പിൻ (ചെസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂല്യമേറിയ കരുവിന് മുമ്പിൽ മറ്റൊരു കരു ഇരിക്കുമ്പോൾ പ്രയോഗിക്കുന്ന, ചെസ്സിലെ ഒരു തന്ത്രമാണ് 'പിൻ'. ആക്രമണകാരിയായ ഒരു കരുവിനെ കൊണ്ട് ഏതിരാളിയുടെ കരുവിന്റെ നീക്കങ്ങൾക്ക് തടയിടുന്നതാണി ഈ തന്ത്രം. ഈ തന്ത്രത്തിൽ ഏതിരാളിയുടെ കരു നീങ്ങുകയാണെങ്കിൽ പിൻ ചെയ്യപ്പെട്ട കരുവിന് പിന്നിലുണ്ടായിരുന്ന മൂല്യമേറിയ കരുവിനെ വെട്ടിയെടുക്കാൻ അവസരം ലഭിക്കുന്നു. തിരശ്ചീനമായോ, കുത്തനെയോ, കോണോടുകോണോ കൂടുതൽ കള്ളികൾ നീങ്ങാൻ കഴിവുള്ള ആന, തേര്, മന്ത്രി എന്നീ കരുക്കൾക്കാണ് 'പിൻ' എന്ന തന്ത്രം പ്രയോഗിക്കാൻ കഴിയുന്നത്. രാജാവ്, കുതിര, കാലാൾ എന്നിവയ്ക്ക് മറ്റു കരുക്കളെ പിൻ ചെയ്യാനുള്ള കഴിവില്ല. രാജാവ് ഒഴിച്ചുള്ള ഏതൊരു കരുവിനെയും പിൻ ചെയ്യാൻ സാധിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പിൻ_(ചെസ്സ്)&oldid=2012929" എന്ന താളിൽനിന്ന് ശേഖരിച്ചത്