Jump to content

ലോക്പാൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക്പാൽ
പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണം
  • ബാലവിജയൻ
  • എം. വിജയകുമാർ
  • എസ്.എൻ. വിമൽ കുമാർ
രചനഎസ്.എൻ. സ്വാമി
അഭിനേതാക്കൾ
സംഗീതംരതീഷ് വേഗ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംശ്യാം ശശിധരൻ
സ്റ്റുഡിയോഹാപ്പി & റൂബി സിനിമാസ്
വിതരണംആശിർവാദ് റിലീസ് ത്രൂ മാക്സ്‌ലാബ്
റിലീസിങ് തീയതി2013 ജനുവരി 31
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം140 മിനിറ്റ്

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലോക്പാൽ. മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കാവ്യ മാധവൻ, മീര നന്ദൻ, മനോജ് കെ. ജയൻ, തമ്പി രാമയ്യ, തലൈവാസൽ വിജയ്, സായികുമാർ തുടങ്ങിയവരാണ് സഹനടീനടന്മാർ.

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

നാടുവാഴികൾ (1989) എന്ന ചിത്രം പുറത്തിറങ്ങിയ 23 വർഷങ്ങൾക്കു ശേഷം ജോഷിഎസ്.എൻ. സ്വാമിമോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ലോക്പാൽ. റൺ ബേബി റൺ (2012) എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ജോഷിയും മോഹൻലാലും ഒന്നിക്കുന്നു. ചിത്രത്തിന്റെ പേര് ലോക്പാൽ എന്നാണെങ്കിലും ചിത്രം അവതരിപ്പിക്കുന്ന പ്രധാനവിഷയം രാഷ്ട്രീയമല്ല.

ഹാപ്പി & റൂബി സിനിമാസിന്റെ ബാനറിൽ ബാലൻ വിജയൻ, എം. വിജയകുമാർ, എസ്.എൽ. വിമൽ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ 2012 സെപ്റ്റംബർ 10-നാണ് ചിത്രത്തിന്റെ പൂജാ ചടങ്ങ് നടന്നത്.

സംഗീതം

[തിരുത്തുക]

റഫീക്ക് അഹമ്മദ് എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് രതീഷ് വേഗയാണ് സംഗീതം പകർന്നത്. ആറു ഗാനങ്ങളുള്ള ആൽബത്തിന്റെ വിപണനാവകാശം ഒന്നര കോടി രൂപയ്ക്ക് മനോരമ മ്യൂസിക്കാണ് സ്വന്തമാക്കിയത്. 2013 ജനുവരി 26-നു കൊച്ചിയിൽ വച്ച് ആൽബത്തിന്റെ പ്രകാശനം നടന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "മിഴിയിതളിൽ"  കാർത്തിക് 3:49
2. "അർജ്ജുനന്റെ"  സൂരജ് സന്തോഷ് 4:25
3. "കുഞ്ഞറിവുകൾ ഒന്നായ്"  അരുൺ എൽറ്റ 4:20
4. "മായം മായം"  സൂരജ് സന്തോഷ് 4:20
5. "ഹരിഗോവിന്ദ"  പ്രദീപ് ചന്ദ്രകുമാർ 4:11
6. "മായം മായം (റീമിക്സ്)"  സൂരജ് സന്തോഷ്, രതീഷ് വേഗ 4:21

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലോക്പാൽ_(ചലച്ചിത്രം)&oldid=3309223" എന്ന താളിൽനിന്ന് ശേഖരിച്ചത്