ഉള്ളടക്കത്തിലേക്ക് പോവുക

പ്രസന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രസന്ന
പ്രസന്നയിലെ ഒരു രംഗം
സംവിധാനംശ്രീരാമുലു നായിഡു
കഥമുൻഷി പരമുപിള്ള
നിർമ്മാണംപക്ഷിരാജ സ്റ്റിഡിയോ
അഭിനേതാക്കൾബാലയ്യ
ടി.എസ്. ഭരദ്വാജ്
പി.എ. തോമസ്
കൊട്ടാരക്കര ശ്രീധരൻ നായർ
കണ്ടിയൂർ പരമേശ്വരൻ പിള്ള
പത്മിനി
രാഗിണി
രാധാമണി
കാഞ്ചന
പാപ്പുക്കുട്ടി ഭാഗവതർ
സംഗീതംജ്ഞാനമണി
നിർമ്മാണ
കമ്പനി
പക്ഷിരാജ
റിലീസ് തീയതി
17/08/1950
രാജ്യംഇന്ത്യ
ഭാഷമലയാളം

1950-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രസന്ന (English: Prasanna (film)).[1] പ്രസന്ന നിർമിച്ചതും സംവിധാനം ചെയ്തതും പക്ഷിരാജ സ്റ്റുഡിയോയുടെ ഉടമയായ ശ്രീരമുലു നായിഡു ആയിരുന്നു. തമിഴിലും മലയാളത്തിലുമായി ഇറങ്ങിയ ചിത്രമായിരുന്നു ഇത്. മലയാള സിനീമയിലെ പല പ്രശസ്തരുടേയും ആദ്യ ചിത്രമായിരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൊട്ടാരക്കര ശ്രീധരൻ നായരും ലളിത - പത്മിനി - രാഗിണി എന്ന തിരുവിതാംകൂർ സഹോദരിമാരും ഈ പടത്തിലൂടിയാണ് ആദ്യമായി അഭിനയം തുടങ്ങിയത്. പിൽക്കാലത്ത് സംവിധായകനും നടനുമൊക്കെയായി പേരെടുത്ത പി.എ. തോമസ്, എം.എൽ. വസന്തകുമാരി, പാപ്പുക്കുട്ടി ഭാഗവതർ, പെരിയ നായകി, രാധാ ജയലക്ഷ്മി, ജ്ഞാനമണി എന്നിവരുടെയെല്ലാം ആദ്യചിത്രമായിരുന്നു ഇത്. ഇതിന്റെ കഥയും സംഭാഷണവും രചിച്ചത് പണ്ഡിതസാഹിത്യകാരൻ മുൻഷി പരമു പിള്ളയാണ്.

അഭിനേതാക്കൾ

[തിരുത്തുക]

ബാലയ്യ
ടി.എസ്. ദുരൈൈ രാജ്
പി.എ. തോമസ്
കൊട്ടാരക്കര ശ്രീധരൻ നായർ
കണ്ടിയൂർ പരമേശ്വരൻ പിള്ള

ലളിത
പത്മിനി
രാഗിണി
രാധാമണി
കാഞ്ചന
പാപ്പുക്കുട്ടി ഭാഗവതർ

പിന്നണിഗായകർ

[തിരുത്തുക]

എം.എൽ. വസന്തകുമാരി
ജയലക്ഷ്മി
പി.എ. പെരിയനായകി
പാപ്പുക്കുട്ടി ഭാഗവതർ
പ്രസാദ് റാവു
രാധാ ജയലക്ഷ്മി

അവലംബം

[തിരുത്തുക]
  1. http://malayalasangeetham.info/m.php?2058 മലയാള സംഗീതം മലയാളം മ്യൂസിക് & മൂവി എൻക്ലോപീഡിയ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
പ്രസന്ന എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പ്രസന്ന&oldid=3632068" എന്ന താളിൽനിന്ന് ശേഖരിച്ചത്