പാപ്പുക്കുട്ടി ഭാഗവതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pappukutty Bhagavathar
പാപ്പുകുട്ടി ഭാഗവതർ
ജനനം(1913-03-29)29 മാർച്ച് 1913
മരണം22 ജൂൺ 2020(2020-06-22) (പ്രായം 107)
ദേശീയതIndian
തൊഴിൽചലച്ചിത്ര നടൻ
സജീവ കാലം1949 - 2017
ജീവിതപങ്കാളി(കൾ)ബേബി
(1947-2017, അവരുടെ മരണം വരെ)
കുട്ടികൾസെൽമ ജോർജ്, മോഹൻ ജോസ്, സാബു ജോസ്
മാതാപിതാക്ക(ൾ)മിഖായേൽ, അന്നമ്മ

മലയാള നാടക - സിനിമ അഭിനേതാവും ചലച്ചിത്രപിന്നണിഗായകനുമായിരുന്നു കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടി ഭാഗവതർ (29 മാർച്ച് 1913 - 22 ജൂൺ 2020)[1]

ജീവിതരേഖ[തിരുത്തുക]

1913 മാർച്ച് 29-ന് മിഖായേലിന്റെയും അന്നമ്മയുടെയും മകനായി കൊച്ചിയിൽ ജനിച്ച പാപ്പുക്കുട്ടി ഭാഗവതർ, ഏഴാമത്തെ വയസ്സിൽ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. പതിനേഴു വയസ്സുള്ളപ്പോളാണ് ആർട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'മിശിഹാചരിത്ര'ത്തിൽ മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണൽ നടനാവുന്നത്. ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫും മിശിഹാചരിത്രത്തിൽ അഭിനയിച്ചിരുന്നു. സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു. പിന്നീട് ചങ്ങനാശേരിയിലുള്ള നാടകട്രൂപ്പുകളുടെ കൂടെയായി. തിക്കുറിശ്ശിയുടെ മായ എന്ന നാടകത്തിൽ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലനുമായിരുന്നു. കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു മായ. ഒരു വർഷം 290 സ്‌റ്റേജുകളിലാണ് മായ അവതരിപ്പിച്ചത്. സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകൾ, ചിരിക്കുന്ന ചെകുത്താൻ, പത്തൊമ്പതാം നൂറ്റാണ്ട്.... തുടങ്ങി അനവധി നാടകങ്ങൾ.15,000 വേദികളിലെങ്കിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.[2]

കോയമ്പത്തൂർ പക്ഷിരാജ സ്റ്റുഡിയോയിൽ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതിൽ പാടുകയും ചെയ്തു. പിന്നീട് ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഗുരുവായൂരപ്പൻ, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യർ, പഠിച്ച കള്ളൻ, അഞ്ചു സുന്ദരികൾ... തുടങ്ങിയവ. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടി. 2010ൽ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ് -ഭാവന സിനിമയിലെ പ്രശസ്തമായ 'എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ...' എന്ന പാട്ടു പാടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 1988 ലാണ് വൈസ് ചാൻസലർ എന്ന അവസാന സിനിമ പുറത്തിറങ്ങിയത്. 107 വർഷം നീണ്ടുനിന്ന ആ ജീവിതം 2020 ജൂൺ 22-ന് വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വവസതിയിൽ വച്ച് അവസാനിച്ചു. പരേതയായ ബേബിയാണ് ഭാര്യ. ഇവർ 2017-ൽ അന്തരിച്ചു. പ്രശസ്ത ഗായികയായ സെൽമ ജോർജ്, ചലച്ചിത്രനടൻ മോഹൻ ജോസ്, സാബു ജോസ് എന്നിവരാണ് മക്കൾ.

അഭിനയജീവിതം[3][തിരുത്തുക]

ക്ര.നം. സിനിമ വർഷം നിർമ്മണം സംവിധാനം
1 പ്രസന്ന 1950 ശ്രീരാമുലു നായിഡു ,എൻ എക്സ് ജോർജ്ജ് ശ്രീരാമുലു നായിഡു
2 സ്ത്രീഹൃദയം 1960 ടി & ടി പ്രൊഡൿഷൻ ജെ ഡി തോട്ടാൻ
3 ഒരാൾകൂടി കള്ളനായി 1964 പി എ തോമസ്സ് പി എ തോമസ്സ്
4 ശ്രീ ഗുരുവായൂരപ്പൻ 1964 കെ എസ് ഗണപതി എസ് രാമനാഥൻ
5 ശ്യാമളച്ചേച്ചി 1965 ആർ ചെല്ലദുരൈ ,വി അബ്ദുള്ള പി ഭാസ്കരൻ
6 മുതലാളി 1965 എസ് എം രാജു എം എ വി രാജേന്ദ്രൻ
7 വിരുതൻ ശങ്കു 1968 പി കെ സത്യപാൽ വേണുഗോപാല മേനോൻ
8 അഞ്ചു സുന്ദരികൾ 1968 കാസിം വെങ്ങോല എം കൃഷ്ണൻ നായർ
9 കാട്ടുകുരങ്ങ് 1969 രവീന്ദ്രനാഥൻ നായർ പി ഭാസ്കരൻ
10 പഠിച്ച കള്ളൻ 1969 എ എൽ ശ്രീനിവാസൻ എം കൃഷ്ണൻ നായർ
11 വില കുറഞ്ഞ മനുഷ്യൻ 1969 പി രാമസ്വാമി എം എ രാജേന്ദ്രൻ
12 അർജുൻ ഡെന്നിസ് (വൈസ് ചാൻസ്ലർ) 1988 പി ടി സേവിയർ തേവലക്കര ചെല്ലപ്പൻ

മരണം[തിരുത്തുക]

2020 ജൂൺ 22-ന്‌ കൊച്ചി പെരുമ്പടപ്പിലെ വസതിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ ഇദ്ദേഹത്തിന് നൂറ്റി ഏഴുവയസായിരുന്നു.

അവലംബം[തിരുത്തുക]

  1. "A voice that still casts a spell - The Hindu". thehindu.com. Retrieved 2014-08-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-21. Retrieved 2012-07-21.
  3. "പാപ്പുക്കുട്ടി ഭാഗവതർ)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാപ്പുക്കുട്ടി_ഭാഗവതർ&oldid=3970130" എന്ന താളിൽനിന്ന് ശേഖരിച്ചത്