ഗീതു മോഹൻദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീതു മോഹൻ‌ദാസ്
Geethu mohandas.jpg
ജനനം ഗായത്രി മോഹൻ‌ദാസ്

മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻ‌ദാസ്. ശരിയായ പേര് ഗായത്രി മോഹൻ‌ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു[1].

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗീതു_മോഹൻദാസ്&oldid=1765155" എന്ന താളിൽനിന്നു ശേഖരിച്ചത്