Jump to content

ജയകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയകൃഷ്ണൻ എൻ.
ജനനം (1974-04-11) ഏപ്രിൽ 11, 1974  (50 വയസ്സ്)
ദേശീയതIndian
മറ്റ് പേരുകൾജെ.കെ
കലാലയംഎൻ.എസ്.എസ് ഹിന്ദു കോളേജ്, ചെങ്ങനാശ്ശേരി, ഓസ്മാനിയ യൂണിവേഴ്സിറ്റി, ഹൈദ്രബാദ്
തൊഴിൽസിനിമാ നടൻ, ടെലിവിഷൻ അവതാരകൻ, ടെലിവിഷൻ അഭിനേതാവ്, സംരംഭകൻ, സാമൂഹികപ്രവർത്തകൻ
സജീവ കാലം1997–present

ജയകൃഷ്ണൻ (ജനനം: ഏപ്രിൽ 11, 1974) പ്രധാനമായി മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ്.

കുടുംബം

[തിരുത്തുക]

കോട്ടയം ജില്ലയിലെ കുഴിമറ്റത്ത് പി എൻ നാരായണൻകുട്ടിയുടെയും ശ്രീദേവിയുടെയും മകനായി ജനിച്ചു. അച്ഛൻ പി എൻ നാരായണൻകുട്ടി അദ്ധ്യാപകനും പ്രാണിക് ഹീലിംഗ് ചികിത്സകനുമായിരുന്നു. ജയകൃഷ്ണന്റെ വിദ്യാഭ്യാസം കുഴിമറ്റം എൻ എസ് എസ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദുകോളേജ്, ഒസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു. ജയകൃഷ്ണൻ വിവാഹം ചെയ്തത് പ്രിയയെയായിരുന്നു. 2000- ത്തിൽ ആയിരുന്നു അവരുടെ വിവാഹം. പ്രിയ ക്ലാസിക്കൽ ഡാൻസറാണ്. 2011-ൽ അവർ വേർപിരിഞ്ഞു. ജയകൃഷ്ണൻ - പ്രിയ ദമ്പതികൾക്ക് ഒരു മകനാണുള്ളത്. പേര് ദേവനാരായണൻ. [1]

കലാജീവിതം

[തിരുത്തുക]

അഭിനയത്തോടുള്ള താത്പര്യം കാരണം നാട്ടിലുള്ള ആർട്സ് ക്ലബുകളിലെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ജയകൃഷ്ണൻ തന്റെ കലാജീവിതത്തിന് തുടക്കമിടുന്നത്. [2]. ദൂരദർശനിൽ ഡോക്യുമെന്ററികൾക്ക് ശബ്ദം കൊടുത്തുകൊണ്ടാണ് ടെലിവിഷൻ രംഗത്ത് ആരംഭം കുറിച്ചു. സൂര്യ ടെലിവിഷനിൽ ടോപ്പ് 5 മൂവീസ് എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകനായി ഹ്രസ്വകാലം പ്രവർത്തിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനലിൽ ബിസിനസ്സ് ടൈം എന്ന വാണിജ്യ വാർത്താധിഷ്ഠിത പരിപാടി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

1997 ൽ നിനവുകൾ നോവുകൾ എന്ന പരമ്പരയിലൂടെ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫാണ് ഒരു അഭിനേതാവായി അദ്ദേഹത്തെ മിനിസ്ക്രീനിൽ അവതരിപ്പിച്ചത്. അമ്മ എന്ന പരമ്പരയിലെ ജഗൻ, സൂര്യകാന്തി എന്ന പരമ്പരയിലെ ദത്തൻ, താലി എന്ന പരമ്പരയിലെ കേശു എന്നിവ ജയകൃഷ്ണൻ അഭിനയിച്ച ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആയിരുന്നു. മഴവിൽ മനോരമയിലെ സി.ബി.ഐ ഡയറി എന്ന പരമ്പര പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.[3]

തെലുങ്ക്, തമിഴ് തുടങ്ങിയ പ്രാദേശിക ഭാഷകളിലെ മെഗാ പരമ്പരകളിലും ജയകൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്.[4] താലി, മഴയറിയാതെ, കാവ്യാഞ്ജലി, കസ്തൂരി (തമിഴ്), അഭിരാമി (തമിഴ്) എന്നിവയാണ് അദ്ദേഹം വേഷമിട്ട ശ്രദ്ധേയങ്ങളായ പരമ്പരകൾ.[5]. തന്റെ അഭിനയജീവിതത്തിൽ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയം

[തിരുത്തുക]

ജയകൃഷ്ണൻ അറിയപ്പെടുന്ന സി.പി.എം സഹയാത്രികനാണ്. [6] സി.പി.എം തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ സജീവസാന്നിധ്യവും ആണ്. [7] 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും[8] അദ്ദേഹം മത്സരിച്ചില്ല. പിണറായി വിജയനുമായി ജയകൃഷ്ണൻ അടുത്ത സൗഹൃദം സൂക്ഷിക്കുന്നു. [9]

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ സംവിധായകൻ
ഹാബേലിന്റെ വയലുകൾ മലയാളം
2000 സ്വയംവര പന്തൽ നന്ദഗോപാൽ മലയാളം ഹരികുമാർ
2000 ദ വാറണ്ട് മലയാളം പപ്പൻ പയറ്റുവിള
2000 ഒരു ചെറു പുഞ്ചിരി ഭാസ്കരൻ മലയാളം എം.ടി.വാസുദേവൻ നായർ
2001 നഗരവധു മലയാളം കലാധരൻ
2002 പുത്തൂരംപുത്രി ഉണ്ണിയാർച്ച കുഞ്ഞിരാമൻ മലയാളം പി.ജി.വിശ്വംഭരൻ
2003 Soudamini മലയാളം പി.ഗോപികുമാർ
2004 നാട്ടുരാജാവ് ഡോക്ടർ മലയാളം ഷാജി കൈലാസ്
2008 മായക്കാഴ്ച് മലയാളം അഖിലേഷ് ഗുരുവിലാസ്
2008 'രൗദ്രം മലയാളം രഞ്ജി പണിക്കർ
2008 Shakespeare M.A. Malayalam Karthik Mohan മലയാളം ഷാജി അസീസ്, ഷൈജു അന്തിക്കാട്
2008 ഗുൽമോഹർ ഉണ്ണികൃഷ്ണൻ മലയാളം ജയരാജ്
2008 പരുന്ത് CI മലയാളം എം. പദ്മകുമാർ
2010 Oru Naal Varum അഭിഭാഷകൻ മലയാളം ടി.കെ.രാജീവ് കുമാർ
2011 Happy Durbar മലയാളം ഹരി അമരവിള
2012 ദി കിംഗ് & ദി കമ്മീഷണർ സതീഷ് ചന്ദ്രൻ മലയാളം ഷാജി കൈലാസ്
2012 Simhasanam Krishnan Unni മലയാളം ഷാജി കൈലാസ്
2012 Manthrikan Manappilli Bhattahiri മലയാളം അനിൽ
2012 Grihanathan Doctor മലയാളം Mohan Kupleri
2012 Oru Kudumba Chithram മലയാളം Ramesh Thampi
2012 Karmayodha Mohammed Riyaz മലയാളം മേജർ രവി
2012 Chuzhali Kaattu JP മലയാളം Gireesh Kunnummal
2012 Banking Hours 10 to 4 Hari മലയാളം K. Madhu
2012 Vaadhyar Balagopalan IAS മലയാളം Nidheesh Sakthi
2012 101 Weddings Scaria മലയാളം Shafi
2012 Ardhanaari Balu Menon മലയാളം Santhosh Souparnika
2013 Up & Down: Mukalil Oralundu Balu Menon മലയാളം T. K. Rajeev Kumar
2013 Oru Yathrayil മലയാളം Major Ravi, Priyanandanan, Rajesh Amanakara, Mathews
2013 Red Wine Venugopal S മലയാളം Salam Bappu
2014 Parayan Baaki Vechathu മലയാളം Karim
2014 Jamnapyari Officers മലയാളം
2014 Garbhasreeman 'Blade' Antony Isaac മലയാളം Anil Gopinath
2014 Mylanchi Monchulla Veedu മലയാളം Benny Thomas
2014 How Old Are You? Mohan (District Collector) മലയാളം Rosshan Andrrews
2015 Just Married മലയാളം Sajan Johnny
2015 Acha Din Doctor മലയാളം G. Marthandan
2015 കനൽ Police Officer മലയാളം M. Padmakumar
2015 Sir C. P. മലയാളം Shajoon Kariyal
2016 ഡഫേദാർ വിശ്വനാഥൻ മലയാളം ജോൺസൺ എസ്തപ്പാൻ
2016 Paavada Kallu Varkki, Joy's father മലയാളം ജി. മാർത്താണ്ഡൻ
2017 Kadam Katha മലയാളം ശെന്തിൽ രാജൻ
2017 കുപ്പിവള മലയാളം S.S. Rajan, Suresh Pillai
2017 1971: Beyond Borders ആനന്ദ് മലയാളം മേജർ രവി
2017 Love Bonda മലയാളം Rajesh Crown
2017 ഫുക്രി രഘുനാഥ് മലയാളം [സിദ്ദിഖ്]]
2018 തെങ്കാശി കാറ്റ് മലയാളം ഷാൻ കേച്ചേരി
2018 ഏബ്രഹാമിന്റെ സന്തതികൾ Joseph മലയാളം ഷാജി പാടൂർ
2019 ഇരുപത്തിയൊന്നാം നൂറ്റാണ്ട് സെബാസ്റ്റ്യൻ പോൾ മലയാളം അരുൺ ഗോപി
2019 പന്ത് മലയാളം ആദി സരസ്വതി
2019 മാസ്ക് ജോർജ് മലയാളം നുനിൽ
2019 ഓർമ്മ മലയാളം സുരേഷ് തിരുവല്ല
2019 കോളാമ്പി മലയാളം ടി.കെ. രാജീവ് കുമാർ
2020 വൺ എം എൽ ഏ ടോം മുക്കാടൻ മലയാളം
2020 ഒരു താത്വികമായ അവലോകനം മലയാളം അഖിൽ മാരാർ
2021 മിഷൻ-സി ഡിവൈഎസ്പി കോശി വർഗീസ് മലയാളം വിനോദ് ഗുരുവായൂർ

|-

അവലംബം

[തിരുത്തുക]
  1. https://m3db.com/jayakrishnan-0
  2. https://m3db.com/jayakrishnan-0
  3. https://www.vanitha.in/celluloid/movies/jayakrishnan-actor-special-interview-new.html
  4. "I'm glad viewers recognized me by my voice: Jayakrishnan - Times of India".
  5. "Malayalam Tv Actor Jayakrishnan N".
  6. https://www.manoramanews.com/news/kerala/2021/03/02/actor-jayakrishnan-to-politics.html
  7. https://www.manoramanews.com/news/kerala/2021/03/02/actor-jayakrishnan-to-politics.html
  8. https://www.manoramanews.com/news/kerala/2021/03/02/actor-jayakrishnan-to-politics.html
  9. https://malayalam.indiatoday.in/cinema/story/jayakrishnan-and-pinarayi-vijayan-278909-2021-05-21
"https://ml.wikipedia.org/w/index.php?title=ജയകൃഷ്ണൻ&oldid=3924220" എന്ന താളിൽനിന്ന് ശേഖരിച്ചത്