് കമ്പനി മാനേജർ ആയ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു രാത്രിയിൽ നടക്കുന്ന ഒരു സംഭവം, അതിനെ ചുറ്റി പറ്റി നടക്കുന്ന കാര്യങ്ങൾ എന്നിവയാണ് ചിത്രം ചർച്ച ചെയ്യുന്നത്. കോട്ടയം ആണ് പ്രധാന ലൊക്കേഷൻ, മംഗലാപുരം, ഓസ്ട്രേലിയ എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു.[1]. 2018 മാർച്ച് 31-ന് ചിത്രം പ്രദർശനത്തിനെത്തി.

നിർമ്മാണം[തിരുത്തുക]

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനസഹായിയായിരുന്ന ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഒരു സബ് ജയിലിനെയും അതിനുള്ളിലെ തടവുകാരെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ജയിലിനുള്ളിലെ രംഗങ്ങൾ തിരുവനന്തപുരത്താണ് ചിത്രീകരിച്ചത്. രാത്രിയിലെ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ജയിലിന്റെ ഒരു സെറ്റും നിർമ്മിച്ചിരുന്നു. ഗോകുൽ ദാസ് ആണ് ചിത്രത്തിന്റെ കലാസംവിധായകൻ.[2]

അഭിനയിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കോട്ടയംകാരനായി ആന്റണി വർഗീസ്; സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങുന്നു..
  2. M., Athira (29 March 2018). "Freedom at midnight". The Hindu. Retrieved 6 April 2018.