മുൻഷി പരമുപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുൻഷി പരമുപിള്ള
മുൻഷി പരമുപിള്ള.png
മുൻഷി പരമുപിള്ള
ജനനം1894
മരണം1962 ജൂൺ 16
ദേശീയതഇന്ത്യൻ
തൊഴിൽനാടകകൃത്ത്
തിരക്കഥാകൃത്ത്
പത്ര പ്രവർത്തകൻ

ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥാ - തിരക്കഥാകൃത്തും നാടകകൃത്തും പത്ര പ്രവർത്തകനുമായിരുന്നു മുൻഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആർ.കെ. പരമേശ്വരൻ പിള്ള (1894 - 16 ജൂൺ 1962).

ജീവിതരേഖ[തിരുത്തുക]

അടൂർ പെരിങ്ങനാട് അമ്മകണ്ട കരയിൽ കോപ്പാരേത്തു വീട്ടിൽ കൊച്ചുകുഞ്ഞു പിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി ജനിച്ചു. ഇ വി കൃഷ്ണപിള്ള അദ്ദേഹത്തിന്റെ അയൽവാസിയും ആത്മ മിത്രവുമായിരുന്നു. ഏഴാം ക്ലാസ് ജയിച്ചു മുൻഷിയായി. കെ.സി. കേശവ പിള്ളയുടെ 'സദാരാമ' നാടകത്തിൽ അഭിനയിച്ചു. ഇടക്കാലത്ത് അധ്യാപക വൃത്തി ഉപേക്ഷിച്ചെങ്കിലും, വീണ്ടും ജോലിക്ക് കയറി. സുപ്രഭ, ആറടിമണ്ണ്, തിരിച്ചടി, കള്ളൻ ഞാനാ എന്നിങ്ങനെ അദ്ദേഹത്തിന്റെ ഒട്ടനവധി നാടകങ്ങൾ പ്രശസ്ത നാടകക്കമ്പനികൾ നിരവധി വേദികളിൽ അവതരിപ്പിക്കുകയും, നാടക കൃത്ത് , ഹാസ്യകാരൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. പ്രസന്ന എന്ന ആദ്യകാല മലയാള സിനിമയുടെ കഥാകൃത്ത് മുൻഷിയായിരുന്നു. ചിത്രം പക്ഷിരാജ സ്റ്റുഡിയോസ് മലയാളത്തിലും തമിഴിലും നിർമ്മിച്ചപ്പോൾ മുൻഷി ആയിരുന്നു മലയാളം തിരക്കഥ എഴുതിയത്. വനമാല, സന്ദേഹി, കാഞ്ചന, കാലം മാറുന്നു, തസ്കര വീരൻ എന്നീ സിനിമകൾക്കും കഥ, തിരക്കഥ, സംഭാഷണം, എന്നിവ എഴുതി. മുൻഷിയുടെ ജനപ്രിയ നാടകം 'സുപ്രഭ'യുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു 'മണമകൾ' എന്ന തമിഴിലെ സൂപ്പർ ഹിറ്റ്‌ സിനിമ. ഇതിന്റെ കഥ എഴുതിയത് മുൻഷി പരമു പിള്ളയും[1] സംഭാഷണം മു. കരുണാനിധിയുമായിരുന്നു. [2]

സി.വി. കുഞ്ഞുരാമന്റെ നവജീവനിൽ ആണ് മുൻഷി എഴുതിത്തുടങ്ങിയത്. പ്രസന്നകേരളം, നവസരസൻ , ജ്വാല എന്നീ മാസികകളുടെ പത്രാധിപരായിരുന്നു മുൻഷി. സരസൻ മാസികയിലൂടെ മുൻഷി നടത്തിയ സാമൂഹ്യ വിമർശനം അന്നത്തെ ഭരണാധികാരികളെ അലോസരപ്പെടുത്തി. ഉത്തരവാദ ഭരണ കാലത്ത് സർ സി.പിയെ വിമർശിച്ചു കൊണ്ട് അദ്ദേഹം എഴുതിയതിനു മാസിക പലതവണ നിരോധിക്കപ്പെട്ടു. ഓരോ തവണയും അദ്ദേഹം പുതിയ പേരുകളിൽ മാസിക ഇറക്കി. [3]

അദ്ദേഹം മൂന്നു വിവാഹങ്ങൾ കഴിച്ചു. ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. രണ്ടാമത്തെ ഭാര്യ രത്നമയീദേവി. മൂന്നു മക്കൾ ആയിരുന്നു അവർക്ക്. ശാരദാ മണി ദേവി, ജ്യോതീന്ദ്ര നാഥ ദീക്ഷിത്. നരേന്ദ്ര നാഥ ദീക്ഷിത്. എന്നിവർ. പിന്നീട് രത്നമയീദേവിയുമായി മുൻഷി അകന്നു.അവസാന കാലത്ത് അദ്ദേഹം മുറപ്പെണ്ണായ ലക്ഷ്മിക്കുട്ടി അമ്മയോടൊപ്പമായിരുന്നു താമസം.

കൃതികൾ[തിരുത്തുക]

നാടകങ്ങൾ[തിരുത്തുക]

  • സുപ്രഭ (2 ഭാഗങ്ങൾ)
  • കള്ളന്മാരുടെ രഹസ്യങ്ങൾ
  • മധുവിധു
  • എന്റെ സ്വരാജ്
  • പ്രകാശം
  • പരസ്പര സഹായം
  • പ്രതിഭ
  • മധുവിധു
  • രഹസ്യങ്ങൾ
  • അധ്യാപകൻ
  • സുപ്രഭ
  • ആറടിമണ്ണ്
  • തിരിച്ചടി
  • കള്ളൻ ഞാനാ

കഥ, തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

സ്മരണ[തിരുത്തുക]

ഇദ്ദേഹത്തിന്റെ സ്മരണക്കായി അടൂരിൽ മുൻഷി പരമു പിള്ള സ്മൃതി കേന്ദ്രം പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Manamagal 1951". The Hindu. Aug 15, 2008. മൂലതാളിൽ നിന്നും 2014-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 മാർച്ച് 2014. {{cite news}}: |first= missing |last= (help)
  2. “മുൻഷി പരമു പിള്ള വ്യക്തിയും ജീവിതവും“. ലെൻസ് ബുക്സ്. പുറങ്ങൾ. 42–43. ISBN 9788192256511. {{cite book}}: |first= missing |last= (help)
  3. "മുൻഷി പരമുപിള്ള". malayalachalachithram.com. ശേഖരിച്ചത് 20 മാർച്ച് 2014. {{cite web}}: |first= missing |last= (help)

അധിക വായനയ്ക്ക്[തിരുത്തുക]

  • “മുൻഷി പരമു പിള്ള വ്യക്തിയും ജീവിതവും“ - സലിം കുമാർ, ലെൻസ് ബുക്സ്, അടൂർ

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുൻഷി_പരമുപിള്ള&oldid=3656329" എന്ന താളിൽനിന്ന് ശേഖരിച്ചത്