പി.എ. തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.എ. തോമസ്
ജനനം1922 മാർച്ച് 22
ഞാറക്കൽ
തൊഴിൽസംവിധായകൻ
നടൻ
നിർമാതാവ്
ജീവിത പങ്കാളി(കൾ)റോസ് ഭാര്യ

ഒരു മലയാളചലച്ചിത്രസംവിധായകനും നിർമ്മാതാവുമാണ് പി.എ. തോമസ്.

ജീവിതരേഖ[തിരുത്തുക]

ഞാറയ്ക്കൽ പുത്തനങ്ങാടി കുടുംബത്തിൽ പി.ജെ. എബ്രഹാമിന്റെയും മറിയാമ്മയുടെയും പുത്രനയി 1922 മാർച്ച് 22-ന് പി.എ. തോമസ് ജനിച്ചു. ഇന്റർമെഡിയറ്റ് പാസായ തോമസ് വിദ്യ അഭ്യസിക്കുമ്പോൾതന്നെ നല്ലസ്പോട്സുമാൻ, നല്ലനടൻ, നല്ലഗായകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായിരുന്നു. വിദ്യാഭ്യാസം തുടരാതെ ഇദ്ദേഹം നേരേ നാടക രംഗത്തു പ്രവേശിച്ചു. തോമസ് കേരള കലാസമിതി[1] എന്ന പേരിൽ സ്വന്തമായി ഒരു നാടകസംഘം രൂപീകരിച്ച് അനവധി നാടകങ്ങൾ അവതരിപ്പിച്ചു.

സിനിമ പ്രവേശനം[തിരുത്തുക]

1951-ൽ പ്രസന്ന എന്ന മലയാളചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്കു കടന്നു വന്നു. തോമസ് പിക്ചേഴ്സ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ച് സിനിമകൾ നിർമിച്ചു. ശ്രീകോവിൽ, ജിവിക്കാൻ അനുവദിക്കുക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹധർമിണിയാണ് റോസ്.[2][3]

അവലംബം[തിരുത്തുക]

  1. "വ്യക്തികൾ". കൊച്ചിൻ കോർപ്പറേഷൻ. ശേഖരിച്ചത് 2013 ജൂൺ 11.
  2. മലയാളസംഗീതം ഇൻഫൊയിൽ നിന്ന് പി.എ. തൊമസ്
  3. മൂവി3 ഡാറ്റാ ബേസിൽ നിന്ന് പി.എ. തോമസ്
"https://ml.wikipedia.org/w/index.php?title=പി.എ._തോമസ്&oldid=2329587" എന്ന താളിൽനിന്ന് ശേഖരിച്ചത്