ഉള്ളടക്കത്തിലേക്ക് പോവുക

മൂത്തോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂത്തോൻ
സംവിധാനംഗീതു മോഹൻദാസ്‌
തിരക്കഥഗീതു മോഹൻദാസ്‌
അനുരാഗ് കശ്യപ്
നിർമ്മാണംആനന്ദ് എൽ റായ്
അജയ് ജി. റായ്
അലൻ മക്ക്അലക്സ്
അഭിനേതാക്കൾനിവിൻ പോളി
ശോഭിത ധുലിപാല
ശശാങ്ക് അറോറ
ഛായാഗ്രഹണംരാജീവ് രവി
ചിത്രസംയോജനംബി അജിത്കുമാർ
സംഗീതംസ്നേഹ ഖാൻവാൽകർ
ഗോവിന്ദ് മേനോൻ
നിർമ്മാണ
കമ്പനികൾ
കളർ യെല്ലോ പ്രൊഡക്ഷൻസ്
ജാർ പിക്ചേഴ്സ്
വിതരണംഇറോസ് ഇന്റർനാഷണൽ
റിലീസ് തീയതി
  • Error: Year value is required (help)
രാജ്യംഇന്ത്യ
ഭാഷകൾമലയാളം
ഹിന്ദി
ജസരി

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ സാഹസിക ചലച്ചിത്രമാണ് മൂത്തോൻ.[1] ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ്. ഈ ബഹുഭാഷ ചിത്രം നിർമ്മിച്ചത് ആനന്ദ് എൽ റായ്, അജയ് ജി. റായ്, അലൻ മക്ക്അലക്സ് എന്നിവരാണ്.[2] ഗീതു മോഹൻദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമാണിത്. ഒരാൾ അയാളുടെ മൂത്ത സഹോദരനെ തേടി പോവുന്ന കഥയാണ് ചിത്രം പറയുന്നത്. സിനിമ ചിത്രീകരിച്ചത് ലക്ഷദ്വീപിലായിരുന്നു. ദ്വീപ് ഭാഷ എന്നറിയപ്പെടുന്ന ജസരി എന്ന മലയാളത്തിന്റെ ഉപഭാഷയിലും ഹിന്ദിയിലുമാണ് സംഭാഷണം.[3] ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം[4] ഉൾപ്പെടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്ത ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. [5]

അഭിനയിച്ചവർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://indianexpress.com/article/entertainment/entertainment-others/geetu-mohandas-wins-global-filmmaking-award-at-sundance-film-festival-2016/
  2. https://timesofindia.indiatimes.com/entertainment/malayalam/movies/news/nivin-pauly-to-play-mullakoya-in-geethu-mohandass-moothon/articleshow/58340145.cms
  3. https://www.thehindu.com/entertainment/movies/In-conversation-with-Geetu-Mohandas/article17022593.ece
  4. https://tiff.net/events/the-elder-one
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-07. Retrieved 2020-11-08.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൂത്തോൻ&oldid=4544368" എന്ന താളിൽനിന്ന് ശേഖരിച്ചത്