ഫോർക്ക് (ചെസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
abcdefgh
8
Chessboard480.svg
a8 black തേര്
d7 black രാജാവ്
b6 white കുതിര
g4 black കാലാൾ
f3 white തേര്
h3 white തേര്
c1 white രാജാവ്
8
77
66
55
44
33
22
11
abcdefgh
The white knight forks Black's king and rook. Black's pawn forks the white rooks.

ചെസ്സിൽ, ഒന്നിലധികം കരുക്കളെ ഒരു കരു കൊണ്ട് ആക്രമിക്കുന്ന തന്ത്രത്തെയാണ് ഫോർക്ക് എന്ന് പറയുന്നത്. സാധാരണയായി രണ്ടു കരുക്കളെയാണ് ആക്രമിക്കാറുള്ളത്. അതുകൊണ്ട് പലപ്പോഴും ഇതിനെ ഇരട്ട ആക്രമണം എന്നും പറയുന്നു. ഏതിരാളിയുടെ കരുക്കളെ വെട്ടിയെടുക്കാനാണ് സാധാരണയായി ഈ തന്ത്രം കൂടുതലായും പ്രയോഗിക്കുന്നത്. ഒറ്റ നീക്കത്തിൽ ഒന്നിലധികം കരുക്കളെ രക്ഷിച്ചെടുക്കുകയെന്നത് ഏതിരാളിയെ പ്രശ്നത്തിലാക്കാനും കരുനഷ്ടം സംഭവിക്കുന്നതിനും കാരണമാകുന്നു. ചെസ്സിലെ മറ്റു തന്ത്രങ്ങളുമായി ചേർത്ത് ഫോർക്ക് പലപ്പോഴും ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.

കാലാളു കൊണ്ടുള്ള ഫോർക്ക്[തിരുത്തുക]

abcdefgh
8
Chessboard480.svg
g4 black കാലാൾ
f3 white തേര്
h3 white തേര്
8
77
66
55
44
33
22
11
abcdefgh
കാലാൾ വെളുത്ത തേരുകളെ ഫോർക്ക് ചെയ്തിരിക്കുന്നു.

ചിത്രത്തിൽ കാണിച്ചിരിക്കുന്നത് കാലാളിനെ കൊണ്ടുള്ള ഫേർക്ക് ചെയ്യൽ ആണ്. ഇവിടെ കാലാൾ രണ്ടു തേരുകളെ ഒരേസമയം ആക്രമിച്ചിരിക്കുന്നു. ഏതു തേരിനെ മാറ്റിയാലും കാലാൾ ഒരു തേരിനെ എടുക്കുന്നു. ചില സന്ദർഭങ്ങളിൽ ഇതിൽ നിന്നും രാജാവിനു ചെക്കുവച്ചു രക്ഷപെടാവുന്നതാണ്. മറ്റൊരു രക്ഷപെടൽ കാലാളിനെ 'പിൻ' ചെയ്തുകൊണ്ട് നടത്താവുന്നതാണ്. ഈ രണ്ടുരക്ഷപെടലും വളരെ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. മന്ത്രിയെ കിട്ടുന്ന ഫോർക്ക് ചെയ്യൽ കഴിഞ്ഞാലുള്ള ഏറ്റവും ലാഭകരമായ ഒരു ഫോർക്ക് ചെയ്യലാണിത്.

കുതിര കൊണ്ടുള്ള ഫോർക്ക് ചെയ്യൽ[തിരുത്തുക]

abcdefgh
8
Chessboard480.svg
a8 black തേര്
d7 black രാജാവ്
b6 white കുതിര
c4 black രാജ്ഞി
8
77
66
55
44
33
22
11
abcdefgh
കുതിര കറുത്ത രാജാവിനെയും തേരിനെയും മന്ത്രിയെയും ഫോർക്ക് ചെയ്തിരിക്കുന്നു.

മന്ത്രിയെ കിട്ടുന്ന ഈ ഫോർക്ക് ചെയ്യൽ ഏറ്റവും ലാഭകരമായ ഒന്നാണ്. ഇവിടെ കുതിരയെ വെട്ടിമാറ്റാൻ സാധിക്കാത്തിടത്തോളം എതിരാളിക്ക് മന്ത്രിയെ നഷ്ടപെടുന്നു. ഇവിടെ മന്ത്രിയാണോ തേരാണോ വെട്ടിയെടുക്കേണ്ടതെന്ന് വെളുത്ത കുതിരക്കു തീരുമാനിക്കാം.

റോയൽ ഫോർക്ക്[തിരുത്തുക]

കുതിര ഉപയോഗിച്ച് മന്ത്രിയെയും രാജാവിനെയും ഫോർക്ക് ചെയ്യുന്നതിനെയാണ് 'റോയൽ ഫോർക്ക്' എന്ന് പറയുന്നത്. ഫോർക്കുകളിൽ വെച്ച് ഏറ്റവും ലാഭകരമായ ഒന്നാണിത്.

ആന കൊണ്ടുള്ള ഫോർക്ക് ചെയ്യൽ[തിരുത്തുക]

abcdefgh
8
Chessboard480.svg
b7 black തേര്
f3 white ആന
h1 black തേര്
8
77
66
55
44
33
22
11
abcdefgh
വെളുത്ത ആന കറുത്ത തേരുകളെ ഫോർക്ക് ചെയ്തിരിക്കുന്നു.

ആനക്ക് പകരം തേരിനെ കിട്ടുന്ന ഒരു ഫോർക്ക് ചെയ്യൽ ചിത്രത്തിൽ കാണിച്ചിരിക്കുന്നു. സാധാരണയായി ഒരേ കോണോടു കോണായി മാത്രമേ ഇത് വരികയുല്ലൂ. ചെക്കു വച്ചും ആനയെ പിൻ ചെയ്തും ഈ ഫോർക്കിൽ നിന്നും രക്ഷപെടാൻ സാധിക്കും.

ആനയും കുതിരയും സംയുക്തമായുള്ള ഫോർക്ക് ചെയ്യലും പിൻ ചെയ്യലും[തിരുത്തുക]

abcdefgh
8
Chessboard480.svg
a8 black രാജാവ്
b7 black രാജ്ഞി
b5 white കുതിര
d5 white ആന
8
77
66
55
44
33
22
11
abcdefgh
വെളുത്ത ആനയും കുതിരയും സംയുക്തമായുള്ള ഫോർക്ക് ചെയ്യലും പിൻ ചെയ്യലും.

കറുത്ത മന്ത്രി ആനയെ വെട്ടിയെടുത്താൽ വെളുത്ത കുതിര c7-ലേക്ക് ചാടി കറുത്ത മന്ത്രിയെയും രാജാവിനെയും ഫോർക്ക് ചെയ്യുന്നു. ഈ ഉദാഹരണം ഫോർക്ക് ചെയ്യലിന്റെയും പിൻ ചെയ്യലിന്റെയും ശക്തിവിളിച്ചോതുന്ന ഒന്നാണ്.

വെളുത്ത ആനയും കുതിരയും സംയുക്തമായുള്ള ഫോർക്ക് ചെയ്യലും പിൻ ചെയ്യലും. കറുത്ത മന്ത്രി ആനയെ വെട്ടിയെടുത്താൽ വെളുത്ത കുതിര c7-ലേക്ക് ചാടി കറുത്ത മന്ത്രിയെയും രാജാവിനെയും ഫോർക്ക് ചെയ്യുന്നു. ഈ ഉദാഹരണം ഫോർക്ക് ചെയ്യലിന്റെയും പിൻ ചെയ്യലിന്റെയും ശക്തിവിളിച്ചോതുന്ന ഒന്നാണ്.

"https://ml.wikipedia.org/w/index.php?title=ഫോർക്ക്_(ചെസ്സ്)&oldid=3137950" എന്ന താളിൽനിന്ന് ശേഖരിച്ചത്