സേതുരാമയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സേതുരാമയ്യർ
സിബിഐ പരമ്പര character
പ്രമാണം:Sethuramayyer.jpg
മമ്മൂട്ടി സേതുരാമയ്യരായി.
First appearance ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്
Last appearance നേരറിയാൻ സി.ബി.ഐ.
Created by എസ്.എൻ. സ്വാമി
Portrayed by മമ്മൂട്ടി
Information
Gender പുരുഷൻ
Occupation സി.ബി.ഐ. ഓഫീസർ
Religion ഹിന്ദു (ബ്രാഹ്മണൻ)
Nationality ഇന്ത്യൻ

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സിബിഐ ചലച്ചിത്ര പരമ്പരയിലെ പ്രധാന കഥാപാത്രമാണ് സേതുരാമയ്യർ. മമ്മൂട്ടി ആണ് സേതുരാമയ്യരായി വേഷമിട്ടത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സി.ബി.ഐ. (2005) എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യർ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകമായ രൂപഭാവവും വസ്ത്രധാരണാരീതിയും കുറ്റാന്വേഷണത്തിലെ വേറിട്ട വഴികളും സേതുരാമയ്യരെ വ്യത്യസ്തനാക്കി. ഈ വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബ്ലാക്ക് ഇൻവെസ്റ്റിഗേറ്റേഴ്സ് ആണ് സിബിഐ പരമ്പരയിലെ അഞ്ചാം ചലച്ചിത്രം.

"https://ml.wikipedia.org/w/index.php?title=സേതുരാമയ്യർ&oldid=1833881" എന്ന താളിൽനിന്നു ശേഖരിച്ചത്