സി.വി. കുഞ്ഞുരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.വി. കുഞ്ഞുരാമൻ

പ്രമുഖനായ മലയാള പത്രാധിപരും സാമൂഹ്യ നവോത്ഥാന നായകനുമായിരുന്നു സി.വി. കുഞ്ഞുരാമൻ(1871 - 1949).

ജീവിതരേഖ[തിരുത്തുക]

കവി, വിമർശകൻ, കേരള കൗമുദി സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായ സി.വി കൊല്ലം ജില്ലയിലെ മയ്യനാട്ടിൽ ജനിച്ചു. എൽ.എം.എസ് സ്കൂളിലും കൊല്ലം ഗവൺമെന്റ് ഹൈസ്കൂളിലും പഠിച്ചു. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സി.വി. പിന്നീട് വക്കീൽ വൃത്തിയിലേക്കു മാറി. മലയാള വർഷം 1103 ൽ എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ അനാചാരങ്ങൾക്കെതിരെ തൂലിക പടവാളാക്കി പൊരുതി. കേരള കൗമുദി ആദ്യം മയ്യനാടു നിന്നും പിന്നീട് തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. സുജാനന്ദിനിയിലെഴുതിയ കവിതകളും ഗദ്യവും നിരവധി പേരെ ആകർഷിച്ചു. 1949 ൽ അദ്ദേഹം അന്തരിച്ചു.[1] തിരണ്ടുകുളി, പുളികുടി, താലികെട്ട് തുടങ്ങിയ ജാതീയ സമ്പ്രദായങ്ങൾക്കെതിരെ കവിതകളും കഥകളുമെഴുതി. മലയാളരാജ്യം പത്രത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചു.[2]

ഭാഷാഭിമാനി, സിംഹളൻ, പി.കെ. തിയ്യൻ എനന്നീ തൂലികാ നാമങ്ങളിലാണ് അദ്ദേഹമെഴുതിയിരുന്നത്. അധഃകൃതർക്ക് പ്രത്യേക സ്കൂളുകൾ അനുവദിക്കുന്നതിനു വേണ്ടി പ്രയത്നിച്ച അദ്ദേഹം ഈഴവർക്കു വേണ്ടി മയ്യനാട് ഗ്രാമത്തിൽ വെള്ളമണൽ എന്ന പേരിൽ വിദ്യാലയം സ്ഥാപിച്ചു. 1928 ലും 1931 ലും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറിയായി. യുക്തിവാദി പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചു.

പത്രപ്രവാകനും എഴുത്തുകാരനുമായിരുന്ന കെ. സുകുമാരൻ മകനാണ്.

കൃതികൾ[തിരുത്തുക]

കവിത[തിരുത്തുക]

  • കാർത്തികോദയം
  • ശ്രീ പത്മനാഭസന്നിധിയിൽ
  • ഈഴവനിവേദനം
  • നരലോകം
  • ഒരു സന്ദേശം
  • സ്വാമിചൈതന്യം
  • സ്വാഗതഗാനം

നാടകം[തിരുത്തുക]

  • മാലതീകേശവം

ഗദ്യം[തിരുത്തുക]

  • ഒരു നൂറു കഥകൾ
  • എന്റെ ശ്രീകോവിൽ
  • ആശാൻ സ്മരണകൾ
  • അറബിക്കഥകൾ (നാലു ഭാഗം)
  • ഷേക്സ്പിയർ കഥകൾ
  • രാമദേവനും ജാനകിയും
  • വെന്നീസ്സിലെ വ്യാപാരി
  • വരലോല
  • ഹേമലീല
  • കൊടുങ്കാററ്
  • വാല്മീകിരാമായണം
  • സോമനാഥൻ
  • വ്യാസഭാരതം
  • രാധാറാണി
  • രാമായണകഥ
  • കാന്തിമതി
  • ലുക്രീസിന്റെ ചാരിത്രഹാനി
  • പത്നാദേവി (അപൂർണം)
  • രാഗപരിണാമം
  • ദുർഗാക്ഷേത്രം (അപൂർണം)പഞ്ചവടി
  • നാഗകന്യക (അപൂർണം)
  • ഉണ്ണിയാർച്ച
  • തുമ്പോലാർച്ച
  • മാലുത്തണ്ടാൻ
  • ഒരു നൂററാസ്സിനു മുമ്പ്
  • ലോകമതങ്ങൾ (തർജ്ജമ)

ചരിത്രം[തിരുത്തുക]

  • കെ. സി. കേശവപിള്ളയുടെ ജീവചരിത്രം
  • ഇന്ത്യാ ചരിത്ര സംഗ്രഹം

അവലംബം[തിരുത്തുക]

  1. http://www.cvkunhuraman.com
  2. നവകേരള ശില്പികൾ ജീവിതപഥത്തിലൂടെ ടി.കെ. കൃഷ്ണകുമാർ, പൂർണ്ണ ബുക്ക്സ്2011

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

വെബ്സൈറ്റ്[1]

"https://ml.wikipedia.org/w/index.php?title=സി.വി._കുഞ്ഞുരാമൻ&oldid=3720476" എന്ന താളിൽനിന്ന് ശേഖരിച്ചത്