കിംങ്സ് ഗാംബിറ്റ്
ദൃശ്യരൂപം
നീക്കങ്ങൾ | 1.e4 e5 2.f4 |
---|---|
ECO | C30–C39 |
ഉത്ഭവം | No later than 16th century |
Parent | Open Game |
Chessgames.com opening explorer |
ചെസ്സിലെ ഒരു പ്രാരംഭനീക്കമായ കിംങ്സ് ഗാംബിറ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്:
വെള്ള ഒരു കാലാളിനെ കറുപ്പിന് വെട്ടാനുവദിച്ച് കറുപ്പിന്റെ e-കാലാളിനെ മധ്യഭാഗത്ത് നിന്ന് വഴി തിരിച്ചു വിട്ട് d4 എന്ന നീക്കത്തിലൂടെ മധ്യഭാഗം നേടുക എന്ന ഉദ്ദേശ്യത്തോടെ നീക്കുന്ന പ്രാരംഭനീക്കമാണിത്. കറുപ്പ് അധികം ലഭിച്ച കാലാളിനെ നിലനിർത്താനായാൽ വെള്ളയുടെ രാജാവിന്റെ ഭാഗം ദുർബലമാകുന്നു എന്നതാണ് ഈ പ്രാരംഭനീക്കത്തിന്റെ തത്ത്വം.വെള്ളയ്ക്കാകട്ടെ നഷ്ടപ്പെട്ട കാലാളിനു പകരം ആക്രമണത്തിനുള്ള അവസരങ്ങൾ കൂടുതൽ ലഭിയ്ക്കുകയും ചെയ്യുന്നു