Jump to content

ഗ്രാൻഡ് മാസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേൾഡ് ചെസ്സ് ഫെഡെറേഷൻ ചെസ്സ് കളിക്കാർക്ക് നൽകുന്ന ഒരു സ്ഥാനപ്പേരാണ് ഗ്രാൻഡ് മാസ്റ്റർ. ലോക ചാമ്പ്യൻ കഴിഞ്ഞാൽ ഒരു ചെസ്സ് കളിക്കാരനു ലഭിക്കുന്ന ഉന്നത പദവിയാണിത്. ഇതൊരു ആയുഷ്ക്കാല പദവിയാണ്. ഒരിക്കൽ ലഭിച്ചാൽ തിരിച്ചെടുക്കുകയില്ല.ഗ്രാൻഡ് മാസ്റ്റർ പദവിക്ക് സ്ത്രീകളും പുരുഷന്മാരും അർഹരാണ്. ഗ്രാൻഡ് മാസ്റ്ററിനെ കൂടാതെ വനിതാ ചെസ്സ് കളിക്കാർക്ക് വനിതാ ഗ്രാൻഡ് മാസ്റ്റർ എന്ന ഒരു പദവി കൂടെ ഫിഡെ നൽകുന്നുണ്ട്.



"https://ml.wikipedia.org/w/index.php?title=ഗ്രാൻഡ്_മാസ്റ്റർ&oldid=2380017" എന്ന താളിൽനിന്ന് ശേഖരിച്ചത്