Jump to content

നായർസാബ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നായർ സാബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നായർ സാബ്
സംവിധാനംജോഷി
നിർമ്മാണംലിബർട്ടി പ്രൊഡക്ഷൻസ്
രചനഡെന്നീസ് ജോസഫ്
ഷിബു ചക്രവർത്തി
അഭിനേതാക്കൾമമ്മൂട്ടി
സുരേഷ് ഗോപി
മുകേഷ്
ഗീത
സുമലത
ലിസി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്,
ആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോലിബർട്ടി പ്രൊഡക്ഷൻസ്
വിതരണംലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ്
റിലീസിങ് തീയതി1989 സെപ്റ്റംബർ 8
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു സൈനിക പശ്ചാത്തലത്തിലുള്ള മലയാളചലച്ചിത്രമാണ് നായർ സാബ്. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിബർട്ടി പ്രൊഡക്ഷൻസ് നിർമ്മാണം ചെയ്ത ഈ ചിത്രം ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ്, ഷിബു ചക്രവർത്തി എന്നിവർ ചേർന്നാണ്.

വൻ വിജയം നേടിയ മമ്മൂട്ടിയുടെ 'ന്യൂ ഡൽഹി ' എന്ന ചിത്രത്തിന് പിന്നാലെ എത്തിയ ചിത്രമായിരുന്നു ഇത്. ഇരുനൂറോളം ദിവസമാണ് പ്രധാന കേന്ദ്രങ്ങളിൽ ഈ സിനിമ പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാണ ചുമതല പി കെ ആർ പിള്ളയായിരുന്നു. എന്നാൽ മോഹൻലാൽ -പ്രിയദർശൻ ടീമിന്റെ 'ചിത്രം' എന്ന സിനിമയും നിർമ്മിക്കുന്നതിനുള്ള തിരക്ക് മൂലം 'നായർ സാബ്' ലിബർട്ടി പ്രൊഡക്ഷന്സിന്റെ ബാനറിലേ ലിബർട്ടി ബഷീറിന് വിൽക്കുകയായിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി നായർ സാബ്
സുരേഷ് ഗോപി ഗോപകുമാർ
മുകേഷ് ആന്റണി
ലാലു അലക്സ് ജെയിംസ് /

എ. കെ. കെ. നമ്പ്യാർ

വിജയരാഘവൻ ഋഷി
മണിയൻപിള്ള രാജു ചന്ദ്രൻ പിള്ള
കുഞ്ചൻ മോഹൻ
സിദ്ദിഖ് സിദ്ദിഖ്
മോഹൻ ജോസ് ജോസ്
കെ.ബി. ഗണേഷ് കുമാർ ഗണേശൻ
മാമുക്കോയ കോയ
ജഗന്നാഥ വർമ്മ ബ്രിഗേഡിയർ വർമ്മ
ദേവൻ കുമാർ
അസീസ് ദേവയ്യ
ഗീത സാവിത്രി,രാധ
സുമലത പ്രഭ
ലിസി പാർവ്വതി

സംഗീതം

[തിരുത്തുക]

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് രഞ്ജിനി.

ഗാനങ്ങൾ
  1. പഴയൊരു പാട്ടിലെ – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
  2. ഹെയ് ഗിരിധരനേ – വാണി ജയറാം
  3. പുഞ്ചവയല് കൊയ്യാൻ – എം.ജി. ശ്രീകുമാർ , കോറസ്
  4. കനവിലിന്നലെ – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ജയാനൻ വിൻസെന്റ്, ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല ഹരി
ചമയം തോമസ്
വസ്ത്രാലങ്കാരം മഹി
നൃത്തം വസന്ത് കുമാർ
സംഘട്ടനം എ.ആർ. പാഷ
പരസ്യകല ഗായത്രി
ലാബ് വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ആർ. സുകുമാരൻ
വാർത്താപ്രചരണം വാഴൂർ ജോസ്
ടൈറ്റിൽ‌സ് വത്സൻ
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്, ആനന്ദ് സിനി യൂണിറ്റ്
റീ റെക്കോർഡിങ്ങ് സമ്പത്ത്
അസോസിയേറ്റ് ഏഡിറ്റർ ഇ.എം. മാധവൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നായർസാബ്‌&oldid=3966253" എന്ന താളിൽനിന്ന് ശേഖരിച്ചത്