ചോക്ലേറ്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോക്കലേറ്റ്
സംവിധാനംഷാഫി
നിർമ്മാണംപി. കെ. മുരളീധരൻ, ശാന്ത മുരളി
കഥസച്ചി, സേതു
അഭിനേതാക്കൾപൃഥ്വിരാജ്
ജയസൂര്യ
ലാലു അലക്സ്
സലിം കുമാർ
റോമ
സംവൃത സുനിൽ
രമ്യ നമ്പീശൻ
സംഗീതംഅലക്സ് പോൾ
ഗാനരചനവയലാർ ശരത്ചന്ദ്ര വർമ്മ
ഛായാഗ്രഹണംഅഴകപ്പൻ. എൻ
ചിത്രസംയോജനംഹരിഹരപുത്രൻ
വിതരണംവൈശാഖ മൂവീസ്
റിലീസിങ് തീയതി2007
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഷാഫി സംവിധാനം ചെയ്ത്, പൃഥ്വിരാജ്, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചോക്കലേറ്റ്. അനന്താ വിഷൻസിന്റെ ബാനറിൽ പി. കെ. മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. വൈശാഖ മൂവീസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം 2007 -ൽ ഇറങ്ങിയ ചിത്രങ്ങളിൽ വച്ച് ഏറ്റവും ഉയർന്ന പ്രദർശന വിജയം നേടിയ മലയാളചലച്ചിത്രമായിരുന്നു[അവലംബം ആവശ്യമാണ്].

രചന[തിരുത്തുക]

കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സച്ചി, സേതു എന്നിവർ ചേർന്നാണ്‌.

അഭിനേതാക്കൾ[തിരുത്തുക]

കഥാതന്തു[തിരുത്തുക]

വനജ ടീച്ചർ (വനിത കൃഷ്ണചന്ദ്രൻ) ജോലി ചെയ്യുന്ന സെന്റ് മേരീസ് വിമൻസ് കോളേജിൽ പി ജി കോഴ്സിന് ഒരു സീറ്റ് ആൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. പ്രിൻസിപ്പാളുടെ വിവേചനാധികാരം ഉപയോഗിച്ച് അത് ആൺകുട്ടികൾക്ക് കൊടുക്കാവുന്നതാണ്. പഠിക്കുന്ന കോളേജിൽ ഒൻപത് സസ്പെൻഷനും ഏഴ് പോലീസ് കേസും സമ്പാദിച്ച മകൻ ശ്യാം ബാലഗോപാലിന് (പൃഥ്വിരാജ്) ആ സീറ്റ് നേടിക്കൊടുക്കാൻ ടീച്ചർ ശ്രമിക്കുന്നു. മകനെ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നോക്കാം എന്ന ടീച്ചറുടെ ഉറപ്പിൽ, പ്രിൻസിപ്പാ‍ൾ എലീന ജോൺ (ശാരി) ആ സീറ്റ് ശ്യാമിന് കൊടുക്കുന്നു.

മൂവായിരത്തോളം പെൺപിള്ളാരുടെ ഇടയിലെത്തുന്ന ഒറ്റ ആൺ‌തരിയായ ശ്യാമിന് കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. പി ടി എ പ്രസിഡണ്ട് മാത്യൂസിന്റെ (ലാലു അലക്സ്) മകൾ ആൻ മാത്യൂസ് ബാഹുലേയന്റെ (രാജൻ പി. ദേവ്) മകൾ നന്ദന (സംവൃത സുനിൽ), സൂസൻ (രമ്യ നമ്പീശൻ) എന്നിവരുൾപ്പെടുന്ന ഗ്രൂപ്പ് ശ്യാമിനെ പുകച്ച് പുറത്ത് ചാടിയ്ക്കാൻ ശ്രമിക്കുന്നു. അവരുടെ എതിർ ഗ്രൂപ്പായ പ്രീത നയിക്കുന്ന ഗ്രൂപ്പ് ശ്യാമിന് അനുകൂലവുമാണ്. ക്രമേണ ശ്യാമും ആൻ മാത്യൂസും തമ്മിൽ പരസ്പരം അടുക്കുന്നു. പക്ഷേ അവർ പരസ്പരം ഇഷ്ടം തുറന്ന് പറയുന്നില്ല. ഇതിനിടയിൽ ഫാഷൻ ഡിസൈനർ ആയ രഞ്ജിത്ത് (ജയസൂര്യ) ഫെമിനാ ഷോയിൽ മോഡലാകാൻ നന്ദനയെ പ്രേരിപ്പിയ്ക്കാൻ ശ്യാമിന്റെ സഹായം തേടുന്നു. ആൻ മാത്യൂസിന് വരുന്ന മാനുവൽ എബ്രാഹുമായുള്ള (സൈജു കുറുപ്പ്) വിവാഹാലോചന ശ്യാം കൂട്ടുകാരായ പപ്പൻ (സലിം കുമാർ), രഞ്ജിത്ത് എന്നിവരുമായി ചേർന്ന് മുടക്കുന്നു. രഞ്ജിത്തിന് നന്ദനയോട് പ്രണയമാണ് എന്ന് അറിഞ്ഞ ശ്യാം യൂണിവേഴ്സിറ്റി ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളെ പരിശീലിപ്പിക്കാൻ എന്ന പേരിൽ കൂട്ടുകാരേയും രഞ്ജിത്തിനേയും കോളേജിൽ കൊണ്ട് വരുന്നു. മാനുവലുമായുള്ള കല്യാണം മുടക്കി എന്ന പേരിൽ ആൻ ശ്യാമുമായി ഉടക്കുന്നു. ഇതിനിടയിൽ ശ്യാമും നന്ദനയുമായി അടുത്തിടപഴകുന്ന ഫോട്ടോകൾ കിട്ടുന്ന ബാഹുലേയൻ മുതലാളി ഗുണ്ടകളുമായി വന്ന് ശ്യാമിനെ ആക്രമിക്കുന്നു. ഫോട്ടോ അയച്ചത് ആൻ ആണെന്ന ധാരണയിൽ ശ്യാം ആനുമായി പിണങ്ങുന്നു. വീണ്ടും ഫോട്ടോകൾ കിട്ടുന്ന ബാഹുലേയൻ വീണ്ടും ഗുണ്ടകളുമായി വരുന്നു. ഇതറിഞ്ഞ നന്ദന ശ്യാമിനെ അറിയിക്കാൻ ശ്യാം താമസിക്കുന്ന ഹോട്ടലിലേയ്ക്ക് പോകുന്നു. ഹോട്ടലിൽ അനാശാസ്യം നടക്കുന്നു എന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് വന്നെത്തുന്ന പോലീസ് ഇൻസ്പെക്ടർ ആന്റണിയും (സാദിഖ്) സംഘവും നന്ദനയേയും ശ്യാമിനേയും അറസ്റ്റ് ചെയ്യുന്നു. രാമഭദ്രൻ ഐ.പി.എസ് (സ്ഫടികം ജോർജ്ജ്) ഇടപെട്ട് അവരെ മോചിപ്പിച്ചെങ്കിലും മഞ്ഞപത്രങ്ങളിൽ വാർത്ത വരുന്നു. പി ടി എ മീറ്റിങ്ങിൽ പ്രശ്ന പരിഹാരമായി ശ്യാമും നന്ദനയും തമ്മിലുള്ള വിവാഹം കഴിപ്പിയ്ക്കാൻ തീരുമാനിക്കാനിരിക്കുമ്പോൾ പ്രീതയാണ് ഫോട്ടോ അയച്ചതിന്റേയും പോലീസിൽ ഫോൺ ചെയ്തതിന്റേയും പിറകിൽ എന്ന രഹസ്യം ആൻ പുറത്ത് കൊണ്ടു വരുന്നു. രഞ്ജിത്തും നന്ദനയുമായുള്ള വിവാഹം തീരുമാനിക്കപ്പെടുന്നു. തെറ്റിദ്‌ധാരണ മാറിയ ആനും ശ്യാമും തമ്മിൽ വീണ്ടും ഇണങ്ങുന്നതോടെ ചിത്രം അവസാനിക്കുന്നു.

സംഗീതം[തിരുത്തുക]

ഗാനരചന വയലാർ ശരത്ചന്ദ്ര വർമ്മ. ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ

ഗാനങ്ങൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചോക്ലേറ്റ്_(ചലച്ചിത്രം)&oldid=2330422" എന്ന താളിൽനിന്ന് ശേഖരിച്ചത്