ഉള്ളടക്കത്തിലേക്ക് പോവുക

രാധിക (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാധിക
ജനനം
മറ്റ് പേരുകൾപ്രിയനന്ദിനി
സജീവ കാലം2006-ഇന്നുവരെ

തെന്നിന്ത്യയിലെ ഒരു ചലച്ചിത്രനടിയാണ് രാധിക.

വ്യക്തിവിവരണം

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ ചേർത്തല ആണ് രാധികയുടെ സ്വദേശം. പിതാവ്‌: സദാനന്ദൻ. മാതാവ്‌: ജയശ്രീ. കമ്യുണിക്കേറ്റീവ്‌ ഇംഗ്ളീഷ്‌ വിദ്യാർത്ഥിനിയാണ് രാധിക.

സിനിമ ജീവിതം

[തിരുത്തുക]

1993-ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വൺമാൻ ഷോയിൽ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു.

നീണ്ട ഇടവേളക്കുശേഷം ഈസ്റ്റ്‌ കോസ്റ്റിന്റെ വീഡിയോ ആൽബങ്ങളിലെ നായികയായി മിനിസ്ക്രീനിൽ സജീവമായി. ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്‌. ലാൽ ജോസ്‌ സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറിൽ വഴിത്തിരിവായി. തുടർന്ന്‌ ചങ്ങാതിപ്പൂച്ച, മിഷൻ 90 ഡെയ്സ്‌, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

രാധിക അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംകഥാപാത്രംമറ്റ് നടീ നടന്മാർസംവിധാനം
1992വിയറ്റ്നാം കോളനിനായകൻറെ അനന്തരവൾ(ബാലനടി)മോഹൻ ലാൽ, കനക,കെ. പി. എസി. ലളിതസിദ്ദിഖ് - ലാൽ
2000ഡാർലിങ് ഡാർലിങ് ലതികദിലീപ്, കാവ്യാമാധവൻരാജസേനൻ
ദേവധൂതൻ വിദ്യാർത്ഥിനിസിബി മലയിൽ
ലൈഫ് ഈസ് ബ്യൂട്ടിഫുൾ പ്രേക്ഷക
കണ്ണുക്കുൾ നിലാവ് (തമിഴ്) ഹേമയുടെ കൂട്ടുകാരി
2001ഷാർജാ ടു ഷാർജഅമ്മുക്കുട്ടിജയറാം, ജഗദീഷ്വേണുഗോപൻ
വൺമാൻ ഷോഅശ്വതിജയറാം, സംയുക്ത വർമ്മഷാഫി
2003വാർ ആൻഡ് ലൗറുഖിയദിലീപ്, പ്രഭു, ലൈലവിനയൻ
Unknown പന്തലായിനിലേക്കൊരു  യാത്ര Telefilm (Amrita TV)
2005ദൈവനാമത്തിൽ നജ്മപൃഥ്വിരാജ്, ഭാവനജയരാജ്
തസ്കരവീരൻ സേതുലക്ഷ്മി
2006 അച്ഛനുറങ്ങാത്ത  വീട് ഹരിയുടെ പ്രതിശ്രുതവധു
ക്ലാസ്മേറ്റ്സ്റസിയനരേൻ, പൃഥ്വിരാജ്, കാവ്യാമാധവൻ, ജയസൂര്യ, ഇന്ദ്രജിത്ത്ലാൽ ജോസ്
2007ചങ്ങാതിപ്പൂച്ച ശ്രീദേവിജയസൂര്യ, രമ്യ നമ്പീശൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർഎസ്.പി. മഹേഷ്
മിഷൻ 90 ഡേയ്സ്നളിനിമമ്മൂട്ടി, ഇന്നസെൻറ്മേജർ രവി
നസ്രാണി അർച്ചന ശങ്കർമമ്മൂട്ടി, കലാഭവൻ മണി, വിമല രാമൻജോഷി
2008വൺവേ ടിക്കറ്റ്സാജിറപൃഥ്വിരാജ്, ഭാമബിപിൻ പ്രഭാകർ
മിന്നാമിന്നിക്കൂട്ടംകല്യാണിമീര ജാസ്മിൻ, ജയസൂര്യ, നരേൻ, അനൂപ് ചന്ദ്രൻ, റോമ, സംവൃത സുനിൽ, ഇന്ദ്രജിത്ത്കമൽ
ട്വെൻറി:20രാധികമമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, സുരേഷ് ഗോപി, ജയറാം, ഭാവനജോഷി
2009ഡാഡി കൂൾമില്ലിമമ്മൂട്ടി, റിച്ച പല്ലോട്, ബിജു മേനോൻആഷിക്ക് അബു
2010ഇൻ ഗോസ്റ്റ് ഹൌസ് ഇൻ മരതകംമുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ, ലക്ഷ്മി റായ്ലാൽ
ബെസ്റ്റ് ഓഫ് ലക്ക് അവളായി തന്നെ
2011കുടുംബശ്രീ ട്രാവൽസ്ശ്രീദേവി / ഹേമലതജയറാം, ഭാവനകിരൺ
കഥയിലെ നായിക   മായ
2012കോബ്രറോസിമമ്മൂട്ടി, ലാൽ, കനിഹ, പദ്മപ്രിയലാൽ
മായാമോഹിനി സ്വാതി
ഉടുമ്പൻ (തമിഴ്) ഇസൈപ്രിയ
2013അന്നും ഇന്നും എന്നുംഅഞ്ജനജിഷ്ണുരാജേഷ് നായർ
പകരം സാക്ഷി
2018 ഓള് മീനാക്ഷി ഷാജി എൻ. കരുൺ
2023 ആയിഷ (മലയാളം, അറബിക് ദ്വിഭാഷാ ചിത്രം ) നിഷ ആമിർ പള്ളിക്കൽ

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാധിക

"https://ml.wikipedia.org/w/index.php?title=രാധിക_(നടി)&oldid=4584795" എന്ന താളിൽനിന്ന് ശേഖരിച്ചത്