ലൈഫ് ഈസ് ബ്യൂട്ടിഫുൾ
ദൃശ്യരൂപം
ലൈഫ് ഈസ് ബ്യൂട്ടിഫുൾ | |
---|---|
പ്രമാണം:Life Is Beautiful (2000 film) poster.jpg | |
സംവിധാനം | ഫാസിൽ |
നിർമ്മാണം | ഫാസിൽ |
രചന | ഫാസിൽ |
അഭിനേതാക്കൾ | മോഹൻലാൽ സംയുക്ത വർമ്മ ഗീതു മോഹൻദാസ് |
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | T. R. ശേഖർ K. R. ഗൗരീശങ്കർ |
സ്റ്റുഡിയോ | അമ്മു മൂവീസ് |
വിതരണം | അമ്മു മൂവീസ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഫാസിൽ തന്നെ രചന, സംവിധാനം, നിർമ്മാണം നിർവഹിച്ച 2000 ത്തിൽ തിയ്യേറ്ററുകളിൽ എത്തിയ മലയാള കുടുംബ ചലച്ചിത്രമാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ . മോഹൻലാൽ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഔസേപ്പച്ചൻ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രം "ഡെഡ് പോയറ്‌സ് സൊസൈറ്റി" എന്ന ക്ലാസ്സിക് ചലച്ചിത്രത്തിന്റെ ഭാഗിക റീമേക്ക് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ - വിനയചന്ദ്രൻ
- സംയുക്ത വർമ്മ - സിന്ധു
- ഗീതു മോഹൻദാസ് - ബാല
- അരുൺ - സൂരജ് കിഷോർ
- ഇന്നസെന്റ് - നമ്പ്യാർ
- കെ.പി.എ.സി. ലളിത - ശോശാമ്മ
- നെടുമുടി വേണു - പ്രിൻസിപ്പാൾ
- റീന - സൂരജിന്റെ അമ്മ
- റിസബാവ
- സായ് കുമാർ - സൂരജിന്റെ അച്ഛൻ
- സരിത - വൈസ് പ്രിൻസിപ്പൽ
- മിഥുൻ രമേശ് - രാജൻ പണിക്കർ
- രാധിക
ഗാനങ്ങൾ
[തിരുത്തുക]കൈതപ്രം ദാമോദരൻ രചിച്ച് ഔസേപ്പച്ചൻ സംഗീത സംവിധാനം ചെയ്ത 8 ഗാനങ്ങൾ ഇതിന്റെ ഓഡിയോ കാസറ്റിൽ ഉണ്ട്. 2012 ജനുവരി ഒന്നിന് പ്രമുഖ മ്യൂസിക് ലേബൽ കമ്പനിയായ T-സീരീസ് ഗാനങ്ങൾ പുറത്തിറക്കി.[1]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ.
# | ഗാനം | Artist(s) | ദൈർഘ്യം | |
---|---|---|---|---|
1. | "വാലിട്ടെഴുതിയ" | K. J. യേശുദാസ് | 04:10 | |
2. | "ഇനിയെന്തു നൽകണം" | K. J. യേശുദാസ്, സുജാത മോഹൻ | 04:10 | |
3. | "കേളിനിലാവൊരു പാലാഴി" | K. J. യേശുദാസ്, കോറസ് | 04:09 | |
4. | "വാലിട്ടെഴുതിയ (ദുഃഖം)" | K. J. യേശുദാസ് | 03:19 | |
5. | "ആരാധന" | M. G. ശ്രീകുമാർ, ദീപാങ്കുരൻ, ദീനനാഥ് | 04:08 | |
6. | "ഓഹോ ഹോ ഹോ" (ഇൻസ്ട്രുമെന്റൽ) | N/A | 04:04 | |
7. | "കേളിനിലാവൊരു പാലാഴി" | K. J. യേശുദാസ്, വിജയ് യേശുദാസ് | 05:04 | |
8. | "ഓഹോഹോഹോഹോ ഋതുപല്ലവിയിൽ" | M. G. ശ്രീകുമാർ | 04:04 | |
ആകെ ദൈർഘ്യം: |
33:08 |
രസകരമായ വസ്തുതകൾ
[തിരുത്തുക]- ബാലതാരമായി അഭിനയിച്ച ഗീതു മോഹൻദാസ് മലയാള സിനിമയിലേക്ക് മുതിർന്ന കഥാപാത്രത്തിന്റെ റോളിൽ തിരിച്ചു വരവ് നടത്തിയ ചിത്രമാണ് ഇത്. [2]
- സിദ്ധിഖ് ഈ ചിത്രത്തിൽ സെക്കൻഡ് യൂണിറ്റ് സംവിധായകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.
- ഇന്റർനാഷണൽ ബിസിനസ് ടൈംസ് 2015 സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തിൽ മലയാള സിനിമയിലെ മറക്കാനാവാത്ത 7 അദ്ധ്യാപക കഥാപാത്രങ്ങളിൽ ഒന്നായി മോഹൻലാലിന്റെ വിനയചന്ദ്രൻ എന്ന കഥാപാത്രത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.[3]
അവലംബം
[തിരുത്തുക]- ↑ T-Series (1 January 2012). "Life Is Beautiful by Ouseppachan". Saavn. Archived from the original on 2018-07-25. Retrieved 17 January 2017.
- ↑ Nath, Parshathy J. (4 February 2016). "Charting an independent path". The Hindu. Retrieved 17 January 2017.
- ↑ IBTimes (5 September 2015). "Teachers' Day 2015 Special: Best Teachers in Malayalam Films that You Will Never Forget [VIDEOS]". International Business Times. Retrieved 17 January 2017.