രത്നമയീദേവി
Jump to navigation
Jump to search
സംസ്കൃതം, ഹിന്ദി ഭാഷകളിലെ പണ്ഡിതയും മലയാളം, ഹിന്ദി ഭാഷകളിലെ നിരവധി കൃതികളുടെ വിവർത്തകയുമാണ് രത്നമയീദേവി (1909 - ). സ്വാതന്ത്യ സമര സേനാനിയായിരുന്നു. ഗാന്ധിജിയുടെ വാർധ ആശ്രമത്തിലെ സ്കൂളിൽ അധ്യാപികയായിരുന്നു.[1]
ജീവിതരേഖ[തിരുത്തുക]
തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂരിൽ ജനിച്ചു. അച്ഛൻ ഗോപാലപിള്ളയും അമ്മ പാർവതിയമ്മയും അധ്യാപകരായിരുന്നു. മലയാള സാഹിത്യകാരനായിരുന്ന മുൻഷി പരമുപിള്ളയായിരുന്നു ആദ്യ ഭർത്താവ്. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് സംസ്കൃതം ഓണേഴ്സ് പരീക്ഷ പാസായി. പിന്നീട് സഹപ്രവർത്തകനായിരുന്ന സീതാ ചരൺ ദീക്ഷിതിനെ വിവാഹം കഴിച്ചു. ശാരദാ മണി ദേവി, ജ്യോതീന്ദ്ര നാഥ ദീക്ഷിത്. നരേന്ദ്ര നാഥ ദീക്ഷിത്. എന്നിവർ മക്കളാണ്.[2] ജെ.എൻ. ദീക്ഷിത് എന്ന ജ്യോതീന്ദ്ര നാഥ ദീക്ഷിത് ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധൻ ആയിരുന്നു. ഗയാനയിലെ ഇന്ത്യയുടെ സാംസ്കാരിക അംബാസിഡറായിരുന്നു.
കൃതികൾ[തിരുത്തുക]
- ജീവിതസന്ധ്യയിൽ നിന്ന് (ആത്മകഥ)
- ഫ്രം ദ ഡസ്ക് ഓഫ് ലൈഫ് (ഇംഗ്ലീഷിൽ)
- കേരള സിംഹം (സർദാർ കെ.എം. പണിക്കരുടെ കൃതിയുടെ ഹിന്ദി വിവർത്തനം - സീതാ ചരൺ ദീക്ഷിതുമൊന്നിച്ച്)[3]
- കൈരളി സാഹിത്യ ദർശന : മലയാള സാഹിത്യ് കാ പരിചയ് (ഹിന്ദി)
- വള്ളത്തോൾ കീ കവിതായേൻ (ഹിന്ദി)[4]
- വിമൻ ഇൻ സാൻസ്ക്രിറ്റ് ഡ്രാമാസ് (ഇംഗ്ലീഷ്)
അവലംബം[തിരുത്തുക]
- ↑ https://www.charoka.com/From-the-Dusk-of-Life/b/18830
- ↑ http://www.malayalachalachithram.com/profiles.php?i=7802&ln=ml
- ↑ http://books.google.co.in/books?id=8JDsBBDoMccC&pg=PA57&lpg=PA57&dq=Ratnamayidevi+Diksit&source=bl&ots=iid3Qgh5_S&sig=I0kWRir_xlC4Mhpj0V_XZlHTSI8&hl=en&sa=X&ei=V0gqU4C7K4_PrQen04CIDw&ved=0CDgQ6AEwBDgK#v=onepage&q=Ratnamayidevi%20Diksit&f=false
- ↑ http://archive.is/tWb6C